ഷക്കീലയാവാന്‍ മലയാളം പഠിക്കുന്ന തിരക്കിലാണ് റിച്ച....

ഒരു കാലത്ത് യുവാക്കളെ ഹരം കൊള്ളിച്ച നായികയായിരുന്നു ഷക്കീല. സുപ്പര്‍താരങ്ങളുടെയെല്ലാം ചിത്രങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത ഷക്കീല ചിത്രങ്ങള്‍ക്കും പണ്ട് ലഭിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ആരാധകരുളള നടി കൂടിയാണ് ഷക്കീല.ഷക്കീലയുടെ ജീവിതം സിനിമയാക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തിടെ നടന്നിരുന്നു. അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബോളിവുഡ് നടി റിച്ച ചദ്ദയാണ് ചിത്രത്തില്‍ ഷക്കീലയായി എത്തുന്നത്. ബോളിവുഡ് നടി റിച്ച ചദ്ദയാണ് പുതിയ ചിത്രത്തില്‍ ഷക്കീലയായി വേഷമിടുന്നത്. ഗ്യാങ്‌സ് ഓഫ് വസൈപ്പൂര്‍ ഗോലികോം കീ രാസ് ലീല രാംലീല, സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ താരമാണ് റിച്ച. സിനിമയുടെ സ്‌ക്രിപ്റ്റ് മികച്ചതാണെന്നും നല്ല അഭിനയ സാധ്യതയുളള വേഷമായതിനാലാണ് സമ്മതിച്ചെന്നും അടുത്തിടെ റിച്ചയോട് അടുത്ത വൃത്തങ്ങള്‍ സൂച്ചിപ്പിച്ചിരുന്നു.
സില്‍ക്ക് സ്മിതയുടെ ജീവിതം വിദ്യാബാലന്‍ അവതരിപ്പച്ച ലെവലില്‍ ഷക്കീലയുടെ ജീവിതം റിച്ച മികവുറ്റതാക്കുമോ എന്നൊക്കെയുളള കാര്യം ചിത്രം പ്രഖ്യാപിച്ചതു മുതല്‍ക്കു ആരാധകര്‍ ചോദിക്കുന്ന കാര്യമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ ഷക്കീലയാവാനുളള തയ്യാറെടുപ്പുകളിലാണ് റിച്ച ചദ്ദയിപ്പോള്‍. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മലയാളം പഠിക്കുന്ന തിരക്കിലാണ് റിച്ച.

മലയാളം പഠനത്തിനായി പ്രത്യേകം ആളെ നിയമിച്ച റിച്ച വാക്കുകളും അതിന്റെ ഉച്ചാരണവും പഠിക്കുന്നതിന്റെ ശ്രമങ്ങളിലാണ്. പുതിയ ഭാഷ പഠിക്കുന്നതില്‍ താരം എറെ താല്‍പര്യവതിയാണെന്നും ഷൂട്ടിംഗ് തുടങ്ങാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണെന്നും റിച്ചയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

https://www.facebook.com/Malayalivartha
























