മുരളിയുടെ വായടപ്പിക്കാനുള്ള രമേശിന്റെ ശ്രമം ഉമ്മന്‍ചാണ്ടി തകര്‍ത്തു

ആര്‍എസ് പിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചു. കെ മുരളീധരനെ ഡപ്യൂട്ടി സ്പീക്കറാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഡല്‍ഹിക്ക് പോയതിനു പിന്നാലെയാണ് ആര്‍എസ് പിക്ക് സ്ഥാനം നല്‍കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. അരുവിക്കര സീറ്റ് വേണമെന്ന് ആര്‍എസ്പിയെ കൊണ്ട് ആവശ്യപ്പെട്ടതും ഉമ്മന്‍ചാണ്ടി തന്നെയാണ്. അരുവിക്കര സീറ്റും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമാണ് ആര്‍എസ് പി ആവശ്യപ്പെട്ടത്. എന്നാല്‍ അരുവിക്കര സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്താന്‍ തീരുമാനിച്ചു. അരുവിക്കരയില്ലെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വേണമെന്ന നിലപാടില്‍ ആര്‍എസ് പി എത്തി ചേര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടി അതിന് സമ്മതം മൂളുകയായിരുന്നു.
കെ മുരളീധരനെ ഡപ്യൂട്ടി സ്പീക്കറാക്കി അദ്ദേഹത്തിന്റെ വായടപ്പിക്കുകയായിരുന്നു രമേശിന്റെ ലക്ഷ്യം. സ്പീക്കര്‍ക്കും ഡപ്യൂട്ടി സ്പീക്കര്‍ക്കും രാഷ്ട്രീയം പറയാനോ പ്രവര്‍ത്തിക്കാനോ കഴിയുകയില്ല. തന്റെ ഗ്രൂപ്പില്‍ തനിക്ക് പാരയായുള്ളത് മുരളീയാണെന്ന് രമേശിനറിയാം. കെ കരുണാകരന്റെ മകനെന്ന നിലയില്‍ മുരളിയ്ക്കാണ് ഐ ഗ്രൂപ്പില്‍ അപ്രമാദിത്വം. രമേശ് ചെന്നിത്തലയ്ക്ക് വേണ്ടത്ര ഇമേജുമില്ല. അധികാരം കിട്ടിയപ്പോള്‍ രമേശ് ദുര്‍ബലനായെന്ന് ഐ ഗ്രൂപ്പുകാര്‍ പോലും പറഞ്ഞു തുടങ്ങി. ഇതിനിടെ ചിലര്‍ മുരളിയെ ആഭ്യന്തര മന്ത്രിയാക്കണമായിരുന്നു എന്നും അഭിപ്രായപ്പെട്ടു.
മുരളി രമേശിനെയോ മറ്റേതെങ്കിലും നേതാക്കളെയോ ഗൗനിക്കാറില്ല. മുരളിക്ക് സ്വന്തം വഴിയിലാണ് താത്പര്യം. മുരളി എന്തു പറഞ്ഞാലും ഉദ്യോഗസ്ഥര്‍ അംഗീകരിക്കും. മുരളിയുടെ പ്രതികരണങ്ങള്‍ക്ക് പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ ചെല്ലാറുമുണ്ട്. രമേശ് പ്രതികരിക്കാത്ത വിഷയങ്ങളില്‍ പോലും മുരളിയുടെ അഭിപ്രായം മാധ്യമ പ്രവര്‍ത്തകര്‍ തേടാറുണ്ട്. ഇതില്‍ രമേശിന് മുരളിയോട് ഈര്‍ഷ്യയുണ്ട്.
എന്നാല്‍ ആര്‍എസ് പിക്ക് ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കുന്നതിനോട് മുരളിക്ക് എതിര്‍പ്പില്ല. ഘടകകക്ഷികളെയൊക്കെ തനിക്കൊപ്പം നിര്‍ത്തുകയാണ്. മുരളിയുടെ താത്പര്യം, പ്രേമചന്ദ്രന്‍ എംപിയായതിനാല്‍ സോണിയയുടെ താത്പര്യവും ആര്‍എസ്പിക്ക് ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കണമെന്നാണ്. ശിവദാസന്‍ നായര്‍, ഡൊമനിക്ക് പ്രസന്റേഷന്‍, പാലോട് രവി എന്നിവരില്‍ ആരെയെങ്കിലും ഡപ്യൂട്ടി സ്പീക്കറാക്കാനാണ് ചെന്നിത്തലയുടെ നീക്കം. ഇത് മുന്നില്‍ കണ്ടാണ് ആര്‍എസ് പിക്ക് സ്ഥാനം നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.
അതിനിടെ ആര്‍എസ്പിയെയും ജനതാദളിനെയും ഇടതുമുന്നണിയിലേയ്ക്ക് മടക്കി കൊണ്ടു വരാന്‍ കോടിയേരി ബാലകൃഷ്ണന്‍ ശ്രമം തുടങ്ങി. വീരനും ആര്‍എസ്പിയും പോയാല്‍ മന്ത്രി സഭ പോകും. ഇക്കാര്യവും ഡപ്യൂട്ടി സ്പീക്കര്‍ പദവി ആര്‍എസ് പിക്ക് നല്‍കാന്‍ കാരണമായി.
അടുത്ത തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനെ നയിക്കുകയാണ് മുരളിയുടെ താത്പര്യം. രമേശിന്റെ ബി ടീമായി ഒരുങ്ങാന്‍ മുരളി തയ്യാറല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha