Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

ഞാന്‍ രണ്ട് പെഗ്ഗ് കഴിക്കും:വിദ്യ ബാലന്‍

17 AUGUST 2017 03:42 PM IST
മലയാളി വാര്‍ത്ത

തന്റെ ഏത് സിനിമ ഹിറ്റായാലും ആഘോഷത്തിന്റെ ഭാഗമായി രണ്ട് പെഗ്ഗ് കഴിക്കുമെന്ന് വിദ്യാബാലന്‍. ഭര്‍ത്താവിന്റെ അനുവാദത്തോടെയാണിതെന്നും താരം വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ചില സ്വകാര്യതകള്‍ പങ്കുവച്ചത്.

ഓരോ സിനിമയുടെ ചിത്രീകരണം കഴിയുമ്പോഴും ആഘോഷം ഉണ്ടാകും. സിനിമയില്‍ കിട്ടുന്ന അവസരങ്ങളെല്ലാം വാരിക്കൂട്ടാറില്ല. കഥ ഇഷ്ടപ്പെട്ടാല്‍ മാത്രമേ കാള്‍ഷീറ്റ് കൊടുക്കൂ. അഭിനയത്തിന് പുറമേ എഴുതുകയും ചെയ്യുമെന്നും വിദ്യ വെളിപ്പെടുത്തി. ധാരാളം കഥകള്‍ എഴുതിയിട്ടുണ്ട്. പക്ഷെ, ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. എഴുതിയ സൃഷ്ടികള്‍ നല്ല സുഹൃത്തിനെ പോലെയാണ്. സമയം ഇല്ലാത്തതിനാല്‍ ഇപ്പോള്‍ എഴുതാറില്ലെന്നും താരം സമ്മതിച്ചു.

സിനിമ കണ്ട് രസിക്കുന്ന പ്രേക്ഷകര്‍ക്ക് നടിമാരെ കുറിച്ച് മതിപ്പില്ല, അത് തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും വിദ്യാബാലന്‍ പറയുന്നു. നടിമാര്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ അവജ്ഞാ പൂര്‍വമായ ധാരണയാണ്. അതേസമയം അവരെ മനസില്‍ സങ്കല്‍പ്പിച്ച് ആരാധിക്കുന്ന ഒരു വിഭാഗമുണ്ട്. പക്ഷെ, അത് ശാശ്വതമല്ലതാനും.

ഒരു നടിയുടെ ജീവിതം എത്രത്തോളം പരിതാപകരമാണെന്ന് അറിയാന്‍ സില്‍ക്ക് സ്മിതയായി താന്‍ അഭിനയിച്ച ഡേര്‍ട്ടി പിക്ച്ചര്‍ കണ്ടാല്‍ മതിയെന്നും വിദ്യാബാലന്‍ പറഞ്ഞു. തെന്നിന്ത്യക്കാരിയെന്ന നിലയ്ക്ക് സില്‍ക്ക് സ്മിതയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്നും വളരെ വ്യത്യസ്തമായ അഭിനയമാണ് അവരുടേതെന്നും താരം ഓര്‍ക്കുന്നു.

സില്‍ക്ക് സ്മിത അഭിനയിച്ച പല സിനിമകളുടെയും വിജയഘടകങ്ങളിലൊന്ന് അവരായിരുന്നു. പക്ഷെ, ജീവിതത്തില്‍ അവര്‍ ഏകാകിയായിരുന്നു. വെറുപ്പിനും ചതിക്കും വഞ്ചനയ്ക്കും മധ്യേ അവര്‍ ജീവിച്ചു പോന്നിരുന്നു. വളരെ ശോചനീയമായ ജീവിതം. ഒടുവില്‍ ആത്മഹത്യ ചെയ്തു. അതിന് തക്കതായ ഒരു തെറ്റും അവര്‍ ചെയ്തിട്ടില്ലെന്നും വിദ്യാബാലന്‍ വ്യക്തമാക്കി. താന്‍ സിനിമയില്‍ കാലുറപ്പിക്കാനെടുത്ത കാലതാമസം അമ്മയ്ക്ക് വലിയ വിഷമമുണ്ടാക്കിയെന്നും അതേസമയം അച്ഛന് ആത്മവിശ്വാസം ഉണ്ടായിരുന്നെന്നും താരം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (15 minutes ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (26 minutes ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (1 hour ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (1 hour ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (1 hour ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (1 hour ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (1 hour ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (2 hours ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (2 hours ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (2 hours ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (3 hours ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (3 hours ago)

Malayali Vartha Recommends