Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

കാലിടറിയ ജീവിതത്തിൽ നിന്ന് ഒരു ഉയർത്തെഴുനേൽപ്പ്; സീരിയല്‍ നടി ശരണ്യ ശശിയുടെ ജീവിതത്തില്‍ സംഭവിച്ചത് വേദനയോടെ താരം പറയുന്നു...

19 FEBRUARY 2018 03:32 PM IST
മലയാളി വാര്‍ത്ത

സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങിയ നടിയാണ് ശരണ്യ. ബ്രെയിന്‍ ഡ്യൂമര്‍ ബാധിച്ച നടി പിന്നീട് ചികിത്സയ്ക്കായി സമയം മാറ്റിവെയ്ക്കുകയായിരുന്നു. ഇപ്പോഴിതാ, ആരോഗ്യം വീണ്ടെടുത്ത് ശരണ്യ വീണ്ടും മിനി സ്‌ക്രീനിലെത്തിയിരിക്കുകയാണ്. താരജോഡികള്‍ ഒന്നിക്കുന്ന പരിപാടിയില്‍ ശരണ്യയ്ക്ക് വന്‍വരവേല്‍പ്പാണ് മറ്റുള്ളവര്‍ നല്‍കിയത്.

അസുഖ ബാധിത സമയത്ത് നിശ്ചയിച്ച വിവാഹം മുടങ്ങിയെന്നും ഫെയ്‌സ്ബുക്കിലൂടെ ബിനുവിനെ പരിചയപ്പെടുകയും വിവാഹം ചെയ്യുകയും ചെയ്തുവെന്ന് ശരണ്യ വെളിപ്പെടുത്തി. ”ഗുളികയില്‍ ഒതുങ്ങുമെന്നുള്ള വിശ്വാസത്തിലായിരുന്നു. എന്നാല്‍ സ്‌കാനിങ്ങിന് ശേഷമാണ് അസുഖത്തിന്റെ ഗൗരവത്തെക്കുറിച്ച് ബോധ്യമായത്. അസുഖത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ഉറപ്പിച്ചുവെച്ച കല്യാണവും ഇല്ലാതായി. വീണ്ടും അസുഖം വരുമോയെന്ന ഭയമായിരുന്നു ആ പിന്‍മാറ്റത്തിന് പിന്നില്‍.

അസുഖവുമായി ബന്ധപ്പെട്ട് ചികിത്സ നടക്കുന്നതിനാല്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത സമയമായിരുന്നു അത്. അതിനിടയിലാണ് ഫെയ്‌സ്ബുക്കിലൂടെ ഇപ്പോഴെന്താ അഭിനയിക്കുന്നില്ലേയെന്ന ചോദ്യവുമായി ഒരാളെത്തിയത്. ഫെയ്‌സ്ബുക്കിലൂടെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറി. പിന്നീട് ബിനു നേരിട്ട് കാണാനുമെത്തി. ആ സമയത്ത് വിവാഹ അഭ്യര്‍ത്ഥന സ്വീകരിക്കണമോയെന്ന ആശങ്ക എന്നെ അലട്ടിയിരുന്നു.

അസുഖവുമായി മല്ലിടുന്ന എന്നെ കണ്ടപ്പോള്‍ ബിനു നല്‍കിയ പിന്തുണയായിരുന്നു ജീവിതത്തില്‍ ഏറെ സന്തോഷകരമായി തോന്നിയത്. അമ്മയും ബിനുവും നല്‍കിയ പിന്തുണയാണ് ഇവിടെ എത്തിച്ചത്.” ശരണ്യ പറഞ്ഞു. ജീവിതത്തില്‍ ഏറെ ഇഷ്ടപ്പെടുന്ന ബിനുവിന് വേണ്ടിയാണ് താന്‍ നൃത്തം ചെയ്യുന്നുവെന്ന് പറഞ്ഞ് കോഹിനൂര്‍ എന്ന സിനിമയിലെ ഹേമന്തമെന്‍ എന്ന ഗാനത്തിന് ഇരുവരും ചുവടുവെച്ചു.

വളരെക്കുറച്ചാളുകൾ മാത്രം കടന്നുപോയിട്ടുള്ള ചില ജീവിതസാഹചര്യങ്ങളിലൂടെയാണ് അടുത്തനാളുകളില്‍ തന്റെ ചുരുങ്ങിയ പ്രായത്തിനിടയില്‍ ശരണ്യ ശശി കടന്നുപോയത്. ശരണ്യയുടെ ചിരിച്ച മുഖം പറയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. സീരിയലുകളിലൂടെയും മറ്റും ഉയര്‍ന്നു വന്ന ഈ കണ്ണൂരുകാരിക്ക് ബ്രെയിന്‍ ട്യൂമര്‍ ആയിരുന്നു. രോഗത്തെ മൂന്ന് തവണയാണ് ഈ പെണ്‍കുട്ടി തന്റെ ആത്മവിശ്വാസവും ചിരിക്കുന്ന ഹൃദയവും കൊണ്ട് കീഴടക്കിയത്.

2012 മുതല്‍ മൂന്ന് തവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത്. അതും മേജര്‍ സര്‍ജറികള്‍. തെലുങ്കില്‍ സ്വാതി എന്നൊരു സീരിയല്‍ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഭയങ്കരമായ തലവേദന വന്നത്. ഡോക്ടറിനെ കാണിച്ചശേഷം മൈഗ്രേയ്‌ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു. പക്ഷെ 2012 ല്‍ ഓണത്തിന് എന്നെ ബ്രെയിന്‍ ട്യൂമറിന്റെ ചികിത്സാര്‍ത്ഥം ഹോസ്പിറ്റലില്‍ എത്തിച്ചു. അന്ന് അവര്‍ ഓപ്പറേഷന്‍ നടത്തി. പിന്നെ രണ്ടാമത്തെ വന്നത് കുറച്ചു നാള്‍ കഴിഞ്ഞു ആണ്. ദൈവം തന്ന വീട് എന്ന തമിഴ് സീരിയല്‍ ഞാന്‍ കുറേക്കാലം ചെയ്തിരുന്നു.

ഒരു 150 എപ്പിസോഡ് കഴിഞ്ഞു എനിക്ക് ഫിറ്റ്‌സ് പോലെ വന്നു അപ്പൊ എന്നെ വീണ്ടും അഡ്മിറ്റ് ചെയ്തു. റേഡിയേഷന്‍ ചെയ്യണമെന്ന് പറഞ്ഞു. തൈറോയിഡും എടുത്തു കളഞ്ഞു, അത് കഴിഞ്ഞു വീണ്ടും 2016 ല്‍ ഒരിക്കല്‍ കൂടി അസുഖം തിരികെ വന്നു വീണ്ടും ഒരു ഓപ്പറേഷന്‍ കൂടെ നടത്തി. ഫേസ്ബുക്ക് ഫ്രണ്ട് ആയ ബിനുവിനെ ആണ് ഞാന്‍ വിവാഹം ചെയ്തത്. അദ്ദേഹം ഇടക്കിടെ എന്നോട് അഭിനയിക്കാത്തത് എന്തെന്ന് ചോദിച്ചു കൊണ്ടിരുന്നു. എനിക്ക് അസുഖമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഒടുവില്‍ അറിഞ്ഞപ്പോള്‍ കാണാന്‍ വരട്ടെ എന്ന് ചോദിച്ചു.

ഞാനാ സമയം റേഡിയേഷന്‍ കഴിഞ്ഞു മുടിയൊക്കെ പൊഴിഞ്ഞു വല്ലാത്തൊരു രൂപത്തിലായിരുന്നു. എനിക്ക് പണ്ട് നീളന്‍ മുടിയുണ്ടായിരുന്നു. എങ്കിലും ഞാന്‍ അദ്ദേഹത്തോട് വരാന്‍ പറഞ്ഞു, ശരിക്കുള്ള രൂപത്തില്‍ കാണണ്ടല്ലോ എന്ന് വിചാരിച്ചു. വന്നു കണ്ടു, ആദ്യ കാഴ്ചയില്‍ എന്നെ ഇഷ്ടമായി. പിന്നീട് വീട്ടുകാരോട് വിവാഹാഭ്യര്‍ഥന നടത്തി അദ്ദേഹം. പിന്നീട് വിവാഹവും നടന്നു. ജീവിതം പലതരത്തിലുള്ള പരീക്ഷണങ്ങള്‍ ഒരുക്കിവച്ചിരുന്നെങ്കിലും അതിനെയെല്ലാം തരണം ചെയ്യാനുള്ള ശക്തിയും എന്നില്‍ നിക്ഷേപിച്ചിരുന്നു. രോഗത്തെ പേടിച്ച് ഒരിടത്തുനിന്നും പിന്മാറേണ്ടതില്ലെന്നും കഴിഞ്ഞ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചു. ശരണ്യ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (5 minutes ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (36 minutes ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (45 minutes ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (56 minutes ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (1 hour ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (1 hour ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (2 hours ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (2 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (8 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (8 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (8 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (9 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (9 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (11 hours ago)

Malayali Vartha Recommends