Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടന്നൽകൂട് മുടിയിപ്പോൾ ഇങ്ങനെയായി... അനുവിന്റെ ഹെയര്‍സ്‌റ്റൈല്‍ കണ്ട് ആരാധകരുടെ കണ്ണ് തള്ളി!

20 FEBRUARY 2018 02:42 PM IST
മലയാളി വാര്‍ത്ത

തെലുങ്ക് സിനിമാ ലോകത്ത് തിരക്കിലായ അനുപമ തന്റെ ട്രേഡ് മാര്‍ക്ക് ഹെയർ മറന്നുകഴിഞ്ഞു. മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും ഈ മുടി മുറിക്കണമെങ്കില്‍ ഞാന്‍ ആ സിനിമ ഉപേക്ഷിക്കുമെന്ന് പ്രേമം എന്ന ചിത്രം വൈറലായ സമയത്ത് ഒരു ചാനല്‍ ചാറ്റ് ഷോയ്ക്കിടെ അനുപമ പറഞ്ഞിരുന്നു. ഇപ്പോൾ തെലുങ്ക് സിനിമാ ലോകത്ത് തിരക്കിലായ അനുപമ ആ പറഞ്ഞതും തന്റെ മുടിയും മറന്നിരിക്കുന്നു. സ്‌ട്രൈറ്റ് ചെയ്ത്, സ്റ്റെപ്പ് കട്ട് അടിച്ച് ആകെ ഫാഷന്‍ സ്‌റ്റൈലിലാണ് അനുവിന്റെ മുടിയിപ്പോള്‍.

പ്രേമം ചിത്രത്തിന്റെ ഓഡിഷന് വന്നപ്പോള്‍ മുടി അഴിച്ചിടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. കടന്നല്‍ കൂടുപോലുള്ള ആ മുടി അഴിച്ചിട്ടപ്പോള്‍ തന്റെ നായികയ്ക്ക് ഈ ഹെയര്‍ സ്‌റ്റൈല്‍ മതി എന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഉറപ്പിച്ചു. ഇടത് തോളില്‍ കടന്നല്‍ കൂടുപോലുള്ള മുടി ഒതുക്കിയിട്ട് മേരി ജോര്‍ജ്ജിന് മുന്നിലൂടെ നടന്നപ്പോള്‍ മലയാളി പെണ്‍കുട്ടികളുടെ കണ്ണുകള്‍ ആ ചുരുള മുടിയില്‍ തട്ടി നിന്നു. മുടി തന്നെയായിരുന്നു മേരിയുടെ ട്രേഡ് മാര്‍ക്ക്.

പ്രേമം ഹിറ്റായപ്പോള്‍ കേരളത്തിലെ ചാനലുകളിലെല്ലാം മേരി എന്ന അനുപമ പ്രത്യക്ഷപ്പെട്ടു. അവതാരകരെല്ലാം ചോദിച്ചത് മുടിയുടെ സീക്രട്ട് ആയിരുന്നു. അങ്ങനെ ഒരു അഭിമുഖത്തിലാണ് മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും മുടി മുറിക്കില്ല എന്ന് അനുപമ പറഞ്ഞത്. പ്രേമം എന്ന ചിത്രത്തിന്റെ റീമേക്കുമായി അനുപമ തെലുങ്ക് സിനിമാ ലോകത്തേക്ക് കടന്നു. മേരി എന്ന കഥാപാത്രത്തെ തന്നെയാണ് തെലുങ്കിലും അനു അതരിപ്പിച്ചത്.

പിന്നെ തെലുങ്ക് സിനിമാ ലോകത്ത് അനുപമ തിരക്കിലായി. അ ആ, ശതമാനം ഭവതി, വുന്നതി ഒക്കടെ സിന്ദ്ഗി എന്നീ ചിത്രങ്ങളിലൂടെ അനുപമ തെലുങ്കരുടെ പ്രിയം പിടിച്ചുപറ്റി. തെലുങ്ക് സിനിമാ ലോകത്ത് വെറുതേ അഭിനയിക്കുകയായിരുന്നില്ല. തെലുങ്ക് ഭാഷ പഠിച്ചുകൊണ്ട് സ്വയം ഡബ്ബ് ചെയ്ത് അഭിനയിക്കുകയായിരുന്നു. മലയാളി താരത്തിന്റെ ആത്മസമര്‍പ്പണത്തില്‍ തെലുങ്കര്‍ ശരിക്കും അത്ഭുതപ്പെട്ടു. അനുപമയുടെ തെലുങ്ക് പ്രസംഗം കേട്ട് മലയാളികളും ഞെട്ടി.

ധനുഷിന്റെ നായികയായിട്ടാണ് അനുപമ തമിഴ് സിനിമാ ലോകത്തേക്ക് കടന്നത്. ധനുഷ് ഇരട്ടവേഷത്തിലെത്തിയ കൊടി എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി തമിഴര്‍ക്കിടയിലും അനുപമ ശ്രദ്ധ നേടി. തെലുങ്ക് സിനിമാ ലോകത്ത് തിരക്കിലായതോടെ അനുപമ മലയാളം മറന്നു എന്ന് തന്നെ പറയാം. ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അതിഥിതാരമായി വന്ന് അഭിനയിച്ചു പോയി.

അപ്പോഴേക്കും അനുപമയുടെ ഹെയര്‍ സ്‌റ്റൈലൊക്കെ മാറിയിരുന്നു. തെലുങ്ക് ദേശത്തേക്ക് പോയപ്പോള്‍, വെള്ളത്തിന്റെയും യാത്രയുടെയും പ്രശ്‌നം കാരണം മുടി കൊഴിച്ചില്‍ ഉണ്ടായി… അതുകൊണ്ട് ഹെയര്‍ സ്‌റ്റൈല്‍ മാറ്റി എന്നാണ് അനുപമ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends