ഭരണപക്ഷത്തെ താക്കീത് ചെയ്യണമെന്ന് പറഞ്ഞത് എന്‍എസ്എസും എസ്എന്‍ഡിപിയും

ഭരണകക്ഷി അംഗങ്ങളെ താക്കീത് ചെയ്യണമെന്ന് സ്പീക്കറെ ഉപദേശിച്ചത് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയും. ചങ്ങനാശ്ശേരിയിലെത്തിയ ശേഷമാണ് സ്പീക്കര്‍ എന്‍.ശക്തന്‍ ഭരണകക്ഷി അംഗങ്ങളെ താക്കീത് ചെയ്യുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. നിയമസഭയുടെ ഉള്ളില്‍ ഭക്ഷണസാധനങ്ങള്‍ കൊണ്ടു വരുന്നതിന് നിയമ തടസമുണ്ട്. വെള്ളം പോലും ഇവിടെ എത്തിക്കാറില്ല.
അത്തരമൊരു പശ്ചാത്തലത്തില്‍ സഭയ്ക്കുള്ളില്‍ ലഡു വിതരണം ചെയ്തതാണ് വിവാദമായത്. ശക്തന്റെ നടപടി ഏകപക്ഷീയമാണെന്ന ഏകഭിപ്രായം പ്രതിപക്ഷം ഉയര്‍ത്താനും ഇത് കാരണമായി. ഒരു വിവാദമുണ്ടാകുമ്പോള്‍ ഇരുപക്ഷത്തുള്ളവര്‍ക്കുമെതിരെ നടപടിയെടുത്താല്‍ വിവാദങ്ങള്‍ ഒഴിഞ്ഞിരിക്കും. ഇക്കാര്യത്തില്‍ ശക്തന്‍ ഒരു തികഞ്ഞ യുഡിഎഫുകാരനായി പെരുമാറിയെന്നാണ് പ്രതിപക്ഷം എംഎല്‍എമാരുടെ അഭിപ്രായം.
ചങ്ങനാശ്ശേരിയിലെത്തിയ ശക്തനെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഉപദേശിക്കുകയായിരുന്നു. വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ വേണം സ്പീക്കര്‍ പ്രവര്‍ത്തിക്കാനെന്നാണ് അദ്ദേഹം ഉപദേശിച്ചത്. ഇതേ മട്ടില്‍ തന്നെയാണ് വെള്ളാപ്പള്ളി നടേശനും സംസാരിച്ചത്. ലഡു വിതരണം തെറ്റാണെന്ന് ശക്തന്‍ ആദ്യമായി പറഞ്ഞത് ചങ്ങനാശ്ശേരിയിലാണ്. ലഡു വിതരണം ചെയ്യുന്നത് താന്‍ കണ്ടില്ലെന്നായിരുന്നു ശക്തന്റെ നിലപാട്. ഇത് മാറ്റി പറയാന്‍ അദ്ദേഹം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
അതേസമയം ചില എംഎല്‍എമാര്‍ ലൈംഗിക ചുവയോടെ തങ്ങളെ നേരിട്ടെന്ന വനിതാ എംഎല്‍എമാരുടെ ആരോപണം സ്പീക്കര്‍ സ്വീകരിക്കാനിടയില്ല. അത്തരമൊരു ആരോപണം ആരും വിശ്വസിക്കില്ലെന്നു തന്നെയാണ് സ്പീക്കറുടെ നിലപാട്. മുഖ്യമന്ത്രിയും ഇതേ നിലപാട് ആവര്‍ത്തിച്ചു. നിയമസഭയില്‍ നടന്ന സംഭവവികാസങ്ങളുടെ സി.ഡി. കാണാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. 140 ഫോട്ടോ കാണിച്ചതിനേക്കാള്‍ ഉചിതം വീഡിയോ ചിത്രം കാണിക്കുന്നതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചുരുക്കത്തില്‍ പ്രതിപക്ഷം കൂടുതല്‍ പ്രതിസന്ധിയിലായെന്ന് ചുരുക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha