ആ ചോദ്യത്തിന് വിരാമമിട്ട് ബോളിവുഡ് നടി കങ്കണ പറയുന്നു 2019 ഫെബ്രുവരിയിൽ വിവാഹം ചെയ്യും

പ്രശസ്ത ബോളിവുഡ് സംവിധായകനായ മഹേഷ് ബട്ട് സംവിധാനം ചെയ്ത 2006ൽ പ്രദർശനത്തിനെത്തിയ ഗാംഗ്സ്റ്ററിലൂടെയായിരുന്നു കങ്കണയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ഈ ചിത്രം നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു. തുടർന്നും ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുകയും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
നടിമാരോടുള്ള സാധാരണ ചോദ്യമാണ് എന്നാണ് വിവാഹം എന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു ഫാഷൻ ഇവന്റിൽ കങ്കണയും ഈ ചോദ്യം നേരിടേണ്ടിവരികയുണ്ടായി. ഇതാദ്യമായല്ല കങ്കണയോട് ഈ ചോദ്യം ചോദിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം തന്റെ വിവാഹത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഒരു ഫാഷൻ ഇവന്റിലാണ് മാധ്യമപ്രവർത്തകരോട് തന്റെ വിവാഹപ്ലാനിനെ കുറിച്ച് കങ്കണ പറഞ്ഞത്. എപ്പോഴാണ് വിവാഹം എന്ന ചോദ്യത്തിന് ഇതേതാണ് മാസം? ഫെബ്രുവരിയല്ലേ? അടുത്ത വർഷം ഫെബ്രുവരി വരെ സമയം തരൂ. 2019 ഫെബ്രുവരിയിൽ വിവാഹം കഴിക്കും എന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാൽ, തന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോയെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും കരിയർ ഉപേക്ഷിക്കാൻ താൻ തയ്യാറല്ലെന്ന് താരം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha























