അനുഷ്‌ക കാരണം എന്റെ ഭാര്യയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല; രാം ചരണിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ...

അനുഷ്‌ക ഷെട്ടിയുടെ സോഷ്യോ ത്രില്ലര്‍ ചിത്രം ബാഗമതിയെ പുകഴ്ത്തി തെലുങ്ക് നായകന്‍ രാം ചരണ്‍. ത്രില്ലര്‍ മൂവി കണ്ട് തന്റെ ഭാര്യ രാത്രിയില്‍ ഉറങ്ങിയിട്ടില്ലെന്ന് രാം ചരണ്‍ പറഞ്ഞു. ”ഇന്നലെ രാത്രി ബാഗമതി കാണാന്‍ ഇടയായി. അനുഷ്‌കയുടെ പ്രകടനം അതിഗംഭീരമാണ്. സാങ്കേതിക, നിര്‍മ്മാണ ഗുണമേന്മ മഹത്തരമാണ്. ടീം ബാഗമതിക്ക് എന്റെ കൈയടി. നിങ്ങള്‍ക്ക് അഭിനന്ദനം. സിനിമ കണ്ടശേഷം എന്റെ ഭാര്യ ഇന്നലെ രാത്രിയില്‍ ഉറങ്ങിയിട്ടില്ല.”. രാം ചരണ്‍ എഫ്ബിയില്‍ കുറിച്ചു.
അശോകിന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ ബാഗമതിയില്‍ അനുഷ്‌കയ്ക്ക് പുറമേ മലയാള താരങ്ങളായ ജയറാം, ആശാ ശരത്, ഉണ്ണിമുകുന്ദന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റിലീസ് ചെയ്ത് ഏഴു ദിവസം കൊണ്ട് 50 കോടി രൂപയ്ക്ക് മേല്‍ ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് കളക്ട് ചെയ്ത ചിത്രത്തിന് കേരളത്തില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha























