Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങളുടെ പ്രോഗ്രാമില്‍ പണം കൊടുക്കുന്നതല്ലാതെ ഇതേവരെ പണം വാങ്ങി മത്സാര്‍ഥികളെ കൊണ്ടുവന്നിട്ടില്ല; ഇങ്ങനെയുള്ളവര്‍ വെള്ളമിറങ്ങാതെ ചത്തുപോകും: പൊട്ടിത്തെറിച്ച് മിഥുൻ

25 MARCH 2018 02:39 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകശ്രദ്ധ ഏറെ പിടിച്ചുപറ്റിയ ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ ഒന്നാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവം. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഈ പരിപാടിയുടെ എപ്പിസോഡ് ആരംഭിച്ചത് അവതാരകന്‍ മിഥുന്റെ പഞ്ച് ഡയലോഗോടു കൂടിയായിരുന്നു. പരിപാടിയുടെ പേരില്‍ തട്ടിപ്പു നടത്തുന്ന സംഘത്തിനെതിരെ ആഞ്ഞടിച്ചാണ് മിഥുന്‍ പോഗ്രാം തുടങ്ങിയത്.

‘കോമഡി ഉത്സവത്തിന്റെ ഓഡിഷനില്‍ പങ്കെടുക്കുന്നതിന് ആരെങ്കിലും പണം ചോദിച്ചാല്‍ കരണക്കുറ്റി നോക്കി അടിക്കണമെന്നാണ് മിഥുന്‍ പറഞ്ഞത്. ഞങ്ങളുടെ പ്രോഗ്രാമില്‍ ഇതേവരെ പണം കൊടുത്ത് മത്സാര്‍ഥികളെ കൊണ്ടുവരുന്ന സമ്പ്രാദയമില്ല. വരുന്നവര്‍ക്ക് അങ്ങോട്ട് പണം കൊടുക്കുന്നതല്ലാതെ യാതൊരുവിധത്തിലുള്ള പണമിടപാടുകളും പരിപാടിയുടെ മറവില്‍ നടക്കുന്നില്ല.

പരിപാടിക്കെത്തുന്നതില്‍ ബുദ്ധിമുട്ടുള്ള കലാകാരന്‍മാരെ എത്തിക്കാന്‍ അവരുടെ അടുത്ത് നേരിട്ടെത്തിയാണ് ഓഡിഷന്‍ നടത്താറുള്ളത്. ഇത്തരത്തില്‍ ജീവിക്കാന്‍ തന്നെ കഷ്ടപ്പെടുന്ന മത്സാരാര്‍ഥികളുടെ കൈയ്യില്‍ നിന്നും പണം തട്ടുന്നവര്‍ വെള്ളമിറങ്ങാതെ ചത്തുപോകുമെന്നാണ് മിഥുന്‍ മറുപടി നല്‍കിയത്’.

കഴിഞ്ഞ എപ്പിസോഡിലാണ് ഓഡിഷനില്‍ പങ്കെടുക്കണമെങ്കില്‍ 25000 രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ഒരു സംഘം കൊല്ലം സ്വദേശിയായ സുരേഷില്‍ നിന്നും പണം ആവശ്യപ്പെട്ടത്. തങ്ങള്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ നിന്നാണെന്നും സുരേഷിന്റെ വൈറല്‍ വീഡിയോകള്‍ കണ്ടിട്ടാണ് വിളിക്കുന്നതെന്നുമാണ് സംഘം പറഞ്ഞിരുന്നത്.

തുടര്‍ന്ന് ഓഡിഷനില്‍ പങ്കെടുക്കണമെങ്കില്‍ 25000 രൂപ രജിസ്‌ട്രേഷന്‍ ഫീസായി നല്‍കണമെന്നും തന്നെ വിളിച്ചവര്‍ ആവശ്യപ്പെട്ടതായി സുരേഷ് പറഞ്ഞു. ഇങ്ങനെ കാശുണ്ടാക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ വല്ല റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും ചെയ്യുന്നതാകും നല്ലത്. പാവപ്പെട്ടവരെ ഒരു പരിപാടിയുടെ പേരില്‍ പറ്റിക്കുന്നത് നല്ല നടപടിയല്ലെന്നും പരിപാടിയുടെ മുഖ്യ വിധികര്‍ത്താവും നടനുമായ ടിനിടോം പറഞ്ഞു.

മാത്രമല്ല, ഇനിയും ഇത്തരം തട്ടിപ്പുകാണിക്കാന്‍ ഒരുമ്പെടുന്നവരുടെ ശ്രദ്ധയ്ക്ക് പാവപ്പെട്ട മത്സരാര്‍ഥികളെ പറ്റിക്കുന്ന ഇടപാടുമായെത്തിയാല്‍ കര്‍ശന നിയമനടപടികള്‍ തങ്ങള്‍ സ്വീകരിക്കുമെന്നും കോമഡി ഉത്സവത്തിന്റെ പ്രധാന അവതാരകനായ മിഥുന്‍ മുന്നറിയിപ്പ് നല്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (10 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (34 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (42 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends