സൈസ് സീറോ കണ്ട് അസൂയപ്പെടേണ്ട... അതിന് പിന്നില്‍ കഠിനാധ്വാനമുണ്ട്
ദീപികാ പദുക്കോണിന്റെ സീറോ സൈസ് കണ്ട് അസൂയപ്പെടുന്നവരാണ് പലരും. എന്നാല്‍ സൈസ് സീറോയായി മെയിന്റൈന്‍ ചെയ്യുന്നത് എങ്ങിനെയാണെന്ന് വ്യക്തമാക്കുകയാണ് താരം. ജിമ്മില്‍ കഠിനാധ്വാനം ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
ഈ വീഡിയോ കണ്ടാല്‍ മനസ്സിലാകും ദീപിക എത്രത്തോളം തന്റെ ശരീരത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്ന്. ട്രെയിനര്‍ യാസ്മിന് കറാചിവാലയാണ് ജിമ്മില്‍ കഠിനാധ്വാനം ചെയ്യുന്ന ദീപികയുടെ വീഡിയോ പുറത്ത് വിട്ടത്.
റിഫോമറില്‍ കറുത്ത വേഷം ധരിച്ച് ദീപിക സ്വാന് ഡൈവ് ചെയ്യുന്ന വീഡിയോയാണ് യാസ്മിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ശരീരത്തിന്റെ പിന്‍ഭാഗത്തെ മസിലുകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ് സ്വാന് ഡൈവ്. എന്തുകൊണ്ടാണ് തന്റെ ബോഡി ഷെയ്പ്പ് ദീപികയ്ക്ക് നിലനിര്ത്താനാവുന്നതെന്ന് ഈ വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
https://www.facebook.com/Malayalivartha