Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..


ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് സുനിത വില്യംസ്.. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 286 ദിവസം തങ്ങിയതുൾപ്പെടെ 27 വർഷത്തെ കരിയറിനാണ് സുനിത അന്ത്യം കുറിച്ചത്..

അച്ഛനായ സന്തോഷത്തിന് പിന്നാലെ ഇടുത്തീ പോലെ ആ വാര്‍ത്ത, നടന്‍ ആര്യയ്‌ക്കെതിരെ പരാതിയുമായി യുവതി, വാട്ട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്! തട്ടിയെടുത്തത് എഴുപതുലക്ഷം

29 JULY 2021 11:01 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ആര്യ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം അച്ഛനായത്. ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ വിശാല്‍ തന്നെയാണ് നടന് പെണ്‍കുഞ്ഞ് ജനിച്ച വിവരം ആരാധകരെ അറിയിച്ചത്. മാത്രമല്ല, ആരാധകരുടെ ഇഷ്ട താരദമ്പതികളാണ് ആര്യയും സയേഷയും. ഇരുവരുടെയും വിശേഷങ്ങള്‍ അറിയുവാന്‍ സിനിമാ പ്രേമികള്‍ക്കും ഏറെ ഇഷ്ടമാണ്. സന്തോഷത്തോടെയുള്ള പുതിയ ജീവതം ആസ്വദിച്ചുകൊണ്ടിരിയ്ക്കെ ആര്യയ്ക്ക് എതിരെ ആരോപണവുമായി വീണ്ടും എത്തിയിരിക്കുകയാണ് ജര്‍മന്‍ യുവതി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആര്യ വിവാഹം ചെയ്യാം എന്ന് പറഞ്ഞ് എഴുപത് ലക്ഷം രൂപ പറ്റിച്ചു എന്നാണ് വിഡ്ജ എന്ന യുവതിയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ ഓണ്‍ലൈന്‍ പരാതി സമര്‍പ്പിച്ചിരുന്നു. ആര്യയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് പരാതി. ആര്യയുടെ സിനിമകള്‍ ബാന്‍ ചെയ്യണം എന്നാണ് വിഡ്ജയുടെ ആവശ്യം. ജെര്‍മന്‍ ബേസ്ഡ് അഭിഭാഷകനിലൂടെയാണ് വിജ്ഡ കേസ് നല്‍കിയത്. കഴിഞ്ഞ ദിവസം വാദം കേട്ട കോടതി, കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടു. കേസ് ആഗസ്റ്റ് 17 ന് വീണ്ടും വിളിക്കും. അതേ സമയം ആര്യയും നടനോട് അടുത്ത വൃത്തങ്ങളും ഇത് പൂര്‍ണമായും നിഷേധിക്കുകയാണ്.

വിവാഹ വാഗ്ദാനം നല്‍കി ജര്‍മ്മന്‍ സ്വദേശിയായ യുവതിയില്‍ നിന്നും 70.5 ലക്ഷം രൂപ വഞ്ചിച്ച കേസില്‍ ആര്യയുടെ മാനേജര്‍ മുഹമ്മദ് അര്‍മാന്റെ ജാമ്യാപേക്ഷ ചെന്നൈ സെഷന്‍സ് കോടതി തള്ളിയ സംഭവവും വാര്‍ത്തയായിരുന്നു. ജര്‍മ്മന്‍ പൗരയായ വിഡ്ജ നല്‍കിയ പരാതിയിലാണ് നടപടി. ഫെബ്രുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇ-മെയില്‍ വഴി യുവതി പരാതി അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ആവശ്യമായ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കി.



വിവാഹ വാഗ്ദാനം നല്‍കി നടന്‍ ആര്യ എന്ന ജംഷാദ് 70 ലക്ഷം രൂപ വഞ്ചിച്ചതായി പരാതിയില്‍ പറയുന്നു. ആര്യ തന്നെ സ്നേഹിക്കുന്നുവെന്നും തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നതായും ഇത് തെളിയിക്കുന്ന വാട്ട്സാപ്പ് സന്ദേശങ്ങളും ,ഫോണ്‍ സംഭാഷണങ്ങളും അവര്‍ പരാതിയോടൊപ്പം സമര്‍പ്പിച്ചു. കൂടാതെ ചില സാമ്ബത്തിക പ്രശ്‌നങ്ങളുണ്ടെന്നും സഹായം ചെയ്യണമെന്നും ആര്യ ആവശ്യപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് 70 ലക്ഷം നല്‍കിയെന്നും പരാതില്‍ പറയുന്നു.

‘കുടുംബത്തിലെ സാമ്ബത്തിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആര്യയും അമ്മ ജമീലയും എന്നോട് സാമ്ബത്തിക സഹായം ചോദിച്ചു. അവരുടെ കുടുംബത്തില്‍ ഒരാളാകാനും ഭാവി മരുമകളാകാനും അവര്‍ എന്നെ ആഗ്രഹിക്കുന്നതായി അറിയിച്ചു. ഇത് വിശ്വസിച്ചു ഞാന്‍ ആര്യയെ 80 ആയിരം യൂറോ അതായത് ഇന്ത്യന്‍ രൂപയില്‍ 70.5 ലക്ഷം രൂപ അയച്ചു. അവരുടെ തെറ്റായ വാഗ്ദാനത്തില്‍ ഞാന്‍ വിശ്വസിക്കുകയും അവരുടെ വഞ്ചനയ്ക്ക് ഇരയാകുകയും ചെയ്തു. ‘


എന്നാല്‍ നടന്‍ ആര്യ സയേഷ എന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇത് കേട്ടപ്പോഴാണ് ഞാന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായത്. എന്റെ പണം തിരികെ നല്‍കാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍, ആര്യ എന്നെയും എന്റെ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി , ആര്യയും , അമ്മ ജമീലയും എന്നെ പലതവണ അധിക്ഷേപിച്ചു. യുദ്ധം കാരണം രാജ്യത്ത് നിന്ന് രാജ്യത്തേക്ക് കുടിയേറുന്ന ‘ശ്രീലങ്കന്‍ നായ’ എന്നാണ് എന്റെ പിതാവിനെ അവര്‍ വിളിച്ചത്.’പരാതിയുമായി ബന്ധപ്പെട്ട് ആര്യയുടെ മാനേജര്‍ മുഹമ്മദ് അര്‍മാന്‍ ചെന്നൈ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അര്‍മാന് വേണ്ടി ഒരു വക്കീലും ഹാജരായില്ല. ഇതേത്തുടര്‍ന്ന് ആര്യയുടെ മാനേജര്‍ അര്‍മാന്റെ ജാമ്യാപേക്ഷ ജഡ്ജി സെല്‍വകുമാര്‍ തള്ളി.

ഫെബ്രുവരി 14 വാലന്റെന്‍സ് ദിനത്തിലാണ് സയേഷയും താനും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വിവരം താരങ്ങള്‍ വെളിപ്പെടുത്തിയത്. മാര്‍ച്ചില്‍ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാവും വിവാഹമെന്നും ആര്യ പറഞ്ഞിരുന്നു. അതേസമയം സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ ഷഹീന്‍ ബാനു വെളിപ്പെടുത്തിയിരുന്നു.


2018 ല്‍ പുറത്തിറങ്ങിയ ഗജിനികാന്ത് എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ പുതിയ ചിത്രം ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രം ‘അഖില്‍’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 2017 ല്‍ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളന്മാരെ നീക്കി ജനം കരുതലിനു വേണ്ടി വോട്ടു ചെയ്യും - ബി. ജെ. പി  (2 minutes ago)

ജോയ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത ഷാരൂഖാന്റെ ആഡംബര വാച്ചാണ് ചര്‍ച്ചാ വിഷയം  (4 minutes ago)

അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...  (8 minutes ago)

ശബരിമല സ്വർണക്കൊള്ള  (30 minutes ago)

കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം  (34 minutes ago)

മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം  (41 minutes ago)

Sunita Williams സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു  (54 minutes ago)

NDTV Survey മോഹങ്ങൾ പൊലിയുന്നു  (1 hour ago)

Tamil-Nadu പൊലീസ് കേസെടുത്തു  (1 hour ago)

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റില്‍  (1 hour ago)

Rahul-Mamkootathil കുരുക്ക് മുറുക്കി എസ് ഐ ടി  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു  (1 hour ago)

Shimjitha-Musthafa പ്രതി ഷിംജിത മുസ്തഫ പൊലീസ് പിടിയിൽ  (1 hour ago)

Donald Trump നീക്കത്തിൽ ഞെട്ടി അമേരിക്ക  (1 hour ago)

നടി ഉര്‍വശിയുടെ സഹോദരന്‍ നടന്‍ കമല്‍ റോയ് അന്തരിച്ചു  (1 hour ago)

Malayali Vartha Recommends