Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

സണ്ണി ലിയോണിനെ ഇനിയും കണ്‍കുളിര്‍ക്കെ കാണാം

20 AUGUST 2017 12:48 PM IST
മലയാളി വാര്‍ത്ത

സണ്ണി ലിയോണ്‍ കൊച്ചിയെ ഇളക്കി മറിച്ചിട്ട് അധികം നാളായില്ല. പക്ഷെ ആരാധകരുടെ ആവേശം സണ്ണിയെപ്പോലും ഇഷ്ടത്തിലാക്കി. ആരാധകരുടെ സ്‌നേഹക്കടലിനെ സണ്ണി അഭിനയിക്കുകയും ചെയ്തു. സണ്ണി ഇനിയും വരണമെന്നാണ് ആഗ്രഹിക്കുന്നത്. 

വരാന്‍ സണ്ണിയ്ക്ക് മടിയില്ല. പക്ഷെ 14 ലക്ഷം രൂപയും മുംബൈയില്‍ നിന്നുള്ള രണ്ടു ബിസിനസ് ക്ലാസ് ടിക്കറ്റും നിലത്തിറങ്ങുമ്പോള്‍ ആരാധകരെ തള്ളിയിടാന്‍ 10 ബൗണ്‍സര്‍മാരെയും ഒരുക്കി നിര്‍ത്തിയാല്‍ സണ്ണി ലിയോണ്‍ ഇനിയും ഉദ്ഘാടനങ്ങള്‍ക്കായി പറന്നുവരും, കൊച്ചിയില്‍ എന്നല്ല, കേരളത്തില്‍ എവിടെയുംവരും. സിനിമാ താരങ്ങള്‍ക്ക് അഭിനയം പോലെയോ അല്ലെങ്കില്‍ അതിനേക്കാള്‍ മുകളിലോ പ്രതിഫലം നല്‍കുന്ന മേഖലയാണ് ഉദ്ഘാടനം. അത് കൈകാര്യം ചെയ്യാനായി വമ്പന്‍ സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനികള്‍ ഇന്ന് ഇന്ത്യയില്‍ ഉണ്ട്. ഷാരൂഖ് ഖാനെയോ സണ്ണി ലിയോണിനെയോ ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ക്ക് അവരെ കണ്ടുപരിചയം പോലും ഉണ്ടാവേണ്ട ഒരു കാര്യവും ഇല്ല.

ഇവരുടെ പൊതു പരിപാടികളുടെ കരാറെടുത്ത കമ്പനികളുമായി ചര്‍ച്ച നടത്തിയാല്‍ മതി. ബാഹുബലി താരം റാണ ദഗ്ഗുബാട്ടി മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വരെ ഇത്തരം കമ്പനികള്‍ നടത്തുന്നുണ്ട്. എല്ലായിടത്തെയും പോലെ മലയാളത്തിലും ഉദ്ഘാടന മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡ് സിനിമാ താരങ്ങള്‍ക്ക് തന്നെയാണ്. ഒരു ഉദ്ഘാടനത്തിന് 30–40 ലക്ഷം രൂപ വരെ വാങ്ങുന്ന മെഗാസ്റ്റാറുകള്‍ ഉണ്ട്.



സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനികളുമായി ചര്‍ച്ച നടത്താതെ ഇന്ന് ഉദ്ഘാടനങ്ങള്‍ക്ക് താരങ്ങളെ കിട്ടാത്ത അവസ്ഥയാണ്. വന്‍ ജ്വല്ലറികളും ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളുമായിരുന്നു ഒരുകാലത്ത് താരങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് ഇത്തരം സ്ഥാപനങ്ങള്‍ക്കൊക്കെ ബ്രാന്‍ഡ് അംബാസിഡര്‍മാരുണ്ട്. അവരാണ് ഉദ്ഘാടനം നടത്തുന്നത്. ബ്രാന്‍ഡ് അംബാസിഡര്‍മാരായി കരാര്‍ ഒപ്പിടുന്ന വേളയില്‍ ഉദ്ഘാടനങ്ങളുടെ ചുമതലയും കരാറില്‍ എഴുതിച്ചേര്‍ക്കുന്നു. പണ്ടൊക്കെ കടയുടെ ഉദ്ഘാടനത്തിന് വന്ന താരങ്ങള്‍ അവിടെ നിന്ന് ഇഷ്ടമുള്ള മാലയോ കമ്മലോ വളയോ വസ്ത്രങ്ങളോ എടുത്തിട്ട് ബില്‍ കൊടുക്കാതെ പോകുന്ന രീതിയുണ്ടായിരുന്നു. കരാര്‍ വന്നതോടെ ഇപ്പോള്‍ അതുകൊണ്ട് ഉടമസ്ഥന്മാര്‍ക്ക് ഈ പേടിയും ഇല്ല.



മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് ഏറെ പിടിവലിയുള്ള താരമെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ പറയുന്നു. വിരലില്‍ എണ്ണാവുന്ന ഉദ്ഘാടനങ്ങള്‍ക്കു മാത്രമാണ് ദുല്‍ഖര്‍ പോകാറുള്ളത്. നിവിന്‍ പോളി ഇതുവരെ ഒരു കമ്പനിയുടെയും ബ്രാന്‍ഡ് അംബാസിഡര്‍ അല്ല. സിനിമയില്‍ എത്തിയിട്ടു 10 വര്‍ഷത്തില്‍ ഏറെയായെങ്കിലും ഈ വര്‍ഷമാണ് നയന്‍താര ടാറ്റാ സ്‌കൈയുമായി ബ്രാന്‍ഡ് അംബാസിഡറാകാന്‍ കരാര്‍ ഒപ്പിട്ടത്.



മൊബൈല്‍ കമ്പനികള്‍ വന്നതോടെയാണ് ഏതു താരത്തെ വേണമെങ്കിലും ഉദ്ഘാടനത്തിന് കൊണ്ടുവരാം എന്ന സ്ഥിതിയുണ്ടായത്. സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയതും ഇങ്ങനെ തന്നെയാണ്. സണ്ണി ലിയോണിന് മുന്‍പ് സമീപകാലത്ത് കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ബോബി ചെമ്മണ്ണൂര്‍ കണ്ണൂരിന്റെ മണ്ണില്‍ മറഡോണയെ ഇറക്കി കളിച്ചതാണ്. മറഡോണയുടെ ജനപ്രീതിയായിരുന്നു ഇതിനു പിന്നില്‍. കുറേനാള്‍ മുമ്പുവരെ കേരളത്തില്‍ ഏറെ കടയുദ്ഘാടനങ്ങള്‍ നടത്തിയിരുന്നത് കാവ്യമാധവന്‍ ആയിരുന്നു. ഇന്ന് ഈ സ്ഥാനം ഹണി റോസിനും നമിതാ പ്രമോദിനുമാണ്.



സണ്ണി ലിയോണിന്റെ കൊച്ചിയിലെ വരവ് മാര്‍ക്കറ്റ് ചെയ്യാനായി വന്‍തോതിലാണു സമൂഹമാധ്യമത്തെയാണ് ഉപയോഗിച്ചത്. സണ്ണി പോയിട്ടും സമൂഹ മാധ്യമങ്ങളിലെ ഓളം അടങ്ങുന്നില്ല. രണ്ടു ദിവസത്തിനിടെ സണ്ണി തന്നെ മൂന്ന് ട്വീറ്റുകളാണ് കൊച്ചി സന്ദര്‍ശനത്തെപ്പറ്റി ചെയ്തത്. രണ്ടര ലക്ഷം പേരാണ് ട്വിറ്ററില്‍ സണ്ണി ലിയോണിനെ പിന്തുടരുന്നത്. 



ഉദ്ഘാടനത്തിനു മാത്രമല്ല മെഗാകല്യാണങ്ങള്‍ക്കും വലിയ പ്രതിഫലം വാങ്ങി താരങ്ങള്‍ പെയ്ഡ് ഗെസ്റ്റായി പോകുന്ന പരിപാടിയും ഉണ്ട്. സെലിബ്രിറ്റി മാനേജ്‌മെന്റ് തന്നെയാണ് ഇതും കൈകാര്യം ചെയ്യുന്നത്. ഈയിടെ ഒരു കല്യാണത്തിന് ചെന്ന നടന്‍ പയ്യന്റെ പിതാവിനെ കെട്ടിപ്പിടിച്ച് 'എത്ര കാലമായി നമ്മള്‍ കണ്ടിട്ട്...' എന്നു പറഞ്ഞു. ഈ ഡയലോഗും കരാറില്‍ ഉണ്ടായിരുന്നു. പയ്യന്റെ അച്ഛനെ കെട്ടിപ്പിടിക്കുകയും ചെയ്തു. പക്ഷേ നടന് ഒരു അബദ്ധം പറ്റി. പയ്യന്റെ അച്ഛന്റെ പേരു മാറിപ്പോയി. പരിപാടി കഴിഞ്ഞ് പ്രതിഫലം കൊടുത്തപ്പോള്‍ സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനി ഡയലോഗിന്റെ തുക കട്ട് ചെയ്തത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (15 minutes ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (26 minutes ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (1 hour ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (1 hour ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (1 hour ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (1 hour ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (1 hour ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (2 hours ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (2 hours ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (2 hours ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (3 hours ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (3 hours ago)

Malayali Vartha Recommends