ഒളിമ്പ്യൻ അന്തോണിയിലൂടെ നമ്മുടെ മനസ്സിൽ കയറിപ്പറ്റിയ അരുൺ വിവാഹിതനായി... കാണാം ചിത്രങ്ങൾ
ഒളിമ്പ്യൻ അന്തോണിയിൽ ബാലതാരമായി എത്തി അരുണിന്റെ വിവാഹം കഴിഞ്ഞു . അശ്വതിയാണ് വധു. ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് അശ്വതി. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം.
മോഹൻലാൽ നായകനായി എത്തിയ ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാലതാരവേഷമാണ് അരുണിനെ ശ്രദ്ധേയനാക്കിയത്. പിന്നീട് ദിലീപിന്റെ സ്പീഡ്, സൈക്കിൾ, മുദുഗൗ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറി. ഒമർ ലുലു ഒരുക്കുന്ന അഡാര്‍ ലവ് ആണ് അരുണിന്റെ പുതിയ ചിത്രം.
https://www.facebook.com/Malayalivartha