മലയാളികളുടെ മനം കവർന്ന കുളപ്പുള്ളി ലീല 'വണ്ടർ വുമൺ' ആയി സോഷ്യല്‍ മീഡിയയില്‍... വീഡിയോ ഏറ്റെടുത്ത് ആരാധകർ
മലയാളികളെ ചിരിയുടെ നർമ്മ പൂരത്തിലാഴ്ത്തിയ കുളപ്പുള്ളി ലീലയുടെ പുതിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കുകയാണ്. മലയാളത്തിലെ മുതിര്‍ന്ന നടിമാരിലൊരാളായ കുളപ്പുള്ളി ലീലയെ ഹോളിവുഡ് ചിത്രമായ വണ്ടര്‍ വുമണായി അവതരിപ്പിക്കുന്നതാണ് വീഡിയോ.
പുലിവാല് കല്യാണം മുതലുള്ള ലീലയുടെ ചിത്രങ്ങളിലെ രംഗങ്ങളും വണ്ടര്‍ വുമണിന്റെ ട്രെയിലറില്‍ ഒരുമിക്കുമ്പോള്‍ ആരും ചിരിച്ചു പോകും. രംഗങ്ങളും ഡയലോഗുകളും തമ്മില്‍ അത്രയ്ക്കുണ്ട് സാമ്യത. ബൊളീവിയ മീഡിയ എന്ന ഫെയ്സ്ബുക്ക് പേജാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. നിരവധി ആളുകള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. വണ്ടര്‍ ലീല വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha