അമ്മ മഴവില്ലിന്റെ പരിശീലനത്തിനിടെ ദുല്‍ഖറിന് പരിക്ക്; നൃത്ത പരിശീലനത്തിനിടെ ദുല്‍ഖറിന്റെ കാലില്‍ പരിക്കേറ്റത്
അമ്മ മഴവില്ലിന്റെ പരീശീലനത്തിനിടെ ദുല്‍ഖര്‍ സല്മാന് പരിക്ക്. നൃത്ത പരിശീലനത്തിനിടെ ദുല്‍ഖറിന്റെ കാലില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഉടനെതന്നെ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിക്ക് സാരമല്ലെന്നും, വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ താരം ഷോയില്‍ നിന്നും പിന്മാറിയേക്കും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയും മഴവില്‍ മനോരമ ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ഷോയാണ് അമ്മ മഴവില്ല്. ഈ മാസം ആറിന് വൈകുഇട്ട് തിരുവനന്തപുരത്തെ ഗ്രീന്ല്ഫീല്ഡ്സ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മെഗാഷോ അരങ്ങേറും
ഷോയൂടെ ഭാഗമയി 15 മുതിര്‍ന്ന അഭിനയതാക്കളെ ആദരിക്കുകയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha