Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടുകാരുടെ കാര്യം നല്ലതാണെന്ന് തോന്നിയാൽ അത് പറയണമല്ലോ...മുക്തയെ പുകഴ്ത്തി റിമി ടോമിയും ഇതിലും നല്ലൊരു നാത്തൂനെ ഇനി കിട്ടാനില്ലെന്ന് മുക്തയും

11 FEBRUARY 2018 12:22 PM IST
മലയാളി വാര്‍ത്ത

വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷമായ നായികമാരിൽ ഒരാളാണ് മുക്ത. വിവാഹം കഴിഞ്ഞത് മുതല്‍ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സഹോദരന് വേണ്ടി മുക്തയെ വിവാഹമാലോചിച്ചത് റിമി ടോമിയാണ്. നേരത്തെ തന്നെ റിമിയും മുക്തയും നല്ല സൗഹൃദത്തിലായിരുന്നു. സഹോദര ഭാര്യയായി എത്തിയപ്പോള്‍ അത് കുറച്ചൂടെ കൂടി.

താരങ്ങളുടെ വിവാഹത്തിലും മറ്റുമായി മുക്ത തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും മുക്ത ഏറെ സജീവമാണ്. ഫേസ്ബുക്കിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ടെലിവിഷന്‍ രംഗത്തു നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ അഭിനേത്രിയാണ് മുക്ത. അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് ഈ താരം. സ്റ്റേജ് പരിപാടികളില്‍ കിടിലന്‍ നൃത്തച്ചുവടുകളുമായി താരം നിരവധി തവണ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. അമൃത ടിവിയില്‍ പ്രക്ഷേപണം ചെയ്ത സ്വരം എന്ന പരമ്പരയിലൂടെയാണ് മുക്ത അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നാത്തൂന്മാരുടെ പുകഴ്ത്തലാണ് വൈറലായിരിക്കുന്നത്. മുക്തയുടെ പുതിയ ബ്യൂട്ടി പാർലർ വിശേഷങ്ങളാണ് റിമി ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. വീട്ടുകാരുടെ കാര്യമാണെങ്കിലും നല്ലതെന്ന് തോന്നിയാൽ അത് പറയണമല്ലോ...ഞാൻ ഇതുവരെ പുറത്തുള്ള പാർലറുകളിലൊക്കെയാണ് പൊയ്ക്കൊണ്ടിരുന്നത്. ഇപ്പോൾ മുക്തയുടെ പുതിയ ബ്യൂട്ടിപാർലർ മുക്താസ് ഫേഷ്യൽ കെയർ വീടിന്റെ അറ്റ്മോസ്ഫിയറിൽ തുടങ്ങിരിക്കുകയാണ്. ഒരു പ്രാവശ്യം വന്നാൽ വീണ്ടും വീണ്ടും വരൻ തോന്നുമെന്ന് റിമി ഗ്യാരന്റി പറയുന്നുണ്ട്. സിബി മലയിൽ സാറിന്റെ മകളുടെ വിവാഹ ചടങ്ങിന് പോകാൻ തന്നെ മുക്തയാണ് സിമ്പിൾ ആയി അണിയിച്ചൊരുക്കിയതെന്ന് റിമി പറയുന്നു.

ഗായികയും അഭിനേത്രിയും അവതാരകയുമായ നാത്തൂനെ അണിയിച്ചൊരുക്കിയതിന്റെ സന്തോഷം മുക്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. നാത്തൂനില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ജീവിതത്തിലെ നല്ല സമയത്ത് മാത്രമല്ല മോശം സമയത്തും റിമി മുഴുവന്‍ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഇതിലും നല്ലൊരു നാത്തൂനെ ഇനി കിട്ടാനില്ലെന്നും മുക്ത കുറിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (8 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (9 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (11 hours ago)

Malayali Vartha Recommends