അണിയറയില്‍ പിള്ള അങ്കത്തിന് ഒരുങ്ങുന്നു

പിള്ള യുഡിഎഫ് വിട്ടതോടെ കോണ്‍ഗ്രസുകാരുടെ കൂടുതല്‍ അഴിമതികഥകള്‍ വരും ദിവസങ്ങളില്‍ പുറത്തു വരും. കെ.ബി.ഗണേഷ്‌കുമാര്‍ നിയമസഭയിലും പിളള പുറത്തും ഇത്തരം ആരോപണങ്ങളുടെ കമ്പക്കെട്ട് പൊട്ടിക്കും. രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ് ശിവകുമാര്‍ തുടങ്ങിയ മന്ത്രിമാര്‍ക്ക് ബാറുകള്‍ കോഴ നല്‍കിയെന്ന സി.ഡി പുറത്തു വന്നത് പിള്ളയുടെ ക്യാമ്പില്‍ നിന്നാണെന്ന സംശയമുണ്ട്. പിള്ള പുറത്തു പോയ ദിവസം തന്നെയാണ് സി.ഡി പുറത്തു വന്നത്. ഇക്കാര്യം ചില ചാനലുകാര്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും പിള്ള നിഷേധിച്ചിട്ടില്ല.
അതായത് പിള്ള രംഗത്തിറങ്ങിയിരിക്കുന്നു എന്ന് ചുരുക്കം. കഴിഞ്ഞ നാലു വര്‍ഷമായി പിള്ളയുടെ പ്രധാന ജോലി യുഡിഎഫ് നേതാക്കള്‍ക്കെതിരെയുള്ള അഴിമതികള്‍ ശേഖരിക്കുക എന്നതായിരുന്നു. ഇതിന് ബിജെപിയുടെ ഒരു പ്രമുഖ നേതാവിന്റെയും യുഡിഎഫിലെ ഒരു ഘടകകക്ഷി നേതാവിന്റെയും പിന്തുണയുണ്ടായിരുന്നു. ബിജെപി നേതാവ് പിന്നീട് വഴി പിരിഞ്ഞെങ്കിലും പിള്ളയുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടില്ല. അഴിമതി ആരോപണങ്ങള്‍ തനിക്ക് തന്നെ പാരയാകുമെന്ന് മനസിലാക്കിയ വേളയിലാണ് ബിജെപി നേതാവ് പിന്‍താങ്ങിയത്. എന്നാല്‍ യുഡിഎഫിലെ ഘടകകക്ഷി നേതാവ് പിള്ളയുമായി നല്ല ബന്ധം പുലര്‍ത്തുന്നു.
ഉന്നതനായ ഒരു പോലീസ് ഓഫീസര്‍ പിള്ളയുടെ ഉറ്റ ബന്ധുവാണ്. സരിതാക്കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ ഗൂഢാലോചനയുടെ മുഴുവന്‍ വിവരങ്ങളും പിള്ളയ്ക്ക് യഥാസമയം കിട്ടിയത് അദ്ദേഹം വഴിയാണ്. ഇതിനകം ഒട്ടു മിക്ക കേസുകളുടെയും സി.ഡി പിള്ളയുടെ കസ്റ്റഡിയിലെത്തിയിട്ടുണ്ട്.
ബജറ്റ് അവതരണത്തിനിടയില്‍ കെ.ബി.ഗണേഷ്‌കുമാര്‍ നിശബ്ദത പാലിച്ചതും പിള്ളയുടെ വരും നാളുകളിലേയ്ക്കുള്ള മൂന്നൊരുക്കമായി കരുതാവുന്നതാണ്. അതേസമയം പിള്ള പുറത്തു വിടുന്ന ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടി മുഖവിലയ്‌ക്കെടുക്കുമോ എന്ന് കണ്ടറിയണം. കാരണം പിള്ളയെ ഉമ്മന്‍ചാണ്ടി ഗൗരവമായെടുക്കുന്നില്ല. പുറത്താക്കപ്പെട്ട ഒരാളുടെ വര്‍ത്തമാനങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പക്ഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha