പൂഞ്ഞാറില്‍ പുലിയെ ഇറക്കും: ജോര്‍ജിനെ എടുക്കാന്‍ സിപിഎം തയ്യാറാവില്ല

ചീഫ്‌വിപ്പ്സ്ഥാനത്ത് നിന്നും പുറത്തേക്ക് വരുന്ന പി.സി. ജോര്‍ജിനെ ഇടതുപക്ഷം എടുക്കില്ല. പി.സി. ജോര്‍ജിന്റെ മുന്നണിയയ കേരളകോണ്‍ഗ്രസ്‌സെക്യുലറിനെ മുന്നണിയിലേക്ക് എടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബോലകൃഷ്ണന്‍.
സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയാണ് ജോര്‍ജിനെതിരെ അതിശക്തമായി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി മുന്‍ ജില്ലാസെക്രട്ടറി കെ.ജെ.തോമസിനെ ജോര്‍ജിന്റെമണ്ഡലമായ പൂഞ്ഞാറില്‍ മത്സരിപ്പാക്കാനാണ് സിപിഎം നീക്കം. തോമസ് കാഞ്ഞിരപ്പള്ളിയിലെ മുന്‍ എംഎല്‍എയാണ്, ജോര്‍ജിന്റെമണ്ഡലമായ പൂഞ്ഞാര്‍ ഇക്കഴിഞ്ഞ മണ്ഡലവിഭജനത്തില്‍ കാഞ്ഞിരപ്പള്ളിയായി മാറികഴിഞ്ഞിരുന്നു. പൂഞ്ഞാറില്‍ അവശേഷിക്കുന്നത് ഈരാറ്റുപേട്ട എന്ന പേര് മാത്രമാണ്. പൂഞ്ഞാര്‍മണ്ഡലം പാലായയായി മാറികഴിഞ്ഞു.
കെ.ജെ.തോമസ് ലക്ഷ്യമിടുന്നത് ഇടതുപക്ഷത്തിന്റെയും വലതു പക്ഷത്തിന്റെയും വോട്ടുകളാണ്. കേരളകോണ്‍ഗ്രസിന്റെ വോട്ടുകളും തനിക്ക് ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ തോമസ് മികച്ച ഭൂരിപക്ഷത്തോടെ ജയിക്കും.
ഇക്കാര്യം പി.സി. ജോര്‍ജിനറിയാം. നേരത്തെ ജോര്‍ജിനെ ഇടതുമുന്നണിയിലേയ്‌ക്കെടുക്കാന്‍ നീക്കമുണ്ടായെങ്കിലും കോട്ടയംജില്ലാ കമ്മിറ്റിയുടെ തീരുമാനം കാരണം മുന്‍ നിലപാട്മാറ്റുകയായിരുന്നു പാര്‍ട്ടി. പിണറായിക്ക് ജോര്‍ജിനോട് താത്പര്യമില്ല. പിണറായി പാര്‍ട്ടിസെക്രട്ടറിയായിരിക്കെ പിണറായിയുടെവിശദാംശങ്ങള്‍ കണ്ടെത്താന്‍ ജോര്‍ജിനെ മുഖ്യമന്ത്രിയായിരുന്ന വിഎസ് ഗള്‍ഫിലേക്കയച്ചിരുന്നു. പിണറായിമുതലാളി എന്നാണ് ജോര്‍ജ് പിണറായിയെ വിശേഷിപ്പിക്കുന്നത്. ജോര്‍ജിനെ അടുപ്പിക്കരുത് എന്നാവശ്യപ്പെട്ട് തോമസ് പിണറായിയെയും കോടിയേരിയെയും കണ്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha