ഫേസ്ബുക്കില്‍ ശല്ല്യം ചെയ്ത യുവാവിന് പണി കൊടുത്ത് മീര വാസുദേവ്
ഫേസ്ബുക്കില്‍ ശല്ല്യം ചെയ്ത യുവാവിന് എട്ടിന്റെ പണി കൊടുത്തു മീര വാസുദേവ്. വിവാഹ അഭ്യര്‍ത്ഥന നടത്തുകയും പതിവായി ചിത്രങ്ങളയച്ചു ശല്ല്യം ചെയ്യുകയും ചെയ്ത വിമല്‍ കുമാര്‍ എന്ന യുവാവിനോടായിരുന്നു മീരയുടെ പ്രതികരണം. വിമല്‍ കുമാര്‍ അയച്ച ഫോട്ടോ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചാണ് മീരയുടെ പ്രതികരണം.
നിങ്ങള്‍ ചെയ്യുന്നതില്‍ നിങ്ങള്‍ക്കു നാണക്കേടില്ല എങ്കില്‍ അതു ജനങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ എനിക്ക് ഒട്ടും ഇല്ല എന്നു ഫേസ്ബുക്കില്‍ കുറിച്ചു കൊണ്ടാണു മീര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha