Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

എന്നെ മനോരോഗിയാക്കി സ്വത്തുക്കൾ തട്ടിയെടുക്കാൻ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടു; എന്റെ മരണവാർത്ത വരെ പ്രചരിപ്പിച്ചു... എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ചയാളാണ് എന്റെ അച്ഛൻ- തുറന്നുപറച്ചിലുമായി കനക

05 MAY 2018 01:11 PM IST
മലയാളി വാര്‍ത്ത

മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു കനകയുടെ അച്ഛന്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും, താരത്തിന്റെ മരണവാര്‍ത്ത പ്രചരിപ്പിച്ചെന്നുമുള്ള വാർത്ത. വിജിപി ഗോള്‍ഡന്‍ ബീച്ചിന് സമീപമുള്ള നാല് ഏക്കര്‍ ഭൂമിയുള്‍പ്പെടെ നഗരത്തില്‍ തന്റെ പേരില്‍ വിവിധയിടങ്ങളിലായി കോടികളുടെ സ്വത്തുണ്ട്. അമ്മ മരിക്കുന്ന സമയത്ത് തന്റെ പേരില്‍ വില്‍പ്പത്രം എഴുതിവച്ചിട്ടുണ്ട്. അത് തട്ടിയെടുക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടെന്ന് കനക വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും അച്ഛനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കനക.

കനകയുടെ വാക്കുകള്‍:


മനോരോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്ന് അദ്ദേഹം പ്രചരിപ്പിച്ചു. അതൊന്നും എനിക്ക് പുതിയ കാര്യമല്ല. കാരണം എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ചയാളാണ്. സ്വന്തം ഭാര്യയെ അങ്ങനെ വിളിക്കണമെങ്കില്‍ പിന്നെ മകളായ എന്നെക്കുറിച്ച് മോശമായി പറയുന്നതില്‍ പുതുമയൊന്നുമില്ല. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ വിസമ്മതിച്ചത്.

എനിക്ക് പതിനാല് വയസ്സുള്ളപ്പോഴാണ് അദ്ദേഹം രക്ഷാകര്‍തൃത്വത്തിനായി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. തന്റെ ഭാര്യയ്ക്ക് മകളെ സംരക്ഷിക്കാന്‍ അറിയില്ലെന്നും മകളെ തനിക്ക് വേണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കരകാട്ടക്കാരന്‍ എന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോടതിയില്‍ പോയി. വിവാഹകാര്യം വരുമ്പോള്‍ മാത്രമാണ് പത്തൊമ്പത് വയസ്സ് നോക്കേണ്ടത്, ജോലി തെരഞ്ഞെടുക്കുന്നത് പതിനഞ്ച് വയസിലാകാം എന്ന് കോടതി അറിയിച്ചു.


ഇപ്പോഴും അദ്ദേഹത്തോട് സംസാരിക്കാന്‍ എനിക്കാവില്ല. ഇനിയും എന്നെയും അമ്മയേയും എന്തെങ്കിലും പറയുമോ എന്ന പേടിയാണ്. അദ്ദേഹം പറയുന്നത് നീ തെറ്റുതിരുത്തി തിരിച്ചുവരൂ എന്നാണ്. ഞാനെന്ത് തെറ്റാണ് ചെയ്തത്?

അദ്ദേഹം അത്ര പ്രശസ്തനൊന്നുമല്ല. പത്ത് സിനിമ പോലും അദ്ദേഹം സംവിധാനം ചെയ്തിട്ടില്ല. എന്റെ അമ്മ കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ ഭീം സിങിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അദ്ദേഹം. എന്റെ അമ്മ നായികയായി അഭിനയിക്കുന്ന സമയമായിരുന്നു. ഇദ്ദേഹം സംവിധായകനായത് എന്റെ അമ്മയെ വിവാഹം ചെയ്ത ശേഷമാണ്.


ഇതൊന്നും വീണ്ടും പറയേണ്ട ആവശ്യമില്ല. പക്ഷേ ഇപ്പോഴും വളരെ മോശം ഭാഷയില്‍ അദ്ദേഹം സംസാരിക്കുമ്പോള്‍ എല്ലാം മറന്ന് എനിക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം പറയുന്നത് ഞാന്‍ മാനസിക രോഗിയാണെന്ന്. നടി കനകയുടെ അച്ഛനാണെന്ന് കേട്ടതോടെ മാധ്യമങ്ങള്‍ അദ്ദേഹത്തെ അഭിമുഖം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു.

എന്റെ സ്വകാര്യ കാര്യങ്ങള്‍ ചോദിക്കുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ടാണ് പൊതുചടങ്ങുകളില്‍ പങ്കെടുക്കാത്തത്. ഞാന്‍ സിനിമ അഭിനയിച്ചിട്ടുണ്ടെങ്കില്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാം. അതെല്ലാതെ ഞാനെന്തിന് അവിടെ വെറുതെയിരുന്ന് നോക്കിനില്‍ക്കണം. അത് എനിക്ക് വീട്ടിലിരുന്ന് ടിവിയില്‍ കാണാലോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (39 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (41 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (47 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (54 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends