കുട്ടികളില്‍ ആത്മഹത്യ പ്രവണത വര്‍ദ്ധിക്കുന്നു, ആത്മഹത്യ ചെയ്യുന്ന കുട്ടികളില്‍ 15% പരീക്ഷാപേടി കാരണമെന്ന് റിപ്പോര്‍ട്ടുകള്‍

പ്രതിവര്‍ഷം 16,000 കുട്ടികള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഇതില്‍ 15 ശതമാനം പരീക്ഷാഭയം കാരണമാണെന്ന് കണക്ക്. പരീക്ഷകള്‍ തുടങ്ങാനിരിക്കെ കുട്ടികളെ അമിത സമ്മര്‍ദ്ദത്തിലാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പരീക്ഷ വന്നു തലയില്‍ കയറിയതിനാല്‍ പൊതുവെ സമ്മര്‍ദ്ദത്തിലായ കുട്ടികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാതിരിക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം. ആത്മഹത്യ ചെയ്യുന്ന കുട്ടികളില്‍ 45 ശതമാനം കുടുംബം പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ലോകത്തോട് വിടപറയുന്നത്. അതിനാല്‍ കുടുംബത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും കുട്ടികളെ ഒഴിവാക്കാനും അവര്‍ക്ക് സ്വസ്ഥത നല്‍കാനും രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം,
മറ്റ് കുട്ടികളുമായി ഒരിക്കലും കുട്ടികളെ താരതമ്യം ചെയ്യരുത്. ഇത് കുട്ടികളില്‍ വെറുപ്പിനും നിരാശയ്ക്കും കാരണമാക്കും. അങ്ങനെ വരുമ്പോള്‍ അത് പെരുമാറ്റ വൈകല്യമായി വളരും. കുട്ടികളില്‍ അപകര്‍ഷകതാ ബോധം വളര്‍ത്താനും ഇത് ഇടയാക്കും. എന്നാല്‍ കുഞ്ഞുങ്ങളുടെ മനസ് വേദനിക്കാത്ത തരത്തില്‍ അവര്‍ക്ക് മറ്റ് കുട്ടികളുടെ ഗുണങ്ങള്‍ പറഞ്ഞ് മനസിലാക്കി നല്‍കാം.
കൂടെ പഠിക്കുന്നവര്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നതില്‍ വിഷമിക്കേണ്ടതില്ലെന്ന് കൂടെ ഉപദേശിക്കണം. കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടിയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഇതില്‍ വിഷമിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. ഓര്‍മശക്തിയും ഉറക്കവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഉറക്കം കുറഞ്ഞാല്‍ മ്ലാനതയും ക്ലേശവും അനുഭവപ്പെടും.
ശരിയായ പഠനത്തിന് ശരിയായ ഉറക്കം അത്യാന്താപേക്ഷിതമാണ്. ആറു മുതല്‍ എട്ടു മണി വരെയെങ്കിലും കുട്ടികളെ ഉറക്കണം. പരീക്ഷാ കാലത്ത് എട്ടു മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാണ്. പരീക്ഷാതലേന്ന് അര്‍ദ്ധ രാത്രി വരെ ഉറക്കമൊഴിഞ്ഞ് പഠിക്കുന്നതില്‍ ഒരു കാര്യവുമില്ല. മനസ് ഉന്‍മേഷം വീണ്ടെടുക്കുന്നത് ഉറക്കത്തിലാണ്. പരീക്ഷാസമയത്ത് ടി.വി. ഉപേക്ഷിക്കാനും കുട്ടികളെ നിര്‍ബന്ധിക്കണം. അതേസമയം പ്രാര്‍ത്ഥനയും യോഗവും കഴിവ് വര്‍ദ്ധിപ്പിക്കും.
പരീക്ഷാകാലത്ത് കുട്ടികള്‍ക്ക് നല്‍കേണ്ടത് ആത്മവിശ്വാസം മാത്രമാണ്. എന്തും സാധിക്കും എന്ന് ധൈര്യം നല്‍കുക. അസാധ്യമായതായി ഒന്നുമില്ലെന്നും പറയുക. അസാധ്യമായ കാര്യങ്ങളെ സാധ്യമാക്കുന്നതിലാണ് കാര്യമെന്നും പ്രേരിപ്പിക്കുക. അത്തരത്തില്‍ കരംകൊടുത്ത് പ്രോത്സാഹിപ്പിക്കാമെങ്കില്‍ അവര്‍ സ്വസ്ഥതയോടെ പരീക്ഷയെഴുതി മിടുക്കനായി ജയിച്ചു വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha