ബാര്‍കോഴയില്‍ മറ്റ് മന്ത്രിമാരെ രക്ഷിച്ചത് വിഎസ്; മകന്റെ കേസ് ഒതുക്കും

മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ.ബാബുവും വിഎസ് ശിവകുമാറും ബാര്‍ ഉടമകളില്‍ നിന്നും കോഴ വാങ്ങിയെന്ന് ആരോപിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തു വിട്ട തെളിവ് കോണ്‍ഗ്രസിലെ ഉന്നത നേതാക്കളും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും തമ്മില്‍ ചര്‍ച്ച ചെയ്ത് ഒതുക്കി. ഫോണ്‍ സംഭാഷണം അതേപടി പുറത്തു വന്നിട്ടും അച്യുതാനന്ദന്‍ അക്കാര്യം നിയമസഭയില്‍ ഉന്നയിക്കാന്‍ തയ്യാറായില്ല. വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെയുള്ള കേസുകള്‍ ഒതുക്കി കൊടുക്കാമെന്ന വാഗ്ദാനത്തിന്റെ പുറത്താണ് വിഎസ് വിവാദത്തില്‍ നിന്നും പിന്‍മാറിയതെന്ന് അറിയുന്നു.
ബിജുരമേശിന്റെ കൈയ്യില്‍ നിന്നും യുഡിഎഫ് മന്ത്രിമാരില്‍ ഒട്ടു മിക്കപേരും കോഴ വാങ്ങിയിരുന്നു. എന്നാല്‍ കെ.എം. മാണി മാത്രമാണ് കോഴ ആരോപണത്തില്‍ അകപ്പെട്ടത്. ബാക്കി പലര്‍ക്കുമെതിരെ പല ഘട്ടങ്ങളില്‍ ആരോപണം ഉയര്‍ന്നെങ്കിലും പ്രതിപക്ഷ നേതാവും മാധ്യമങ്ങളും അക്കാര്യം സൗകര്യപൂര്‍വ്വം വിസ്മരിച്ചു.
രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാര്‍ എന്നീ പേരുകളാണ് കോഴ ആരോപണത്തില്‍ മുമ്പിലുള്ളത്. ഈ പ്രബലരുടെ പേര് പുറത്തു പറയാതിരിക്കാന്‍ റവന്യുമന്ത്രിയും അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരനുമായ ഒരാളും ഇടപെട്ടിരുന്നു. അടൂര്‍ പ്രകാശും ബിജു രമേശും തമ്മില്‍ മക്കളുടെ വിവാഹത്തിലൂടെ ബന്ധുക്കളാകാന്‍ പോകുകയാണ്. ആരോപണം മാണിയിലേയ്ക്ക് മാത്രം തിരിക്കാനും പോലീസ് കേസ് ഊര്‍ജ്ജിതപ്പെടുത്തി ആരോപണം മാണിയില്‍ മാത്രം പരിമിതപ്പെടുത്താനും ചുക്കാന്‍ പിടിച്ചത് അടൂര്‍ പ്രകാശാണ്. രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശാനുസരണമാണ് ഇത്.
വിഎസും ബിജു രമേശും അടൂര്‍പ്രകാശും കെ ബാബുവും ഒരു പ്രത്യേക വിഭാഗത്തില്‍പെട്ടവരാണ്. ബാബു എ ഗ്രൂപ്പുകാരനാണെങ്കിലും ജാതിയുടെ പിന്‍ ബലത്തിലാണ് വിഎസ് അദ്ദേഹത്തെ ഉപദ്രവിക്കാത്തത്.
അരുണ്‍കുമാറിനെതിരെ നിരവധി വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. ഒരെണ്ണത്തില്‍ പോലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഈ മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന വേളയില്‍ തന്നെ കോണ്‍ഗ്രസ് നേതാക്കളെ വിഎസിനെ ബന്ധപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രിക്കെതിരെ ചെറു വിരല്‍ അനക്കാന്‍ മകന്‍ അരുണ്‍കുമാര്‍ വിഎസിനെ അനുവദിക്കുകയില്ല.
ക്വിക്ക് വെരിഫിക്കേഷനെ തുടര്‍ന്ന് കെഎം മാണിക്കെതിരെ എഫ്‌ഐആര്‍ ഇട്ടത് രമേശിന്റെ നിര്‍ദ്ദേശാനുസരണമാണ്. അതേസമയം ഭരത്ഭൂഷനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയെങ്കിലും അദ്ദേഹത്തെ കേസില്‍ നിന്നും ഒഴിവാക്കി. മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഗണേഷ് കുമാര്‍ ആരോപണം നിയമസഭയില്‍ ഉന്നയിച്ചിട്ടും ക്വിക്ക് വെരിഫിക്കേഷന്‍ പോലും ഉണ്ടായില്ല.
ചുരുക്കത്തില്‍ രമേശും ബാബുവും ശിവകുമാറും രക്ഷപ്പെട്ടു. ബിജുവിന്റെ സിഡി പുറത്തു വന്നയുടനെ അടൂര്‍പ്രകാശ് ഇടപെട്ട് അക്കാര്യം ഒതുക്കി. ഇതിന്റെ പേരാണ് മോനേ, മിടുക്ക്!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha