66 എ പോയെന്നു പറഞ്ഞ് ഞെളിയരുതേ; അകത്താവാന്‍ വേറെയും വഴികളുണ്ട്

ഐ.ടി നിയമത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് തടയിടുന്ന 66 എ വകുപ്പ്‌സുപ്രീംകോടതിറദ്ദാക്കിയെന്നു പറഞ്ഞ് അവഹേളനപരമായ പോസ്റ്റുകള്‍ ഇടുന്നവര്‍സൂക്ഷിക്കുക. 66 എ വകുപ്പ് മാത്രമാണ് ഇല്ലാതായത്. ഐ.പി.സി. 153, 505 വകുപ്പുകള്‍ പ്രകാരംസോഷ്യല്‍മീഡിയയില്‍ അവഹേളനപരമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്ക് 66 എ പോലെതന്നെ ശിക്ഷ ലഭിക്കും.
സാമുദായികസംഘര്‍ഷത്തിന് കാരണമാകുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ 6 മാസം മുതല്‍ ഒരുവര്‍ഷംവരെതടവു ശിക്ഷ ലഭിക്കാം. പൊതുസമൂഹത്തില്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്ന തരത്തില്‍അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ 505 വകുപ്പ് പ്രകാരം 3 വര്‍ഷംവരെ തടവുലഭിക്കും.
66 എ വിവാദ നിയമമായതിനാലാണ് അത് പിന്‍വലിച്ചത് വാര്‍ത്താ പ്രാധാന്യം നേടിയത്. ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായസ്വാതന്ത്യത്തിന് നേരെയുള്ളകടന്നുകയറ്റമാണ് നിയമമെന്ന് ചൂണ്ടികാട്ടിയാണ് സുപ്രീംകോടതിവകുപ്പ് റദ്ദാക്കിയത്. 66 എയ്‌ക്കൊപ്പം പോലീസുകാര്‍ 153, 505 വകുപ്പുകളും ചുമത്താറുണ്ടായിരുന്നു.
66 എ പോയെന്നു പറഞ്ഞ ്‌സോഷ്യല്‍ മീഡിയയില്‍ യഥേഷ്ടംതെറിവിളിക്കുന്നര്‍ ശ്രദ്ധിക്കണമെന്ന് മുന്‍ കേന്ദ്ര നിയമമന്ത്രി കബില്‍സിബല്‍ പറഞ്ഞു. വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ ഐപിസിയിലെ വകുപ്പുകള്‍ പ്രകാരംകേസെടുക്കുകയാണ് പതിവ്.
സോഷ്യല്‍മീഡിയ സജീവമായതോടെയാണ് ഇന്ത്യയില്‍അഭിപ്രായസ്വാതന്ത്യ പ്രഖ്യാപനങ്ങളുംസജീവമായത്. 66 എ വകുപ്പ്‌റദ്ദാക്കണമെന്ന ആവശ്യംഉയര്‍ന്നതും സോഷ്യല്‍മീഡിയയുടെ ആരാധകരില്‍ നിന്നായിരുന്നു. 66 എ വകുപ്പിനെ കുറിച്ച് മാത്രമാണ് സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ക്ക്കൂടുതല്‍ പരിചയം. ഐ.പി.സി ചാര്‍ജുകളെകുറിച്ച് ഇവര്‍ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. 66 എ റദ്ദാക്കിയാലുംസോഷ്യല്‍മീഡിയദുരുപയോഗം ഉണ്ടായില്ലെന്ന ്‌സുപ്രീംകോടതി പറഞ്ഞത് നിയമം നിലവിലുള്ളതുകൊണ്ടുതന്നെയാണ്.
അതേസമയംസോഷ്യല്‍മീഡിയ ദുരുപയോഗത്തില്‍ കേസെടുക്കുന്നത് പോലീസിന്റെവിവേചനാധികാരം ഉപയോഗിച്ചാണ്. വേണമെങ്കില്‍ഐ.പി.സി. വകുപ്പുകള്‍ ചേര്‍ക്കാം. ഇല്ലെങ്കില്‍ചേര്‍ക്കാതിരിക്കാം. അതായത്‌ഐ പി സിവകുപ്പുകള്‍ ചേര്‍ക്കേണ്ടതില്ലെങ്കില്‍ പോലീസിന്റെ കീശ വീര്‍ക്കാന്‍ അവസരം ലഭിക്കുംഎന്നര്‍ത്ഥം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha