പ്രതിഫലം വീണ്ടും വർധിപ്പിച്ച് സായി പല്ലവി ; തെന്നിന്ത്യൻ സുന്ദരിയുടെ നടപടിയിൽ കണ്ണുതള്ളി തമിഴ് സിനിമാലോകം
പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നു വന്ന നടിയാണ് സായി പല്ലവി. എംബിബിഎസ് പൂർത്തിയാക്കിയ നടി പിന്നീട് വാരിവലിച്ച് സിനിമകൾ ചെയ്യേണ്ടെന്നും തീരുമാനിച്ചു. പിന്നീട് നടി അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റായി മാറി. തുടർന്ന് പ്രതിഫലം അമ്പത് ലക്ഷം രൂപയാക്കി.
എന്നാല്‍ നടി വീണ്ടും പ്രതിഫലം വർദ്ധിപ്പിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. ഷൂട്ടിങിന് താമസിച്ചെത്തുന്നുവെന്നും സ്വഭാവം ശരിയല്ലെന്നും പറഞ്ഞ് നടിക്കെതിരെ വിവാദങ്ങൾ ഉയരുമ്പോഴാണ് സായിയുടെ പുതിയ നീക്കം. നിലവിൽ ഒരു ചിത്രത്തിനായി സായി പല്ലവിയുടെ പുതിയ പ്രതിഫലം 1.5 കോടിയാണ്.
ശർവാനന്ദ് നായകനാകുന്ന തെലുങ്ക് ചിത്രത്തിനായി 1.5 കോടിയാണ് നടി പ്രതിഫലമായി കൈപ്പറ്റയതെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ നയൻതാര, തമന്ന, സമാന്ത, കാജല്‍ അഗർവാൾ എന്നിവരുടെ താരപദവിയിലേക്ക് സായി പല്ലവിയും എത്തി.
സിനിമാരംഗത്തെത്തി രണ്ടുവർഷം കൊണ്ടാണ് സായി പല്ലവി മുൻനിരയിലെത്തുന്നത്. എ എൽ വിജയ് സംവിധാനം ചെയ്യുന്ന കരുവാണ് സായിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. സൂര്യ–സെൽവരാഘവൻ പ്രോജക്ട്, മാരി 2 എന്നിവയാണ് സായിയുടെ പുതിയ ചിത്രങ്ങൾ.
https://www.facebook.com/Malayalivartha