പ്രമുഖ സീരിയല്‍ നടന് ഹരികുമാരന്‍ തമ്പി അന്തരിച്ചു
പ്രമുഖ സീരിയല്‍ നടന് ഹരികുമാരന്‍ തമ്ബി (56) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഹരികുമാരന്‍. തിരുവനന്തപുരം മെഡില്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഇന്ന് വൈകുന്നേരം 4.30നായിരുന്നു അന്ത്യം.കല്ല്യാണി കളവാണി എന്ന ടെലിവിഷന്‍ പരമ്ബരയില്‍ ശ്രദ്ധേയമായ വേഷം ഇദ്ദേഹം കൈകാര്യം ചെയ്തു. കോമഡി വേഷങ്ങളിലാണ് ഹരികുമാരന്‍ പ്രമുഖനായത്. ദളമര്‍മരങ്ങള്‍ എന്ന സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha