സമരം പൊളിച്ചത് ഈഗോ മൂലം

കെ എം മാണിക്കെതിരായ സമരം പരാജയപ്പെട്ടതില്‍ കോടിയേരിക്ക് സിപിഎം പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനം. പ്രവര്‍ത്തകര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് സഭാകവാടത്തില്‍ കുത്തിയിരിക്കുമ്പോള്‍ സഭയ്ക്കകത്ത് സിപിഎം ബുദ്ധിയില്ലാതെ പ്രവര്‍ത്തിച്ചു എന്നാണ് പരാതി. അതേസമയം സമരം പരാജയപ്പെടാന്‍ കാരണം വിഎസിന്റെ വാശിയാണെന്ന് സിപിഎം ഔദ്യോഗികപക്ഷം പറയുന്നു.
അതിനിടെ സപീക്കറുടെ ഡയസില്‍ കയറിയിരുന്ന് സിപിഎം എം എല്‍ എമാര്‍ നടത്തിയ പ്രകോപനം സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്നും ആരോപണം ഉയരുന്നു.
ശിവന്‍കുട്ടി പക്വതയില്ലാതെ പ്രവര്‍ത്തിച്ചു എന്ന ആക്ഷേപവും ശക്തമാണ്. പ്രകോപനകരമായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ അത് ജനങ്ങല്‍ താത്പര്യപ്പെടുകയില്ലെന്നാണ് സിപിഎമ്മിന്റെ വാദം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിപിഎം നടത്തിവരുന്ന സമരങ്ങെളെല്ലാം തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. സോളാര്‍ സമരത്തിന് പറ്റിയതു തന്നെ ഇതിനും സംഭവിച്ചു. ആലോചനാ ശൂന്യമായ ഇത്തരം പ്രഖ്യാപനങ്ങളാണ് സമരങ്ങള്‍ പരാജയപ്പെടുത്തുന്നതെന്നാണ് പരക്കെയുള്ള ആരോപണം.
ഇത്തരത്തിലുള്ള പ്രതിരോധം ഫലം കാണില്ലെന്ന് കോടിയേരി നേരത്തെ വിഎസിനോട് പറഞ്ഞതാണ്. അദ്ദേഹം അത് കാര്യമാക്കിയില്ല. മറ്റു നേതാക്കളുടെ അഭിപ്രായങ്ങള്‍ക്ക് സീനിയര്‍ നേതാവെന്ന നിലയില്‍ വിഎസ് വിലകല്‍പ്പിക്കാറില്ല. സ്പീക്കര്‍ക്കെതിരായ നടപടി സിപിഎമ്മിന്റെ ഇമേജ് തകര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha