കാത്തിരിപ്പിന് വിട... പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് സിനിമയിലെത്തിയ സണ്ണി ലിയോണിന്റെ ജീവിതം സിനിമയാകുന്നു, സിനിമയെ പ്രതീക്ഷിച്ച് പ്രേക്ഷകര്‍

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ജീവിതം സിനിമയാകുന്നു. പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് സിനിമയിലെത്തിയ താരമാണ് സണ്ണി ലിയോണ്‍. പിന്നീട് നിരവധി ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും സണ്ണി ലിയോണിനെ ശ്രദ്ധേയയാക്കി. ഇപ്പോള്‍ സണ്ണി ലിയോണിനെ കുറിച്ച് ഒരു സിനിമ വരുന്നുവെന്നാണ് വാര്‍ത്ത.
ഗ്ലാമറസ് ജീവിതം മാത്രമല്ല സണ്ണി ലിയോണിന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളും സിനിമയില്‍ വരുന്നുണ്ട്. മുഴുനീള സിനിമയായിട്ടല്ല ഒരു വെബ് സീരിസ് ആയിട്ടാണ് സണ്ണി ലിയോണിന്റെ ജീവിതം പറയുക. സണ്ണി ലിയോണിന്റെ യഥാര്‍ഥ പേര് കരണ്‍ജീത് കൗര്‍ എന്നാണ്. ആ പേരിലായിരിക്കും സിനിമ. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള സണ്ണിയുടെ ജീവിതമാണ് സിനിമയില്‍ അനാവരണം ചെയ്യപ്പെടുന്നത്.

നേരത്തേ മോസ്റ്റ്‌ലി സണ്ണി പാര്‍ട്‌ലി ക്ലൗഡി എന്ന പേരില്‍ സണ്ണിയുടെ ജീവിതം ഡോക്യുമെന്ററി ആയിട്ടുണ്ട്. കനേഡിയന്‍ ഫോട്ടോ ജേണലിസ്റ്റായ ദിലീപ് മെഹ്തയായിരുന്നു ഒരുക്കിയത്. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സണ്ണിയുടെ സുഹൃത്തുക്കളുടേത് ഉള്‍പ്പടെ പല വേഷങ്ങളും യഥാര്‍ത്ഥ ആളുകള്‍ തന്നെയായിരിക്കും ചിത്രത്തിലും കൈകാര്യം ചെയ്യുന്നത്.

https://www.facebook.com/Malayalivartha
























