യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്ന പി.പി. തങ്കച്ചന്‍ യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായേക്കും

ഒഴിവു വന്ന രാജ്യസഭാ സീറ്റ് തങ്ങള്‍ക്കു വേണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കപ്പെടുമെന്നു തന്നെയാണ് സൂചന. ഐ ഗ്രൂപ്പ് നീക്കം പ്രതിരോധിക്കണമെങ്കില്‍ വീണ്ടും വയലാര്‍രവിയെ രംഗത്തിറക്കേണ്ടി വരും. എന്നാല്‍ വയലാര്‍രവി മത്സരിക്കാനുളള മൂഡിലല്ല.
ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്. ഇത് രാജ്യസഭാ സീറ്റ് ഉറപ്പാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. എ ഗ്രൂപ്പിനാണ് സ്പീക്കര്‍ സ്ഥാനം കിട്ടിയത്. ആഭ്യന്തര മന്ത്രി സ്ഥാനം നല്‍കിയെന്ന് എ ഗ്രൂപ്പ് പറയുന്നുണ്ടെങ്കിലും തന്ത്ര പ്രധാനമായ കെപിസിസി അധ്യക്ഷ സ്ഥാനം മടക്കി നല്‍കിയല്ലോ എന്നാണ് ഐ ഗ്രൂപ്പിന്റെ മറു ചോദ്യം. സര്‍ക്കാരിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ തങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു എന്നും ഐ ഗ്രൂപ്പ് പറയുന്നു. എന്നാല്‍ ബാര്‍കോഴ വിവാദം ഉണ്ടാക്കിയത് ഐ ഗ്രൂപ്പാണെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. മന്ത്രി അടൂര്‍ പ്രകാശ്, രമേശ് ചെന്നിത്തല, ബിജു രമേശ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് ബാര്‍കോഴയെന്ന് എ ഗ്രൂപ്പ് ആരോപിക്കുന്നു.
രാജ്യസഭാസീറ്റും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വേണമെന്ന ആവശ്യം ഹൈക്കമാന്റിനെ ഐ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ബജറ്റ് അവതരണവേളയില്‍ ഐ ഗ്രൂപ്പ് വേണ്ടത്ര സഹകരിച്ചില്ലെന്നും ആരോപണം ഉയരുന്നു. രമേശ് ചെന്നിത്തലയും അടൂര്‍പ്രകാശും ബജറ്റ് അവതരണ വേളയില്‍ സജീവമായിരുന്നില്ല. വി.ഡി.സതീശനാകട്ടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് പോലുമില്ല.
രമേശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗമാണ് തങ്കച്ചനെ രാജ്യസഭയിലേക്ക് പരിഗണിക്കാന്‍ തീരുമാനിച്ചത്. പി.പി. തങ്കച്ചനെ രാജ്യസഭയിലേയ്ക്ക് അയയ്ക്കാന്‍ ഉമ്മന്‍ചാണ്ടി എതിര്‍പ്പ് പ്രകടിപ്പിക്കുകയില്ല. ഐ ഗ്രൂപ്പ് നേതാവാണെങ്കിലും യുഡിഎഫിലെ ഒട്ടു മിക്ക നേതാക്കളോടും അനുഭാവം പുലര്‍ത്തുന്നയാളാണ് തങ്കച്ചന്‍. അദ്ദേഹം രാജ്യസഭയിലെത്തുമ്പോള്‍ കെ. സുധാകരന്‍ ഐക്യ മുന്നണി കണ്‍വീനറാകുമെന്നാണ് കരുതുന്നത്. സുധാകരന്‍ കണ്‍വീനറാകണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha