Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

ബിസിനസുകാരിയുടെ ജാഡയാ...കൂടുതല്‍ കാശുണ്ടാക്കാനുള്ള ‘ആക്രാന്തം’ ആണല്ലേ എന്നു കളിയാക്കിയവരുമുണ്ട്- ആര്യ

25 MARCH 2018 03:03 PM IST
മലയാളി വാര്‍ത്ത

സിനിമയിലും ബിസിനസിലും ഒരുപോലെ തിളങ്ങുന്ന നടിമാര്‍ മലയാളത്തിലുണ്ട്. അക്കൂട്ടത്തില്‍ ആര്യയും ചേര്‍ന്നിരിക്കുകയാണ്. അരോയ എന്നാണ് ആര്യയുടെ സംരംഭത്തിന്റെ പേര്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു സംരംഭമെന്നും കുടുംബാംഗങ്ങളുടെ കൂടി സഹായം കൊണ്ടാണ് ഈ സ്വപ്നം സഫലമായതെന്നും ആര്യ പറയുന്നു.

‘ടിവി ഷോയിലും അല്ലാതെയും ഞാന്‍ ഉപയോഗിക്കുന്ന ഡ്രസ്സ് കാണുമ്പോള്‍ ആളുകള്‍ നല്ല അഭിപ്രായം പറയുമായിരുന്നു. ഡിസൈനുകളെ പറ്റി പലരും പ്രത്യേകം ചോദിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒരു ജോലിയുള്ളപ്പോള്‍ രണ്ടാമത് ഒന്നിലേക്ക് കൂടി തിരിയാന്‍ അധികം ടെന്‍ഷന്‍ വേണ്ടല്ലോ. നന്നായി പ്ലാന്‍ ചെയ്താണ് തിരുവനന്തപുരത്ത് ഞാന്‍ ‘അരോയ’ എന്ന പേരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ബുട്ടിക് തുടങ്ങുന്നത്.

സെലിബ്രിറ്റിയായി ആളുകള്‍ അംഗീകരിക്കുന്ന സമയത്ത് എന്തെങ്കിലും ബിസിനസ്സ് തുടങ്ങിയിട്ടേ കാര്യമുള്ളൂ എന്നെനിക്ക് നന്നായി അറിയാമായിരുന്നു. കൂടുതല്‍ കാശുണ്ടാക്കാനുള്ള ‘ആക്രാന്തം’ ആണല്ലേ എന്നു കളിയാക്കിയവരുമുണ്ട്. പക്ഷേ, ഞാനതൊന്നും കാര്യമാക്കിയില്ല. പണം മാത്രമല്ല ഇഷ്ടമുള്ള ഒരു കാര്യം ചെയ്യുന്നതിന്റെ മനഃസുഖം ഒന്നു വേറെ തന്നെ എന്നു വിശദീകരിക്കാനും പോയില്ല. നല്ല ജീവിതത്തിനും ഭാവിക്കുമായി ഇങ്ങനെയൊരു ആക്രാന്തം നല്ലതല്ലേ എന്ന് സിംപിളായിട്ടങ്ങ് ചോദിച്ചു. പക്ഷേ, രണ്ടു വണ്ടികളും ഒരുമിച്ച് ഓടാന്‍ തുടങ്ങിയപ്പോഴാണ് ഉത്തരാവാദിത്തത്തിന്റെ ഭാരം എനിക്കു മനസ്സിലായത്.

ആരോയയില്‍ വരുന്നവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു കൊടുക്കാറുണ്ട്. കസ്റ്റമേഴ്‌സുമായി നേരില്‍ സംസാരിച്ച് പുതിയ ഡിസൈനുകള്‍ കൊണ്ടുവരിക എന്നതായിരുന്നു അരോയ വഴി ചെയ്യാന്‍ ശ്രമിച്ചതും. ഷൂട്ടിങ് തിരക്കുകള്‍ കാരണം കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ തുടങ്ങി. അവിടെയെത്തി ആളുകളുമായി സംസാരിക്കാനും ഡിസൈനുകള്‍ പ്ലാന്‍ ചെയ്യാനും എനിക്ക് തീരെ പറ്റാതെയും വന്നു. അരോയ തുടങ്ങും മുന്‍പേ തന്നെ ഭാര്യയ്ക്കു വേണ്ടിയൊരു സാരി ഓര്‍ഡര്‍ ചെയ്ത രമേഷ് പിഷാരടി വരെ എനിക്ക് ബിസിനസ്സുകാരിയുടെ ജാടയാണെന്നു പറഞ്ഞു കളിയാക്കി.

അപ്പോഴാണ് എന്റെ സുഹൃത്തും പാര്‍ട്ണറുമായി രശ്മി സഹായത്തിനെത്തിയത്. ഞാനില്ലാത്ത സമയം കണ്‍സല്‍റ്റന്റ് ഡിസൈനേഴ്‌സിനെ അവര്‍ റെഡിയാക്കി. എനിക്ക് തോന്നുന്നത് രണ്ട് തരം ജോലികളുമായി മുന്‍പോട്ട് പോകുമ്പോള്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടത് നമുക്ക് വിശ്വസിക്കാന്‍ പറ്റുന്നയാളുകളെ കൂടെ നിര്‍ത്തുക എന്നതാണ്. അങ്ങനെ നില്‍ക്കാനും നൂറ് ശതമാനം വിശ്വസിക്കാനുമായി ഒരാളുണ്ടെങ്കില്‍ നമുക്ക് ബിസിനസ്സുമായി ധൈര്യമായി മുന്‍പോട്ട് പോകാം. ഈ ബിസിനസ്സിന് ഞാനറിയാതെ തന്നെയൊരു മാര്‍ക്കറ്റിങ് ഉണ്ടാകും എന്നതാണ് മറ്റൊരു കാര്യം.’-ആര്യ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനിടെ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (5 hours ago)

ഇറാൻ യുദ്ധ പ്രതിസന്ധി കാരണം ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ  (5 hours ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (5 hours ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (5 hours ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (5 hours ago)

പുരാവസ്തു വകുപ്പിൽ വാക് ഇൻ ഇന്റർവ്യു  (5 hours ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (5 hours ago)

അസിം മുനീറിനെ നാണംകെടുത്തി ഇറാൻ; വിമാനത്തിലേക്കു മടങ്ങിപ്പോകാൻ നിർദേശം  (5 hours ago)

ശബരിമല തീർഥാടകർക്ക് പമ്പയിലേക്ക് ചാർട്ടേഡ് ബസ്  (5 hours ago)

ഏകദിനത്തിൽ അതിവേഗ ഇരട്ടസെഞ്ച്വറി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്‌  (5 hours ago)

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷം:.നിയുക്ത ഗവർണർ  (5 hours ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (5 hours ago)

തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍  (5 hours ago)

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ  (6 hours ago)

Malayali Vartha Recommends