Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സേതുമാധവന്റെ ജീവിതം മാറ്റിമറിച്ച കീരിക്കാടന്‍ ജോസെന്ന വില്ലന്‍ കഥാപാത്രം എന്റെ ജീവിതവും തകര്‍ത്തു...

25 MARCH 2018 12:08 PM IST
മലയാളി വാര്‍ത്ത

മലയാളിയുടെ മനസ്സില്‍ എന്നും നൊമ്പരമുണര്‍ത്തുന്ന ഒരു മോഹന്‍ലാല്‍ ചിത്രമാണ് കിരീടം. തന്‍റെ തൂലിക കൊണ്ട് മലയാള സിനിമയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത, അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു പോയ ലോഹിതദാസ് കഥയും തിരക്കഥയും എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത കിരീടത്തിലെ സേതുമാധവന്‍ മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു.

പോലീസുകാരനായ അച്ഛന്റെ സ്വപ്നം പോലെ പോലീസുകാരനായി മാറുവാന്‍ ആശിക്കുന്ന എന്നാല്‍ സാഹചര്യങ്ങള്‍ ഒരു തെരുവുഗുണ്ടയുടെ മുള്‍ക്കിരീടം സമ്മാനിച്ച സേതുവിന്‍റെ ജീവിതത്തെ ഇങ്ങനെ മാറ്റിമറിച്ച വ്യക്തിയാണ് കീരിക്കാടന്‍ ജോസ്. കീരിക്കാടന്‍ ജോസെന്ന വില്ലന്‍ കഥാപാത്രത്തെ അനശ്വരമാക്കിയത് മോഹന്‍രാജ്‌ ആയിരുന്നു. എന്നാൽ ആ കഥാപാത്രം തന്റെ ജീവിതം തകർത്തെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.

താന്‍ അഭിനയിച്ച കീരിക്കാടന്‍ ജോസെന്ന കഥാപാത്രം ഹിറ്റായി മാറിയതോടെ സിനിമയില്‍ നിരവധി വേഷങ്ങള്‍ മോഹന്‍രാജനു ലഭിച്ചു .എന്‍ഫോഴ്‌സമെന്റില്‍ ജോലി ചെയുന്ന കാലത്താണ് മോഹന്‍രാജ് സിനിമയിലെത്തുന്നത്. അതു തികച്ചും ആകസ്മികമായി. ആറടി മൂന്നര ഇഞ്ച് ഉയരവും 101 കിലോ ഭാരമുള്ള മോഹന്‍രാജ് കഴുമലൈ കള്ളന്‍, ആണ്‍കളെ നമ്പാതെ തുടങ്ങിയ രണ്ടു തമിഴ് സിനിമകളില്‍ ചെന്നൈയില്‍ ജോലി ചെയുന്ന സമയത്ത് അഭിനയിച്ചിരുന്നു.

ഒരിക്കല്‍ സംവിധായകന്‍ കലാധരന്റെ കൂടെ കിരീടത്തിന്റെ സൈറ്റിലേക്ക് പോയി. അതു ജീവിതത്തിലെ വഴിതിരിവായി മാറി. അന്ന് കിരീടത്തിലെ വില്ലന്‍ വേഷത്തിനു തീരുമാനിച്ചിരുന്നത് കന്നഡയിലെ പ്രശസ്ത താരത്തെയാണ്. പറഞ്ഞ ദിവസം അദ്ദേഹത്തിനു വരാന്‍ സാധിക്കാതെ പോയത മോഹന്‍രാജ് എന്ന വ്യക്തിക്ക് കീരിക്കാടന്‍ ജോസെന്ന കഥാപാത്രം ലഭിക്കുന്നത് കാരണമായി.

പിന്നീട് സിനിമങ്ങള്‍ മോഹന്‍രാജിനെ തേടിയെത്തി. കേന്ദ്ര സര്‍വീസില്‍ ജോലി ചെയുന്ന ഉദ്യേഗസ്ഥര്‍ക്ക് സര്‍ക്കാരില്‍ അനുവാദം വാങ്ങിയിട്ട് മാത്രമേ അഭിനയിക്കാന്‍ സാധിക്കൂ. ഇതു മോഹന്‍രാജ് പാലിച്ചിരുന്നില്ല. സിനിമയില്‍ ഉയരങ്ങള്‍ മോഹന്‍രാജ് കീഴടക്കുന്നത് കണ്ട മേലുദ്യേഗസ്ഥര്‍ അസൂയ കാരണം താരത്തിനു നല്‍കിയത് സസ്‌പെന്‍ഷനാണ്.

അതു വലിയ നിയമപോരാട്ടത്തിനു വഴിതെളിച്ചു. 20 വര്‍ഷത്തെ പോരാട്ടത്തിനു ശേഷമാണ് താരം തിരിച്ച് സര്‍വീസില്‍ പ്രവേശിച്ചത്. നഷ്ടപ്പെട്ട സര്‍വീസ് പക്ഷേ തിരിച്ച് ലഭിച്ചില്ല. സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തില്‍ മനംമടുത്ത് 2015 ല്‍ ജോലിയില്‍ നിന്നും സ്വമേധയാ വിരമിച്ചു.

പിന്നീട് സിനിമയിലേക്ക് വീണ്ടും രംഗപ്രവേശനം ചെയാമെന്ന് വിചാര സമയത്ത് മലയാളസിനിമ ന്യൂജനായി മാറി. അതും തന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചതായി താരം വിലയിരുത്തുന്നു. ഇനിയും കിരീക്കാടനെ പോലെയുള്ള അന്വശ്വര കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള മോഹവുമായി മുന്നോട്ട് പോവുകയാണ് മോഹന്‍രാജ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (11 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (35 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (43 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends