മേയര്‍ ചന്ദ്രിക വാചകമടിയില്‍ മുമ്പില്‍; വാര്‍ഷിക പദ്ധതിയില്‍ ചെലവിട്ടത് 23% മാത്രം

മേയര്‍, പഞ്ചായത്ത് പ്രസിഡന്റ്, ഗനരസഭാ കൗണ്‍സിലര്‍ എന്നിങ്ങനെ കാറില്‍ ബോര്‍ഡ് തൂക്കി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ 2014-15 വാര്‍ഷിക പദ്ധതിയില്‍ ആകെ ചെലവിട്ടത് ബജറ്റില്‍ അനുവദിച്ച തുകയുടെ പകുതി. 5439 കോടിയാണ് സംസ്ഥാനത്തെ 1209 തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ആരംഭിച്ചത്. ഇതില്‍ തദ്ദേശസ്ഥാപനങ്ങള്‍ ചെലവിട്ടത് 26.5 കോടി മാത്രം. ശതമാന കണക്കിന് നോക്കിയാല്‍ വെറും 48.9%. പട്ടികജാതിക്കാര്‍ക്കുള്ള പദ്ധതികളില്‍ 39.68% പട്ടിക വര്‍ഗ്ഗ പദ്ധതികളില്‍ 44%വും മാത്രമാണ് ചെലവാക്കിയത്. ഗ്രാമപഞ്ചായത്തുകള്‍ 51% ചെലവഴിച്ചപ്പോള്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ 58%വും ജില്ലാ പഞ്ചായത്തുകള്‍ 46% ചെലവാക്കി. നിരന്തരം വാചകമടിക്കുന്ന മേയര്‍മാര്‍ ഭരിക്കുന്ന കോര്‍പ്പറേഷനുകള്‍ ചെലവഴിച്ചത് വെറും 30%.
തിരുവനന്തപുരം മേയര്‍ ചന്ദ്രികയുടെ കോര്‍പ്പറേഷന്‍ ചെലവഴിച്ചത് വെറും 23%. സംസ്ഥാനത്ത് ഏറ്റവും പിന്നില്‍ നില്‍ക്കുന്നതും തിരുവനന്തപുരം കോര്‍പ്പറേഷനാണ്. അതേസമയം കൊച്ചി കോര്‍പ്പറേഷന്‍ 46% ചെലവഴിച്ചു.
ഇത്തവണ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതി ചെലവഴിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. സാധാരണ അനുമതി താമസിച്ചു എന്ന പേരിലാണ് തുക ചെലവഴിക്കാനിരുന്നത്. സാനപത്തിക വര്‍ഷത്തിന്റെ അന്ത്യത്തില്‍ തുക ചെലവഴിക്കുന്ന പതിവ് അവസാനിക്കാനാണ് ഇത്തവണ സര്‍ക്കാര്‍ നേരത്തെ തന്നെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍ ഇപ്പോഴും സാനപത്തിക വര്‍ഷാന്ത്യത്തില്‍ തട്ടികൂട്ടി തുക ചെലവഴിക്കാനാണ് ശ്രമിച്ചത്.
എന്നാല്‍ പദ്ധതി വിഹിതത്തിലെ ചെലവ് കുറഞ്ഞതിനാല്‍ 2016-17 സാമ്പത്തിക വര്‍ഷം തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിഹിതത്തില്‍ വന്‍കുറവ് വരുത്തുമെന്നാണ് ധനവകുപ്പ് പറയുന്നത്. അങ്ങനെയാണെങ്കില്‍ 2016-17 ല്‍ തദ്ദേശസ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളെല്ലാം തകിടം മറിയും.
സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സ്വന്തമായി വാഹനമുണ്ട്. നിരത്തിലിറങ്ങിയാല്‍ ഇത്തരം വാഹനങ്ങള്‍ തട്ടാതെ നടക്കാനാവില്ലെന്ന് അവസ്ഥയാണ് ഉള്ളത്. ഇത്തരത്തില്‍ വാഹനം ദുരുപയോഗം ചെയ്യുന്നവര്‍ അതിനു കാണിക്കുന്ന ഉത്സാഹം പദ്ധതി വിഹിതം ചെലവാക്കാന്‍ കാണിച്ചിരുന്നെങ്കില്‍ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ മിഷനാണ് കണക്കുകള്‍ പുറത്തു വിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
5
https://www.facebook.com/Malayalivartha