ബജറ്റില്‍ അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിച്ചത് കെപിസിസിയുടെ അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്

കെപിസിസി സര്‍ക്കാര്‍ ഏകോപനസമിതി കൂടാനിരിക്കെ സുധീരനും വി.ഡി സതീശനും ഇക്കാര്യം ഉന്നയിക്കുമെന്ന് ഉറപ്പായിരുന്നു. നിയമസഭയില്‍ ബജറ്റ് അവതരണവേളയില്‍ സതീശനും ബലറാമും ശ്രേയാംസ് കുമാറും വിവാദങ്ങളില്‍ പങ്കു ചേരാതെ തങ്ങളുടെ സീറ്റുകളില്‍ തന്നെയാണ് ഇരുന്നത്.
അവശ്യ സാധനങ്ങളുടെ വര്‍ധിച്ച നികുതി പിന്‍വലിക്കണമെന്നായിരുന്നു കെപിസിസിയുടെ ആവശ്യം. ഇത് നിത്യ ജീവിതത്തെ ദുരിതത്തിലാക്കുമെന്ന് കെപിസിസി ആവശ്യപ്പെട്ടു. വെളിച്ചെണ്ണയുടെയും പഞ്ചസാരയുടെയും അരിയുടെയും വില ഉയര്‍ന്നു കഴിഞ്ഞു. മൈദയ്ക്കും ആട്ടയ്ക്കും വില വര്‍ദ്ധിക്കും. മൈദയുടെ വില വര്‍ധിക്കുന്നതോടെ ബേക്കറി സാധനങ്ങളുടെ വില ഉയരും. കുറഞ്ഞു നിന്ന അരി വില ഉയര്‍ന്നാല്‍ അത് സാധാരണക്കാരെ ബാധിക്കും. റേഷന്‍ കടകളില്‍ നിന്നും വാങ്ങുന്ന അരിയുടെ വിലയില്‍ വ്യത്യാസമില്ലെന്ന പ്രഖ്യാപനത്തില്‍ വലിയ കഥയില്ല. കാരണം റേഷന്‍ കടകളില്‍ നിന്നുള്ള അരി കഞ്ഞി വയ്ക്കാന്‍ കൊള്ളില്ല.
ഏപ്രിലിലാണ് ബജറ്റ് നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുന്നതെങ്കിലും അതിനുമുമ്പ് തന്നെ വ്യാപാരികള്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചു കഴിഞ്ഞു. പെട്രോളിനും ഡീസലിനും വില ഉയരുക വഴി അതും സാധാരണക്കാരന്റെ നട്ടെല്ലൊടിക്കും. പാവപ്പെട്ടവരുടെ ഭവന നിര്‍മ്മാണത്തിനാണ് പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ കാലാകാലങ്ങളില്‍ വിവിധ സര്‍ക്കാരുകള്‍ പാവപ്പെട്ടവര്‍ക്ക് ഭവനങ്ങള്‍ നല്‍കാന്‍ പദ്ധതികള്‍ തയ്യാറാക്കിയെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. ഭവന നിര്‍മ്മാണ മേഖലയില്‍ നടക്കുന്നത് വന്‍ അഴിമതിയാണ്. കേന്ദ്ര സര്‍ക്കാരും ഭവന നിര്‍മ്മാണത്തിന് കോടി കണക്കിന് രൂപ ഗ്രാന്റായി നല്‍കുന്നുണ്ട്. രൂപയില്‍ അധികവും സര്‍ക്കാര്‍ ഏജന്‍സികള്‍ ധൂര്‍ത്തടിച്ച് കളയുകയാണ് ചെയ്യുന്നത്.
അതേസമയം നികുതി ചോര്‍ച്ച തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശമില്ലെന്ന്ത് വ്യാപകമായ പരാതികള്‍ക്ക് കാരണമായിട്ടുണ്ട്. സ്വര്‍ണത്തിന്റേയും ക്വാറിയുടെയും മേഖലകളില്‍ വന്‍ നഷ്ടമാണ് നികുതി വരുമാനത്തില്‍ സംഭവിക്കുന്നത്. നഷ്ടം നികത്താന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ചെക്ക് പോസ്റ്റിലെ ചോരല്‍ നിയന്ത്രിക്കാനും നടപടിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha