അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും ജനങ്ങളെ എങ്ങനെ രക്ഷപ്പെടുത്താം? ട്രാഫിക് ബ്ലോക്ക് കാരണം മരിക്കുന്നത് 7 മില്യണ്‍ മനുഷ്യര്‍

ലോകത്ത് ഏഴു മില്യണ്‍ മനുഷ്യര്‍ ട്രാഫിക് ബ്ലോക്ക് കാരണം മരിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് സറേയുടെതാണ് കണ്ടുപിടുത്തം. ട്രാഫിക് സിഗ്നല്‍ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണമാണ് മനുഷ്യരുടെ മരണത്തിലേക്ക് നയിക്കുന്നതെന്നാണ് പഠനം തെളിയിക്കുന്നത്. വിവരണാതീതമായ അന്തരീക്ഷ മലിനീകരണമാണ് ട്രാഫിക് പരിസ്ഥിതിക്ക് ഉണ്ടാക്കുന്നത്. ട്രാഫിക് ബ്ലോക്കില്‍ വാഹനം നിര്‍ത്തുമ്പോള്‍ ആളുകള്‍ പുക കുഴലിന് സമീപമാണ് നില്‍ക്കേണ്ടി വരുന്നത്. പുകയുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണത്തിനിടയിലാണ് ആളുകള്‍ നില്‍ക്കുന്നത്. ഇത്തരത്തിലുണ്ടാക്കുന്ന മാലിന്യം ഡ്രൈവര്‍മാരെയും യാത്രക്കാരെയും മാത്രമല്ല വഴിയാത്രക്കാരെയും ബാധിക്കുന്നു. ഇപ്രകാരം ചെറിയ പ്രായത്തില്‍ മരിക്കുന്നത് എഴു മില്യണ്‍ പേരാണ്. ട്രാഫിക് ലൈറ്റ് കാരണമുള്ള പ്രശ്‌നങ്ങള്‍ വണ്ടി ഓടിക്കുന്നവരെയും ബാധിക്കുന്നു.
ട്രാഫിക് സിഗ്നലുകള്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്നാണ് സര്‍വകലാശാല ആവശ്യപ്പെടുന്നത്. മധ്യവയസ്സു കഴിയാത്തവരില്‍ അന്തരീക്ഷ മലിനീകരണം ആത്മഹത്യാ പ്രവണതയ്ക്ക് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു. ശബ്ദവും പുകയുമാണ് ഇതിനു കാരണം. പഠനത്തെ കുറിച്ച് ബ്രിട്ടനില്‍ ചര്‍ച്ചകള്‍ സജീവമായി കഴിഞ്ഞു. ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും ജനങ്ങളെ അകറ്റണമെങ്കില്‍ അന്തരീക്ഷ മലിനീകരണം അവസാനിപ്പിക്കണമെന്ന് ബ്രിട്ടനിലെ എന്‍വയണ്‍മെന്റല്‍ കമ്മിറ്റി പറയുന്നു. നൈട്രജന്‍ ഡൈ ഓക്‌സൈഡാണ് പുകയിലൂടെ വാഹനങ്ങള്‍ പുറന്തള്ളുന്നത്. നിരത്തില്‍ നില്‍ക്കുമ്പോള്‍ നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ ആക്രമണം താങ്ങാനാവുന്നതിലപ്പുറമാകുന്നു. ട്രാഫിക് കൊലപാതകത്തില്‍ നിന്നും ജനങ്ങളെ എങ്ങനെ രക്ഷിക്കുമെന്നറിയില്ല. കേരളത്തിലാകട്ടെ ട്രാഫിക് കൊലപാതകങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്. കേരളത്തില്‍ പുകയ്ക്ക് പുറമെ പൊടിയും നിരത്തിലെ വില്ലനാകുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha