Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

തമിഴകം കീഴടക്കിയ വിജയ് സേതുപതിയുടെ കഴിഞ്ഞ കാലം

17 NOVEMBER 2016 03:08 PM IST
മലയാളി വാര്‍ത്ത

സ്വഭാവിക അഭിനയത്തിലൂടെ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയ നടനാണ് വിജയ് സേതുപതി. 15 കോടി മുതല്‍ 20 കോടി വരെ മുതല്‍മുടക്കുളള സിനിമയിലെ നായകനായും തമിഴ് യുവനിരയിലെ മുന്‍നിര താരമായും മാറിയ വിജയ് സേതുപതി ദക്ഷിണ തമിഴ്‌നാട്ടിലെ വിരുതനഗര്‍ ജില്ലയിലെ രാജപാളയത്താണ് ജനിച്ചുവളര്‍ന്നത്.

സിനിമയെക്കുറിച്ചുളള സേതുപതിയുടെ ആദ്യമെത്തുന്ന ഓര്‍മ്മ 16ാം വയസ്സിലേതാണ്. അതൊരു കയ്‌പേറിയ അനുഭവം കൂടിയാണ്. കമല്‍ഹാസന്‍ നായകനായ നമ്മവര്‍ എന്ന സിനിമയുടെ ചിത്രീകരണം കാണാന്‍ അന്ന് കൂട്ടുകാരോടൊപ്പം പോയി. കൂട്ടുകാരില്‍ കുറേ പേര്‍ക്ക് ആ സിനിമയില്‍ തല കാണിക്കാനുള്ള അവസരം കിട്ടി. കൂട്ടത്തില്‍ ഏറ്റവും ഉയരം കുറഞ്ഞ ആളായതിനാല്‍ തനിക്ക് അവസരം കിട്ടിയില്ലെന്ന് വിജയ് സേതുപതി.

24 വയസ്സ് വരെ സിനിമയോട് വലിയ കമ്പം ഉണ്ടായിരുന്നില്ല. അതിജീവനമായിരുന്നു അന്ന് പ്രധാനം. സാമ്പത്തികമായ ബുദ്ധിമുട്ട് പരിഹരിക്കാനാണ് സിനിമയിലേക്ക് വന്നത്. പത്ത് ലക്ഷം രൂപയുടെ ലോണ്‍ ഉണ്ടായിരുന്നു. അന്ന് വേറെ വഴി കണ്ടെത്താനാകാത്തതുകൊണ്ട് സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാമെന്ന് വച്ചു. 25000 രൂപ വരെയാണ് സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. കുടുംബം പുലര്‍ത്താന്‍ അത് തികയാത്തതിനാല്‍ കോളേജ് സമയത്ത് മിക്കപ്പോഴും പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു.

കഠിനാധ്വാനി ആയതിനാല്‍ ജോലികള്‍ കിട്ടി. ഓഡിറ്റര്‍ക്ക് കീഴില്‍ അക്കൗണ്ടന്റ് ആയും ടെക്‌സ്‌റ്റൈല്‍സിലും ടെലഫോണ്‍ ബൂത്തിലുമൊക്കെ ജോലിയെടുത്തു. 3500 രൂപാ മാസവരുമാനമുള്ള സിമന്റ് ഡീലറുടെ ജോലിയാണ് പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ആദ്യം കിട്ടിയത്. രാവിലെ 9 മുതല്‍ 7.30വരെ ഈ ജോലിയെടുത്തു. അതു കഴിഞ്ഞ് ടെലഫോണ്‍ ബൂത്തില്‍ പുലര്‍ച്ചെ വരെ ജോലി ചെയ്തു. അച്ഛന്റെ വരുമാനം കുടുംബത്തിന് തികയുമായിരുന്നില്ല. കുറച്ചുകൂടി നല്ല ജോലി തേടി 2000ല്‍ ദുബായിയില്‍ എത്തി. 12000 രൂപയാണ് ശമ്പളം കിട്ടിയത്. ചെന്നൈയില്‍ എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിലുള്ള ജെസിയുമായി പ്രണത്തിലാവുന്നതും വിവാഹത്തിലെത്തിയതും ഈ കാലയളവിലാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (11 minutes ago)

സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസില്‍ 2 പേജ് മൂല്യനിര്‍ണയം നടത്തിയില്ല  (25 minutes ago)

തലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ മേയര്‍ വിവി രാജേഷിന്റെ മറുപടി  (40 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി  (1 hour ago)

ആര്‍ത്തവ അവധി അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

സ്വര്‍ണം തേടി പോയവര്‍ ലാവോസിലെ ഗുഹയില്‍ കുടുങ്ങിയത് 10 ദിവസം  (1 hour ago)

ഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം  (1 hour ago)

ഒന്നരവയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ്, കാലില്‍ പൊളിച്ച പാടുകള്‍  (1 hour ago)

സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി  (2 hours ago)

വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ അധ്യാപകനെതിരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (7 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (7 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (7 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (7 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (7 hours ago)

Malayali Vartha Recommends