കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് സാധ്യത

ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ സര്‍ക്കാര്‍ വിരുദ്ധ പ്രസ്താവന ലക്ഷ്യമിടുന്നത് സര്‍ക്കാരിലെ നേതൃമാറ്റം. ഫെബ്രുവരിയില്‍ തന്നെ നേതൃമാറ്റം എന്ന ആവശ്യം ഉയര്‍ന്നു വന്നേക്കുമെന്ന് സൂചന ഉണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം .ഇതിനുവേണ്ടി അവര്‍ ചട്ടുകമാക്കുന്നത് പി.സി.ജോര്‍ജ്ജിനെ.
പി.സി. ജോര്‍ജ്ജ് ലക്ഷ്യമിടുന്നത് ഡി.ജി.പിയെയല്ല. പകരം ഉമ്മന്‍ചാണ്ടിയെയാണ്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ് ബെന്നി ബഹന്നാന്‍ എംഎല്‍എ, ബെന്നി ബഹന്നാന്‍ തൃശൂര്‍ ജില്ലയിലെ എംല്‍എയായ പി.എ മാധവനോട് നിസാമിനെ കണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നത്രേ. ബെന്നി പോലീസ് ഉന്നതനോട് നിസാമിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും കേള്‍ക്കുന്നു. അതിന്റെ രേഖയാണ് ജോര്‍ജ് മുഖ്യമന്ത്രിക്ക് കൈമാറിയ രേഖകള്‍ താന്‍ ആഭ്യന്തരമന്ത്രിക്ക് കൈമാറുമെന്നാണ് പി.സി ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ തെളിവ് നല്‍കിയത് മുഖ്യമന്ത്രിക്ക്. ഇത്തരത്തിലൊരു മാറ്റം ഉണ്ടായത് രമേശ് ചെന്നിത്തല പറഞ്ഞിട്ടാണെന്ന് അറിയുന്നു.
അതിനിടെ അടുത്തിടെ വിരമിച്ച ഒരു ഡിജിപിയില്‍ നിന്നാണ് ആഭ്യന്തരമന്ത്രിക്ക് രേഖകള്‍ ലഭിച്ചതെന്നും കേള്‍ക്കുന്നു. പി.സി.യുടെ കൈയിലുള്ള ഫോണ്‍ സംഭാഷണം വ്യാജമല്ലെന്നും അത് പുറത്തു വന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രികസേര ഒഴിയേണ്ടി വരുമെന്നും സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ നേതൃമാറ്റം സാധ്യമാകും. രമേശ് മുഖ്യമന്ത്രിയാകും.
തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് രമേശ് ലീഗിനോടും കേരള കോണ്‍ഗ്രസ്-എമ്മിനോടും ആവശ്യപ്പെട്ടിരുന്നു എന്നും കേള്‍ക്കുന്നു. കെ.എം. മാണിക്കെതിരെയുള്ള ബാര്‍കേസ് ഒരു പക്ഷേ ഇതിനുള്ള വില പേശലാകാം.
അതേസമയം കോണ്‍ഗ്രസ് സര്‍ക്കാരിനെ വെല്ലുവിളിക്കുന്നത് സിപിഎമ്മല്ലെന്നത് രസാവഹമാണ്, സര്‍ക്കാരിന്റെ സ്വന്തം ചീഫ് വിപ്പാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്.
നിസാം കേസുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പി.സി. രംഗത്തെത്തിയതോടെയാണ് അതിനു ജീവന്‍ വച്ചത്. ഡിജിപി എന്ന നെത്തോലിയെയാണ് താന്‍ കടന്നാക്രമിക്കുന്നതെന്ന് പി.സി. പറയുന്നുണ്ടെങ്കിലും വമ്പന്‍ സ്രാവുകളെ പിടികൂടാനാണ് പി.സിയുടെ ശ്രമം. സര്‍ക്കാരിനുള്ളില്‍ നിന്നു തന്നെ പിന്തുണ കിട്ടുമ്പോള്‍ ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha