കേരളത്തില്‍ പൊതു തെരഞ്ഞെടുപ്പ്?

കേരളം പൊതുതെരഞ്ഞെടുപ്പിലേക്ക്? ഘടകകക്ഷികളില്‍ കലാപം പൊട്ടി പുറപ്പെട്ടപ്പോള്‍ കേരളം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു എന്നു തന്നെയാണ് സൂചന. കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി രൂക്ഷമായിരിക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ ആര്‍എസ്പി ,യുഡിഎഫുമായി തെറ്റും. ജനതാദളിലാകട്ടെ പടലപിണക്കം രൂക്ഷമാണ്. അതിനിടെ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചതിനെ തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സഭ പിരിഞ്ഞ പശ്ചാത്തലത്തില്‍ സിപിഎം തങ്ങളുടെ പ്രതിഷേധം പുറത്തേക്ക് വ്യാപിപ്പിക്കും. മന്ത്രിമാരെയും സ്പീക്കറേയും വഴിയില്‍ തടയുന്നത് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ ആസൂത്രണം ചെയ്യും. ഇത്തരത്തില്‍ പ്രക്ഷോഭങ്ങള്‍ ശക്തമായാല്‍ അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.
ഘടകകക്ഷികള്‍ക്കിടയില്‍ പിണക്കം മൂത്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ പിരിച്ചു വിട്ടാലെന്തെന്ന ചിന്ത മുഖ്യമന്ത്രിയില്‍ ഉടലെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. സര്‍ക്കാരിനെ ഒരു തരത്തിലും മുന്നോട്ടു കൊണ്ടു പോകാനാവാത്ത സ്ഥിതി വിശേഷമാണുള്ളതെന്ന് മുഖ്യമന്ത്രി കരുതുന്നു. അടുത്ത ഏപ്രിലോടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും. ഗണേഷ്‌കുമാര്‍ യുഡിഎഫ് വിട്ടു. പി.സി. ജോര്‍ജ് വിടാനൊരുങ്ങുന്നു. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ ആര്‍എസ്പിയില്‍ നിന്നും എഎ അസീസും കോവൂര്‍ കുഞ്ഞുമോനും വഴി പിരിയും. കാര്‍ത്തികേയന്റെ അരുവിക്കരയില്‍ യുഡിഎഫ് ജയിക്കുമെന്ന് ഒരു ഉറപ്പുമില്ല. ഇത്തരത്തില്‍ സര്‍ക്കാരിന്റെ കേവല ഭൂരിപക്ഷം തന്നെ നഷ്ടമാകാനാണ് സാധ്യത.
ഉമ്മന്‍ചാണ്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വന്തം മുന്നണിയില്‍ നിന്നു തന്നെയാണ് . പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും അത്രയൊന്നും എതിര്‍പ്പുകള്‍ ഉമ്മന്‍ചാണ്ടിക്കില്ല. സര്‍ക്കാരിന്റെ അഴിമതി പ്രതിച്ഛായ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. പഞ്ചായത്തില്‍ തോറ്റ് തൊപ്പിയിട്ടാല്‍ ആറുമാസത്തേക്ക് ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിപദം ഒഴിയേണ്ടി വരും. രമേശ് മുഖ്യമന്ത്രിയാകും. ഇത് അനുവദിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവില്ല. തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ പൊതു തെരഞ്ഞെടുപ്പിന് കളമൊരുക്കാനായിരിക്കും ഉമ്മന്‍ചാണ്ടി ശ്രമിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha