Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ സംഭവത്തോടെ വിവാഹത്തിന് വീട്ടുകാർ തടസം നിന്നു! പണി തന്നത് മോഹൻലാൽ

17 FEBRUARY 2018 02:12 PM IST
മലയാളി വാര്‍ത്ത

താനും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച ഒരു ചിത്രം കാരണം വിവാഹത്തിന് മുന്‍പ് കിട്ടിയ ഒരു മുട്ടന്‍പണിയെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് മണിയൻ പിള്ള രാജു. ഒരിക്കല്‍ ഞാനും സുഹൃത്ത് മണിയും ‘ചിരിയോ ചിരി’ എന്ന ചിത്രം കാണാന്‍ പോകവേ അയാളുടെ ഇളയച്ഛന്റെ വീട്ടില്‍ വണ്ടി നിര്‍ത്തുകയായിരുന്നു. വീടിന്റെ കര്‍ട്ടന്റെ ഇടയിലൂടെ ഒരു പെണ്‍കുട്ടിയെ കാണാന്‍ ഇടയായി. ഞങ്ങളെ ആ കുട്ടി നോക്കിയിട്ട് ഓടി പോവുകയാണ് ചെയ്തത്.

ഞാന്‍ മണിയോട് ചോദിച്ചു അത് ആരാണെന്നു മണി പറഞ്ഞു അത് ഇളയച്ചനും ഇളയമ്മക്കും ഉള്ള ഒരേ ഒരു മകള്‍ പേര് ഇന്ദിര. ഉടനെ തന്നെ ആ പെണ്‍കുട്ടിയെ തനിക്ക് കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും മണിയോട് ഞാന്‍ പറഞ്ഞു. പക്ഷെ സിനിമാക്കാരന്‍ ആയതുകൊണ്ട് അതിനൊരു ചാന്‍സും ഇല്ലായിരുന്നു. ഒരേ ഒരു മകളെ സിനിമാക്കാരന് കൊടുക്കാന്‍ അവര്‍ക്ക് സമ്മതമില്ലായിരുന്നു. പക്ഷേ, അവസാനം മണിയുടെ ചേട്ടനും ബന്ധുക്കളും നിര്‍ബന്ധിച്ച് അവര്‍ അതിന് തയ്യാറായി.

അങ്ങനെ ഒരു ദിവസം അവളുടെ അമ്മയും അച്ഛനും കൊല്ലത്ത് ഗ്രാന്‍ഡ് തിയേറ്ററില്‍ ഒരു സിനിമകാണാന്‍ പോയി. ജോണ്‍ പോളിന്റെ സ്‌ക്രിപ്റ്റില്‍ സേതുമാധവന്‍ സര്‍ സംവിധാനം ചെയ്ത ‘അറിയാത്ത വീഥികള്‍’ എന്ന സിനിമ ആയിരുന്നു അത്. ചിത്രത്തില്‍ ഞാനും മോഹന്‍ലാലും മധു സാറും അഭിനയിക്കുന്നുണ്ട്.

ആ പടത്തില്‍ ഞാന്‍ ഒരു കുട്ടിയെ റേപ്പ് ചെയ്യാന്‍ പോകുമ്പോള്‍ മോഹന്‍ലാല്‍ വരുകയും ആ കുട്ടിയുടെ വാ ഞാന്‍ പൊത്തിപിടിക്കുകയും ആ കുട്ടി മരിക്കുകയും ചെയുന്ന സീനുണ്ട്. ആ സിനിമയില്‍ എന്റെ അച്ഛനായി അഭിനയിക്കുന്ന മധു സര്‍ ജഡ്ജ് ആണ്. അവസാനം മോഹന്‍ലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കി കൊല്ലുകയും ചെയുന്നു. അവര്‍ ആദ്യമായി കാണുന്ന എന്റെ ചിത്രം അതായിരുന്നു. ചിത്രം കഴിഞ്ഞുടനെ ഇന്ദിരയുടെ അച്ഛന്‍ പറഞ്ഞു ‘ഈ അലവലാതിയെ ആണോ കല്യാണം കഴിക്കാന്‍ പോകുന്നത്’?

മോഹന്‍ലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കിക്കൊന്ന ഈ വൃത്തികെട്ടവനെയാണോ കല്യാണം കഴിക്കുന്നതെന്ന്’. അങ്ങനെ എല്ലാം കൈയിന്നു പോയി. ഒടുവില്‍ അവരുടെ ബന്ധുക്കള്‍ ഇടപെട്ടു സംസാരിച്ച് ഒരുവിധം കല്യാണം നടത്തി. ഇപ്പോള്‍ അവരെല്ലാം പറയും ഇന്ദിരക്ക് കിട്ടിയത് നല്ല ചെറുക്കനാണെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends