ഷാംപെയിന് പൊട്ടിക്കാന്‍ ലാലേട്ടന് പേടിയോ? ഭയമെന്ന് പറഞ്ഞു മാറി നിന്ന മോഹൻലാലിന് നിർദ്ദേശങ്ങൾ നൽകി സുചിത്രയും പ്രണവും
മുപ്പതാം വിവാഹ വര്‍ഷികദിനത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി മോഹന്‍ലാല്‍ നടത്തിയ പാര്‍ട്ടിയിൽ ഷാംപെയിന് പൊട്ടിക്കാന്‍ ലാലേട്ടന് ഭയം. ഷാംപെയിന് ബോട്ടില്‍ കയ്യില്‍ കൊടുത്തു പൊട്ടിക്കാന്‍ പറഞ്ഞപ്പോൾ തനിക്കു ഭയമാണെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
നല്ലതു പോലെ കുലുക്കി പൊട്ടിക്കു എന്ന് ഏഷ്യനെറ്റ് എം ഡി മാധവന് പറഞ്ഞു. പ്രണവും സുചിത്രയും ഒപ്പം നിന്ന് ഷാംപെയില്‍ പൊട്ടിക്കാനുള്ള നിര്‍ദേശം സൂപ്പര്‍ സ്റ്റാറിനു നല്കി. പക്ഷേ അല്‍പ്പം ഭയത്തൊടെയുള്ള ശ്രമങ്ങള്‍ ഒന്നും വിജയം കണ്ടില്ല. ഒടുവില്‍ മാധവന് ഷാംപെയിന് വാങ്ങി പൊട്ടിക്കുകയായിരുന്നു.
തുടര്‍ന്നു കേക്കു മുറിച്ചു മോഹന്‍ലാല്‍ സുചിത്രയ്ക്കു നല്കി. ഒപ്പം കവിളത്ത് ഒരു മുത്തവും കൊടുത്തു. അച്ഛനും അമ്മയ്ക്കും ഒപ്പം ആഘോഷങ്ങളില്‍ സജീവ സാന്നിധ്യമായി പ്രണവും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha