ശ്രീപത്മനാഭാ രക്ഷിക്കണേ... കൊട്ടാരവളപ്പിലെ ഭൂമിയെല്ലാം കണ്ടവന്റെ കൈയിലാവും!

കവടിയാര്‍ കൊട്ടാരവളപ്പില്‍ നിന്നും തിരുവല്ല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷനറിക്ക് സ്ഥലം വില്‍ക്കാന്‍ 1,74,42,000 രൂപയുടെ മുദ്രപത്ര വില്പന നടന്നതായി സൂചന. പൂരുരുട്ടാതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പേരിലാണ് മുദ്രപത്രം വാങ്ങാന്‍ ശ്രമം നടന്നത്. 1,74,42,000 രൂപ.യുടെ ചെല്ലാനും പത്രം വാങ്ങാനായി ഹാജരാക്കി. തിരുവല്ല ലാസ്റ്റ് അവര്‍ മിനിസ്ട്രിക്ക് വേണ്ടി പ്രയിസണ്‍ ജോണാണ് വസ്തു വാങ്ങുന്നത്. കോടികണക്കിന് രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ വില്പനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വില്പന തടയുകയായിരുന്നു.
ഓരോ വര്‍ഷവും കോടികളുടെ ഫണ്ട് ലഭിക്കുന്ന ആത്മീയ സംഘടനയാണ് ലാസ്റ്റ് അവര്‍ മിനിസ്ട്രി. 2013ല്‍ മാത്രം ഇവര്‍ക്ക് ലഭിച്ച വിദേശ പണം 26.42 കോടിയാണ്. 2012 ല്‍ വിദേശ നിക്ഷേപത്തിന് പലിശയിനത്തില്‍ മാത്രം സംഘടനയ്ക്ക് ലഭിച്ചത് 11.32 കോടിയാണ്. അമേരിക്കയിലെ ടെക്‌സാസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ നിന്നാണ് ഇവര്‍ക്ക് വന്‍തോതില്‍ പണം ലഭിക്കുന്നത്.
കവടിയാര്‍ കൊട്ടാരവളപ്പിലെ 90 സെന്റ് സ്ഥലമാണ് ക്രൈസ്തവ സംഘടനയ്ക്ക് വില്‍ക്കുന്നത്. 29 കോടിക്കാണ് കച്ചവടം ഉറപ്പിച്ചിരിക്കുന്നതെന്ന് കേള്‍ക്കുന്നു. ഒരു സെന്റിന് 32.20 ലക്ഷം. വസ്തു വില്പനയ്‌ക്കെതിരെ ബിജെപിയും രംഗത്തെത്തി. വില്‍ക്കുന്ന ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
കൊട്ടാരം പ്രതിനിധി ആദ്യത്യവര്‍മ്മ വില്പന എന്നത് പച്ചക്കള്ളമാണെന്ന് പറഞ്ഞ് രെഗത്തെത്തിയിരുന്നു. കൊട്ടാരത്തില്‍ അത്തരമൊരു വില്പന നടന്നിട്ടില്ലെന്നാണ് വാദം. അതേസമയം പൂരുരുട്ടാതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വസ്തു വില്പനയ്ക്ക് വേണ്ടി ബുധനാഴ്ച തലസ്ഥാനത്തെത്തും.
അതേസമയം ലാസ്റ്റ് അവര്‍ മിനിസ്ട്രിയും വസ്തു വില്പനയുടെ വിവരങ്ങള്‍ നിഷേധിച്ചു. എന്നാല്‍ പ്രയിസര്‍ ജോണ്‍ തങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണെന്ന് അവര്‍ സമ്മതിച്ചു. തിരുവിതാംകൂര്‍ രാജകുടുംബത്തിന് സര്‍ക്കാര്‍ പതിച്ചു നല്‍കിയതാണ് കവടിയാറിലെ ഭൂമി. കവടിയാര്‍ കൊട്ടാരവളപ്പിലെ ഭൂമി വില്‍ക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന വാദം ശരിവച്ചാല്‍ തന്നെ അത്തരമൊരു നീക്കം ധാര്‍മികതയ്ക്ക് നിരക്കുന്നതാണോ എന്നാണ് ജനം ചോദിക്കുന്നത്.
കവടിയാര്‍ കൊട്ടാരവളപ്പില്‍ നടക്കുന്ന വസ്തു ഇടപാടുകള്‍ നേരത്തെയും വാര്‍ത്തയായിട്ടുണ്ട്. ഭാഗ്യത്തിനു വാര്‍ത്തകള്‍ കൃത്യമായി ചോരുന്നത് കാരണം വില്പന നടക്കുന്നില്ല. രാജകുടുംബാംഗങ്ങളില്‍ പലരും വിദേശത്താണ്. അവര്‍ക്ക് തിരുവനന്തപുരത്തെ ഭൂമി ആവശ്യമില്ല. തങ്ങള്‍ക്ക് പൈതൃകമായി കിട്ടിയ സ്വത്ത് തങ്ങള്‍ തന്നെ വില്‍ക്കുമെന്ന നിലപാടാണ് ഇവര്‍ക്കുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha