പവര്‍കട്ട് വരുന്നു! ജാഗ്രതൈ!

വ്യാഴാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 67 ദശലക്ഷം യൂണിറ്റിലെത്തി. ഇത് സര്‍വകലാ റെക്കോര്‍ഡാണ്. വൈദ്യുതി ഉപയോഗം നിയന്ത്രണാതീതമായി തുടരുമ്പോള്‍ പവര്‍കെട്ടിന് ഇനി അധിക നാളുകളില്ല എന്ന് ഔദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം സംസ്ഥാനത്തിന് പുറത്തു നിന്ന് വൈദ്യുതി എത്തിക്കാനുള്ള മാര്‍ഗ്ഗങ്ങളും വിജയിക്കുന്നില്ലെന്നാണ് വൈദ്യുതിബോര്‍ഡ് പറയുന്നത്.
വൈദ്യുതി ഉപയോഗം ഉയര്‍ന്നെങ്കിലും പവര്‍കെട്ട് വേണ്ടെന്നായിരുന്നു ബോര്‍ഡിന്റെ നിലപാട്. 67 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നാലും സാരമില്ലെന്ന് ബോര്‍ഡ് കണക്കുകൂട്ടി. വൈദ്യുതി മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തിക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു ബോര്‍ഡ്. എന്നാല്‍ ഇത് വേണ്ടത്ര ഫലപ്രദമാകുന്നില്ല.
ചൊവ്വാഴ്ച 64.60 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. വ്യാഴാഴ്ചയായപ്പോള്‍ 67 ദശലക്ഷം യൂണിറ്റിലെത്തി. അന്തരീക്ഷ താപനില ഉയരുന്നു. മഴയാണെങ്കില്‍ കാര്യമായി ലഭിക്കുന്നുമില്ല. വരും ദിവസങ്ങളിലും ഇതേ അവസ്ഥയാണ് കണക്കു കൂട്ടുന്നത്. ഞായറാഴ്ച ഉപയോഗത്തില്‍ കുറവ് വരുമെന്നു ബോര്‍ഡ് കരുതുന്നു. അന്ന് പൊതു അവധിയായതിനാലാണ്.
വൈദ്യുതി ബോര്‍ഡിന്റെ ജലസംഭരണികളില്‍ ആവശ്യാനുസരണം വെള്ളം ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ വരും മാസങ്ങളിലേക്കുള്ള കരുതലായി ജലം സൂക്ഷിക്കണമെന്നതിനാല്‍ തോന്നിയ മട്ടില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുകയില്ല. 20 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഇപ്പോള്‍ ഉത്പാദനം നടത്തുന്നത്.
ഇടമണ്‍- കൊച്ചി-മാടക്കത്തറ ലൈന്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായാല്‍ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാകുമെന്നാണ് കരുതുന്നത്. കൂടംകുളത്ത് നിന്നും വൈദ്യുതി കിട്ടുമെങ്കിലും അതെത്തിക്കാന്‍ സംവിധാനമില്ല. മാടക്കത്തറ ലൈനില്‍ നിന്നും വൈദ്യുതി എത്താന്‍ കഴിഞ്ഞാല്‍ പകുതി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
ഉപയോഗം വന്‍തോതില്‍ വര്‍ദ്ധിക്കുമ്പോള്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന ബോര്‍ഡിന്റെ പ്രസ്താവനകള്‍ക്ക് ജനങ്ങള്‍ ചെവികൊടുക്കുന്നില്ല. വേനല്‍ക്കാലത്ത് എയര്‍കണ്ടീഷനറുകള്‍ക്ക് കമ്പനികള്‍ വന്‍തോതില്‍ ഓഫര്‍ പ്രഖ്യാപിക്കുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ ചങ്കാണ് ഇടിക്കുന്നത്. എയര്‍കണ്ടീഷനറാണ് സംസ്ഥാനത്തെ വൈദ്യുതിയില്‍ ഒരു വലിയ ശതമാനവും തിന്നുന്നത്. ഫാനുകളുടെ ഉപയോഗം നിയന്ത്രിക്കാനും മാര്‍ഗ്ഗമില്ല. അപ്പോള്‍ ഒന്നേയുള്ളൂ പോംവഴി, പവര്‍കട്ട്!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha