Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യം ഷൂട്ട് ചെയ്തത് ഇമോഷണല്‍ രംഗങ്ങൾ; മൂന്നാമത്തെ ദിവസം എനിക്ക് ഷോര്‍ട്‌സും ബനിയനുമായിരുന്നു വേഷം, അവര്‍ക്ക് അതും ഇല്ലായിരുന്നു: ഷക്കീലയുടെ നായകനായി അഭിനയിച്ച അനുഭവം പറഞ്ഞ് ബാബുരാജ്

21 FEBRUARY 2018 11:59 AM IST
മലയാളി വാര്‍ത്ത

ഷക്കീലയോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ബാബുരാജ് . ഒരു ചാറ്റ് ഷോയില്‍ ബാബുരാജാണ് ആ കഥ തുറന്ന് പറഞ്ഞത്. പ്രതിഫലം ഒന്നുമില്ലാതെ അടിപിടി രംഗങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്നെ തേടി നായക വേഷം എത്തുന്നത്. വീട്ടില്‍ വന്ന് കഥ പറയുകയായിരുന്നു. ഒരു പൊലീസ് കഥാപാത്രം ആണ് നായകന്‍ എന്ന് കൂടെ കേട്ടപ്പോള്‍ സന്തോഷമായി. അയ്യായിരം രൂപ അഡ്വാന്‍സ് നല്‍കി നായകനായി എന്നെ ഉറപ്പിച്ചു.

കോതമംഗലത്താണ് ഷൂട്ടിങ് നടക്കുന്നത്. നായികയെ പരിചയപ്പെടുത്തി.. കറുത്ത് മെലിഞ്ഞു നില്‍ക്കുന്ന ഒരു പെണ്‍കുട്ടി.. പേര് ഷക്കീല.. അങ്ങനെ അഭിനയം തുടങ്ങി. ആദ്യം കുറേ ഇമോഷണല്‍ രംഗങ്ങളൊക്കെയാണ് ഷൂട്ട് ചെയ്തത്. കരഞ്ഞ് അലറി ഞാനും ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിച്ചു. മമ്മൂട്ടിയുടെ സിനിമകളിലൊക്കെ ക്യാരക്ടര്‍ റോള്‍ ചെയ്ത ഷക്കീലയും വളരെ നന്നായി അഭിനയിച്ചു.

മൂന്നാമത്തെ ദിവസം ഗാനരംഗം ഷൂട്ടിങ് തുടങ്ങുകയാണ്. മൂന്നാറിനടുത്തുള്ള ഒരു വെള്ളച്ചാട്ടത്തിലാണ് ഷൂട്ട്. ഷോര്‍ട്സും ബനിയനുമാണ് എന്റെ വേഷം. ആദ്യമായി പാട്ട് കിട്ടിയ സന്തോഷത്തില്‍ ഞാനത് ധരിച്ച് തയ്യാറായി നിന്നു. പെട്ടെന്ന് ഷൂട്ടിങ് കാണാന്‍ വന്ന ജനക്കൂട്ടം ആര്‍ത്തിരമ്പി. ഒരു കാറിലതാ ഷക്കീല വന്നിറങ്ങുന്നു. എനിക്ക് ഷോര്‍ട്സും ബനിയനുമുണ്ട്, അവര്‍ക്കതുമില്ലായിരുന്നു.

ഒടുവില്‍ ആ രംഗം ഷൂട്ട് ചെയ്തു. സംവിധായകന്‍ അങ്ങോട്ട് ഉരുളൂ, ഇങ്ങോട്ട് ഉരുളൂ എന്നൊക്കെ പറഞ്ഞ് ഉരുണ്ട് മറിഞ്ഞ് അഭിനയിച്ച് ആ രംഗം പൂര്‍ത്തിയാക്കി. ഗാനരംഗമൊക്കെ പൂര്‍ത്തിയാക്കി മുറിയില്‍ വന്നിരുന്നപ്പോഴാണ് ആ ചര്‍ച്ച ആരംഭിച്ചത്. ഒടുവില്‍ പല കാരണങ്ങളാലും സിനിമ നിന്നുപോയി.

ആദ്യമായി നായകനായി അഭിനയിച്ച സിനിമ പാതിയില്‍ ഉപേക്ഷിക്കുന്നതിലെ വിഷമമായിരുന്നു എനിക്ക്. അപ്പോള്‍ നിര്‍മാതാവ് പറഞ്ഞു, ബാബു വേണമെങ്കില്‍ ഈ സിനിമ ഏറ്റെടുത്തോളൂ.. ആ സിനിമ ഏറ്റെടുത്താല്‍ രണ്ടുണ്ട് കാര്യം.. സിനിമ നിര്‍മാണത്തിലേക്കിറങ്ങുകയും ചെയ്യാം.. സിനിമ കൈയ്യില്‍ കിട്ടിയാല്‍ ഉരുണ്ട് മറിയുന്ന ആ രംഗം ഒഴിവാക്കുകയും ചെയ്യാം… അങ്ങനെ ആ സിനിമ ഏറ്റെടുത്തു.. പൂര്‍ത്തിയാക്കി..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends