Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ് ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര വിവാഹിതയാകുന്നു! ഏറെ നാളത്തെ പ്രണയം സഫലമാകുന്നത് വിദേശത്ത് വച്ച്... സമ്മതം മൂളി ബന്ധുക്കൾ

19 FEBRUARY 2018 10:43 AM IST
മലയാളി വാര്‍ത്ത

സത്യന്‍ അന്തിക്കാട് സിനിമയിലെത്തിച്ച്‌ തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തു തിളങ്ങുന്ന നയന്‍ താരയ്ക്കു വിവാഹമെന്നു റിപ്പോര്‍ട്ട്. സെറ്റിലെ മാന്യമായ പെരുമാറ്റവും അഭിനയത്തോടുള്ള പ്രതിബദ്ധതയുമാണ് അവരെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായി ഉയര്‍ത്തിയത്. നിരവധി പ്രണയ കഥകള്‍ക്കൊടുവില്‍ സംവിധായകന്‍ വിഘ്നേഷുമായുള്ള വിവാഹത്തിന് അടുത്തെത്തിയെന്നാണ് തമിഴ് സിനിമാ ലോകത്തുനിന്നുള്ള റിപ്പോര്‍ട്ട്. നയന്‍സും സംവിധായകന്‍ വിഘ്നേഷ് ശിവനും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി.

രണ്ട് കുടുംബങ്ങളുടെയും ആശിര്‍വാദത്തോടെ വിദേശത്ത് വച്ച്‌ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ചു വിഘ്നേഷോ നയന്‍താരയോ പ്രതികരിച്ചിട്ടില്ല. ഈ മൗനം വാര്‍ത്തയുടെ സത്യത്തിലേക്കാണ് വിരള്‍ ചുണ്ടുന്നതെന്നാണ് സംസാരം. വിഘ്നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നായന്‍സ് ആയിരുന്നു നായിക. അതിന് ശേഷമാണ് ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് വച്ച്‌ ഗോസിപ്പുകള്‍ ആരംഭിച്ചത്. ഈ പ്രചരണങ്ങളോടൊന്നും ഇരുവരും പ്രതികരിച്ചിട്ടില്ല.


സിനിമാ കരിയറില്‍ ചിമ്ബുവും പ്രഭുദേവയുമായുള്ള പ്രണയ തകര്‍ച്ച നയവന്‍സിനെ ഒന്ന് പിറകോട്ട് വലിച്ചെങ്കിലും. സിനിമാ ലോകത്തെ അമ്ബരിപ്പിച്ചു കൊണ്ട് തകര്‍പ്പന്‍ തിരിച്ചു വരവാണ് നയന്‍സ് നടത്തിയത്. വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്ത 'നാനും റൗഡി താന്‍' എന്ന ചിത്രമായിരുന്നു നയന്‍സിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.

ആറം എന്ന സിനിമ ഒറ്റയ്ക്കു സൂപ്പര്‍ഹിറ്റാക്കിയതിനു പിന്നാലെ ആരാധകര്‍ക്കു നന്ദിയറിയിച്ചു നയന്‍സ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മുമ്ബിറങ്ങിയ ഇരുമുഖന്‍, ഇതു നമ്മ ആളു, തിരുനാള്‍, കാഷ്മോര എന്നിവ വന്‍ വിജയമായിരുന്നു. ഡോറ, ശിവകാര്‍ത്തികേയന്റെ പേരിടാത്ത ചിത്രം, ഇമൈക നൊടികള്‍, കൊലയുതിര്‍ കാലം, മറ്റൊരു പേരിടാത്ത ചിത്രം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ളത്.

പഠനത്തിനുശേഷം മോഡലിങ്ങും മറ്റുമായി നടന്ന നയന്‍സ്, സത്യന്‍ അന്തിക്കാടിന്റെ 'മനസിനക്കരെ'യെന്ന ചിത്രത്തില്‍ വേഷമിട്ടതോടെയാണു ശ്രദ്ധിക്കപ്പെട്ടത്. ഒരു സിനിമയില്‍ അഭിനയിച്ചുനോക്കാമെന്നു പറഞ്ഞ് എത്തിയ നയന്‍താരയ്ക്കു പിന്നീട് അവസരങ്ങളുടെ പെരുമഴയായിരുന്നു. മോഹന്‍ലാലിന്റെ നാട്ടുരാജാവ്, ഫാസിലിന്റെ വിസ്മയത്തുമ്ബത്ത്, മമ്മൂട്ടിക്കൊപ്പം തസ്കര വീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടതോടെ വിലയേറിയ നടിയായി ഇവര്‍ മാറി.

തമിഴില്‍ അയ്യ എന്ന സിനിമയിലൂടെയാണ് നയന്‍സ് എത്തിയത്. എന്നാല്‍, പലരും കരുതിയത് ഇവര്‍ ഏറെയൊന്നും ഇവിടെയുണ്ടാകില്ലെന്നാണ്. എന്നാല്‍, എല്ലാവരെയും അമ്ബരപ്പിക്കുന്നതായിരുന്നു അവരുടെ വളര്‍ച്ച. തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍സ്. നടന്മാരുടെയും പുരുഷന്മാരുടെയും നിന്ത്രണത്തിലുള്ള സിനിമാ മേഖലയില്‍ 'ലേഡി സൂപ്പര്‍സ്റ്റാര്‍' ആണ് നയന്‍താര.

മറ്റു നടിമാര്‍ക്കില്ലാത്ത അസാധാരണ മനസാന്നിധ്യമാണ് ഇവര്‍ വിവാദങ്ങളുടെ സമയത്തെല്ലാം കാട്ടിയത്. പ്രഭുദേവയുമായും ചിമ്ബുവുമായുള്ള ബന്ധങ്ങള്‍ വിവാദങ്ങളില്‍നിന്നെല്ലാം കുലുക്കമില്ലാതെ ഇവര്‍ പുറത്തുകടന്നു. വല്ലവന്‍, ശിവജി, ശ്രീരാമ രാജ്യം, രാജാ റാണി, മായ, ആറം എന്നീ സിനിമകളാണ് തമിഴില്‍ ഇവരുടെ ഇരിപ്പിടം ഉറപ്പിച്ചത്.

മലയാളത്തില്‍ ഏറെ ശ്രദ്ധയോടെയാണ് ഇവര്‍ വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നത്. സെറ്റിലും നയന്‍സിനു നിരവധി നിബന്ധനകളുണ്ട്. ഗ്ലാമര്‍ വേഷങ്ങളൊന്നും ചെയ്യില്ലെന്നാണ് ഇവരുടെ ഏറ്റവും പുതിയ തീരുമാനം. രാത്രിയിലെ ഷൂട്ടിങ്ങുകളും പരമാവധി ഒഴിവാക്കണമെന്നും ഇവര്‍ നിബന്ധന വയ്ക്കുന്നുണ്ടെന്നു സിനിമയിലെ അണിയറക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends