മോഹന്‍ലാലിന്റെ പുതിയ ചിത്രം കണ്ട് കണ്ണുതള്ളി ആരാധകര്‍...

വൈവിധ്യമാര്‍ന്ന, വെല്ലുവിളി നിറഞ്ഞ വേഷങ്ങള്‍ വരിവരിയായി മുന്നില്‍ നില്‍ക്കുമ്പോള്‍ അതിനുവേണ്ടി സ്വന്തം ശരീരവും പാകപ്പെടുത്തുകയാണ് ലാല്‍. ആദ്യം ഒടിയനിലെ മുപ്പതുകാരനാവാന്‍ മെലിഞ്ഞു. ഇപ്പോള്‍ നല്ല മസിലൊക്കെ വെച്ച് പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
കായംകുളം കൊച്ചുണ്ണിക്കുവേണ്ടി മംഗലാപുരത്തുള്ള മോഹന്‍ലാല്‍ തന്നെയാണ് ജിമ്മിലെ വര്‍ക്കൗട്ടിന് ഇടയ്ക്കുള്ള, പുതിയ രൂപത്തിലുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍, ഇത് ഏത് ചിത്രത്തിനുവേണ്ടിയുള്ള മേക്കോവര്‍ ആണെന്നു മാത്രം പറഞ്ഞിട്ടില്ല.
എന്നാല്‍, പ്രിയതാരത്തിന്റെ പുതിയ രൂപത്തോട് പലവിധമാണ് ആരാധകരുടെ പ്രതികരണം. ചിലര്‍ക്ക് പുതിയ ലുക്ക് നന്നേ പിടിച്ചു. ഇതല്ല, പഴയ തടിച്ച ലാലേട്ടനോടാണ് ഇപ്പോഴും പ്രിയമെന്ന് വേറെ ചിലര്‍. പ്രണവിന് കിട്ടേണ്ട പടം പോലും തട്ടിയെടുക്കല്ലേ എന്നുള്ള അഭ്യര്‍ഥനയുമുണ്ട് കമന്റില്‍. ഇത്രയ്ക്ക് ജിമ്മനാവല്ലേ എന്ന ഉപദേശവുമുണ്ട് കൂട്ടത്തില്‍. ലാലേട്ടനും അങ്കരാജ്യത്തെ ജിമ്മനായെന്ന് നടന്‍ രൂപേഷ് പീതാംബരനും പറഞ്ഞു.
https://www.facebook.com/Malayalivartha





















