ഒടുവില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് പച്ചക്കൊടി

ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ആദ്യ ബജറ്റില്‍ ധനമന്ത്രി കെഎം മാണി നടത്തിയ പ്രഖ്യാപനത്തിന് ഒടുവില്‍ നടപടി. മലയാളികളുടെ ചിരകാലാഭിലാഷമായ മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടിനുള്ള പ്രാരംഭ നടപടികളാണ് സര്‍ക്കാര്‍തലത്തില്‍ ആരംഭിച്ചിരിക്കുന്നത്.
പരിസ്ഥിതിയാഘാത പഠനത്തിലാണ് സംസ്ഥാന വനം വകുപ്പ് നടപടിതുടങ്ങിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന ഉന്നതതലയോഗത്തിന്റേതാണ് തീരുമാനം. ഇതിന് നാഷണല്‍ വൈല്‍ഡ്‌ലൈഫ്‌ബോര്‍ഡ് ഡിസംബറില്‍ അനുമതി നല്‍കിയെങ്കിലും സര്‍ക്കാര്‍ പമ്മി കളിക്കുകയായിരുന്നു. വൈല്‍ഡ്‌ലൈഫ്‌വാര്‍ഡനാണ് ഇത് പരിഗണിക്കാതിരുന്നത്. തുടര്‍ന്ന് ജലവിഭവ വകുപ്പ് മുഖ്യമന്ത്രിയോട് പരാതിപ്പെടുകയായിരുന്നു.
മൂന്നുവര്‍ഷം മുമ്പാണ് പുതിയ ഡാമിനു വേണ്ടി പരിസ്ഥിതി പഠനം നടത്താന്‍ കേരളംതീരുമാനിച്ചത്. ഹൈദരാബാദിലെ പ്രകൃതി കണ്‍സള്‍ട്ടന്റിന് നിര്‍ദ്ദേശവും നല്‍കി. ഇതിനിടെകേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചു. തുടര്‍ന്ന് ജലവിഭവ വകുപ്പ് വനം വകുപ്പിനെ സമീപിച്ചു. സംസ്ഥാനത്തെ വനം വകുപ്പിന്റെ അനുമതി പദ്ധതിക്ക് അനിവാര്യമായതിനാലായിരുന്നുഇത്. തുടര്‍ന്നാണ് ജലവിഭവ വകുപ്പ് മുഖ്യമന്ത്രിയെസമീപിച്ചത്.
മാണിയുടെ 2011ലെ ബജറ്റിലാണ് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് 50 ലക്ഷം നീക്കി വച്ചത്. ഇത് തമിഴ്‌നാടിന്റെഎതിര്‍പ്പിന് ഇടയാക്കിയിരുന്നു. എ.ഐ.ഡി എംകെയുമായിഅടുത്ത ബന്ധം പുലര്‍ത്തുന്ന ബിജുരമേശ് മാണിക്കെതിരെ ബാര്‍കോഴആരോപണവും ഉന്നയിച്ചു. സ്വന്തം നാടിനുവേണ്ടിഎന്തിനും മടിക്കാത്തവരാണ ്തമിഴ്‌നാട്ടുകാരാണെന്ന കാര്യം ചെറിയകുട്ടികള്‍ക്കു പോലും ഹൃദിസ്ഥമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha