പാഡ്മാന്‍ ഗംഭീരം... സാനിറ്ററി നാപ്കിൻ കൈയിലേന്തി ജയസൂര്യ

അക്ഷയ് കുമാര്‍ നായകനായ പുതിയ ചിത്രം പാഡ്മാന്‍ ഗംഭീരമെന്ന് ജയസൂര്യ. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം അഭിപ്രായം അറിയിച്ചത്. സാനിറ്ററി നാപ്കിനുമായിട്ടുള്ള ചിത്രവും ജയസൂര്യ പങ്കുവെച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് പാഡ്മാന്‍ ചിത്രത്തിന് സപ്പോര്‍ട്ട് നല്‍കി സാനിറ്ററി നാപ്കിനുമായിട്ടുള്ള ചിത്രം ഒരു താരം പങ്കുവെക്കുന്നത്.
സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്തത്.സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതമാണ് ചിത്രം പറയുന്നത്. സോനം കപൂറും, രാധികാ ആപ്‌തെയും നായികമാരായി എത്തിയ ചിത്രം ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
https://www.facebook.com/Malayalivartha





















