ഓണച്ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങവേ പരാജയം പേടിച്ച് സിനിമാലോകം

ഓണചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കെ ചലച്ചിത്ര പ്രവര്‍ത്തകരില്‍ ആശങ്കയൊഴിയുന്നില്ല.
പൃഥ്വിരാജിന്റെ ടിയാന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വന്‍പരാജയമായി മാറിയ സാഹചര്യത്തിലാണ് ഓണച്ചിത്രങ്ങളുടെ വിജയത്തെ കുറിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നത്. ദിലീപ് സംഭവം സിനിമയില്‍ നിന്നും നല്ലൊരു ശതമാനം പ്രേക്ഷകരെയും അകറ്റി എന്നാണ് സിനിമാക്കാര്‍ വിശ്വസിക്കുന്നത്.
ഓണത്തിന് താര രാജന്‍മാരുടെ ചിത്രങ്ങള്‍ റിലീസാകാനുണ്ട്. ദിലീപ് ജയിലിലായ ശേഷം സിനിമാ തീയേറ്ററുകളില്‍ പറയത്തക്ക തിരക്കൊന്നുമില്ല. ഇതിനെ കുറിച്ച് സിനിമാക്കാര്‍ തന്നെ വിവിധ മേഖലകളിലുള്ളവരില്‍ നിന്നും കാര്യങ്ങള്‍ മനസിലാക്കിയപ്പോള്‍ സിനിമയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് പലരും പറഞ്ഞത്. തങ്ങള്‍ കഷ്ടപ്പെടുന്ന പണം സിനിമാക്കാരുടെ ആഡംബര ജീവിതത്തിനു വേണ്ടി നല്‍കുന്നതെന്തിനാണെന്ന പൊതുവികാരമാണ് പ്രേക്ഷകര്‍ക്കുള്ളത്. ഇതിന്റെ പ്രതിഫലനം വിവാദമുണ്ടായ വേളയില്‍ തന്നെ സംഭവിച്ചതായും സിനിമാക്കാര്‍ പറയുന്നു.
സിനിമയില്‍ വന്‍ തുക മുടക്കാന്‍ തയ്യാറുള്ളവര്‍ അതില്‍ നിന്നും പിന്‍ വാങ്ങിയതും സിനിമാക്കാരെ ആശങ്കാകുലരാക്കുന്നുണ്ട്. പല പണക്കാരും സിനിമയെ അതീവ റിസ്‌ക്കുള്ള മേഖലയായാണ് ഇപ്പോള്‍ കാണുന്നത്. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിനൊപ്പം മറ്റ് ചില ലക്ഷ്യങ്ങളുമായി സിനിമ നിര്‍മ്മിക്കാനെത്തുന്നവരും ഇപ്പോള്‍ പരുങ്കലിലാണ്. സിനിമാ നിര്‍മ്മാണത്തിന് ആളെ കിട്ടുന്നില്ല എന്നതാണ് അടുത്ത പ്രതിസന്ധി.
സിനിമ വളരെ പെട്ടെന്ന് ഇത്തരം പ്രതിസന്ധികളില്‍ നിന്നും മുക്തമാകുമെന്ന് സിനിമാക്കാര്‍ പോലും വിശ്വസിക്കുന്നില്ല. കാരണം പ്രേക്ഷകര്‍ക്ക് സിനിമയിലും സിനിമാക്കാരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു.
നടന്‍ പുഥ്വിരാജ് ഇക്കാര്യം പരോക്ഷമായി സമ്മതിച്ചു. നിലവിലെ സംഭവങ്ങള്‍ പ്രേക്ഷകനെ തീയേറ്ററില്‍ നിന്നും അകറ്റി എന്ന പരാമര്‍ശത്തോട് പുഥ്വിരാജ് യോജിച്ചില്ലെങ്കിലും ഓണക്കാലത്തെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ അവഗണിക്കുകയാണെങ്കില്‍ അക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് നടന്‍ പറഞ്ഞു. മുമ്പും തീയേറ്ററില്‍ തിരക്ക് കുറഞ്ഞ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടന്ന് പറഞ്ഞ പൃഥ്വി ഇപ്പോഴത്തേത് വ്യത്യസ്തമായ ഒരു അനുഭവമാണെന്നും സമ്മതിക്കുന്നു.
അതേ സമയം സിനിമാക്കാരുടെ സദാചാരം താരസംഘടനയുടെ യോഗത്തില്‍ പൃഥ്വിരാജ് ഉയര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രതീക്ഷയോടെയെത്തുന്ന സിനിമകളുടെ പരാജയമാണ് കാരണം. സിനിമാക്കാര്‍ നന്നായില്ലെങ്കില്‍ സിനിമ കാണാന്‍ ആളു വരില്ലെന്ന് പൃഥ്വി എപ്പോഴും പറയാറുണ്ട്. ചിലരെങ്കിലും നടിയെ കുറ്റം പറയുമ്പോള്‍ പൃഥ്വി നടിയെ കുറ്റം പറയുന്നില്ല. തനിക്ക് തന്റേതായ നിലപാടുണ്ടെന്നും അക്കാര്യം ആര്‍ക്കു മുമ്പിലും തുറന്നു പറയുമെന്നും നടന്‍ ആവര്‍ത്തിക്കുന്നു. ഒരിക്കലും ഭൂരിപക്ഷത്തിനൊപ്പം നില്‍ക്കുന്ന ഒരാളല്ല പൃഥ്വിരാജ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കൊണ്ട് അദ്ദേഹം എക്കാലവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























