കോഴയില്‍ മുങ്ങുന്ന കേരളം: അബ്കാരി നയരൂപീകരണ ഏകാംഗ കമ്മീഷന്‍

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ ഏഴാം ഭാഗമാണിത്.
സംസ്ഥാന സര്‍ക്കാരിന്റെ അബ്കാരി/ആഅഞ നയങ്ങള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പരാജയപ്പെട്ടതിനു കാരണം ശാസ്ത്രീയമായ മാനദണ്ഡങ്ങളോ വിദഗ്ദ്ധ റിപ്പോര്‍ട്ടുകളോ EXPERT STUDY REPORT OR A SCIENTIFIC BACKING ഇല്ലാതെ നയം രൂപീകരിച്ചതിനാലാണെന്നും ഇക്കാര്യങ്ങള്‍ 11/10/2012-ല്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ അഡ്വക്കേറ്റ് ജനറലുമായുള്ള ചര്‍ച്ചയില്‍ ചര്‍ച്ച ചെയ്യണമെന്നും മന്ത്രി കെ. ബാബു 9/10/2012-ല്‍ കുറിപ്പെഴുതുന്നു. ബാര്‍ പുതുക്കല്‍ അടക്കമുള്ള അബ്കാരി നയവിഷയങ്ങള്‍ പഠിക്കാന്‍ ഒരു കമ്മറ്റിയെ നിയന്ത്രിക്കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ നിര്‍ദ്ദേശിക്കുന്നു.
ഗോപാല്‍ സുബ്രഹ്മണ്യവും ബാര്‍കേസും:
4/11/2012-ല്‍ സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റും പത്മനാഭസ്വാമിക്ഷേത്രത്തിലെ അമിക്കസ്‌ക്യൂറിയുമായിരുന്നു ശ്രീ ഗോപാല്‍ സുബ്രഹ്മണ്യവുമായി ഡല്‍ഹിയില്‍ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി, അഡീഷണല്‍ അഡ്വക്കേറ്റേ ജനറല്‍ പി.സി. ഐയ്പ്, എക്‌സൈസ് സെക്രട്ടറി അജിത്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മീറ്റിംഗ്. അബ്കാരി നയവും ബാര്‍ ലൈസന്‍സ് പ്രശ്‌നവും പരിഗണിക്കാന്‍ ഒരു HIGH LEVEL COMMITTE രൂപീകരിക്കാന്‍ ഗോപാല്‍ സുബ്രഹ്മണ്യവും സംസ്ഥാന സര്‍ക്കാരിനെ ഉപദേശിക്കുന്നു.
പുതിയ ബാറുകള്‍ക്ക് (28 എണ്ണം) ലൈസന്‍സ് നല്കാനുള്ള സമയപരിധി 14/11/2012-ല്‍ അവസാനിക്കുന്നതിനാല്‍ അടിയന്തിര തീരുമാനമെടുക്കണമെന്ന് 10/11/2012-ല്‍ നികുതി സെക്രട്ടറി എ. അജിത്ത്കുമാര്‍ എക്‌സൈസ് മന്ത്രിയെ അറിയിക്കുന്നു. 15-11-2012-ല്‍ ഈ ഫയല്‍ മുഖ്യമന്ത്രി കാണുന്നു. നിലവിലുള്ള ബാറുകള്‍ തമ്മിലുള്ള ദൂരപരിധിയും പുതിയ ബാറുകള്‍ക്കുള്ള സ്റ്റാര്‍ പദവിയും തീരുമാനിച്ചതു മന്ത്രിസഭയായതിനാല്‍ പുതിയ ബാറുകള്‍ നല്‍കാനുള്ള തീരുമാനവും പുതിയ അബ്കാരി നയ രൂപീകരണ വിദഗ്ദ്ധസമിതി നിയമിക്കല്‍ പ്രശ്‌നവും മന്ത്രിസഭതന്നെ ചര്‍ച്ചചെയ്യണമെന്ന് നികുതി ഡപ്യൂട്ടി സെക്രട്ടറി ഹരി.പി. നായര്‍ നോട്ടെഴുതുന്നു. 25-11-2012-ല്‍ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും അത് അംഗീകരിക്കുന്നു.
വിദഗ്ദ്ധ സമിതി ഏകാംഗ കമ്മീഷനാകുന്നു:
16/1/2013-ലെ മന്ത്രിസഭാ യോഗത്തില്‍ 2916-ാം നമ്പര്‍ ഇനമായി മദ്യനയം പരിഷ്‌കരിക്കുന്നതിനും സമഗ്രമായ അബ്കാരി നയം/ അബ്കാരി മാനദണ്ഡങ്ങള്‍ ശുപാര്‍ശചെയ്യുന്നതിനും ഒരു ഉന്നതതല സമിതി രൂപീകരിക്കണമെന്ന് മന്ത്രിസഭാ കുറിപ്പു തയ്യാറാക്കി അവതരിപ്പിക്കുന്നു. എന്നാല്‍ അപ്രതീക്ഷിതമായി 16-1-2013-ലെ മന്ത്രിസഭായോഗത്തില്‍ ഉന്നതതല സമിതി എന്നത് ഏകാംഗകമ്മീഷനാക്കി മാറ്റുന്നു. 17-1-2013-ല്‍ നികുതിവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഈ ഫയല്‍ ഏകാംഗ കമ്മീഷന്റെ പേരു നിര്‍ദ്ദേശിക്കുന്നതിനായി മുഖ്യമന്ത്രിക്കു സമര്‍പ്പിക്കണമെന്ന നോട്ടു കുറിക്കുന്നു.
ജസ്റ്റീസ് രാമചന്ദ്രന്റെ നിലപാടുകള്‍:
സംസ്ഥാനത്തെ മദ്യനയം രൂപീകരിക്കുന്നതിനുള്ള ഏകാംഗ കമ്മീഷനായി റിട്ട. ജസ്റ്റീസ് എം. രാമചന്ദ്രനെ നിയമിച്ചു എന്ന പത്രവാര്‍ത്ത. ബസ്ചാര്‍ജ് നിര്‍ണ്ണയ കമ്മിറ്റി ചെയര്‍മാനായി 2010-ല്‍ ഇടതുപക്ഷസര്‍ക്കാര്‍ നിയമിച്ചതും ഇതേ ജസ്റ്റീസ് രാമചന്ദ്രനെയായിരുന്നു. . ബസ് ചാര്‍ജ് നിര്‍ണ്ണയത്തില്‍ സത്യസന്ധമായും നീതിപരമായും അല്ല ജസ്റ്റീസ് രാമചന്ദ്രന്‍ തീരുമാനങ്ങളെടുക്കുന്നതെന്നും വഴിവിട്ട് സ്വകാര്യ ബസുടമകളെ സഹായിച്ചതായും ആരോപണങ്ങളുയര്‍ന്നിരുന്നു.എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തില്‍ 19-8-2010-ല്‍ ഏഛ (ങട) ചീ. 61/2010/ഠഞ ഉത്തരവു പ്രകാരമായിരുന്നു നിയമനം. റൂട്ടു ബസുകളിലെ മൂന്നു ഫെയര്‍ സ്റ്റേജുകളിലെ അപാകതകള്‍ പരിഹരിക്കുന്നതിനും ഉയര്‍ന്ന മിനിമം ചാര്‍ജ് പ്രശ്‌നം പരിഹരിക്കുന്നതിനുമായിട്ടായിരുന്നു ഘഉഎ സര്‍ക്കാര്‍ ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷനെ നിയമിച്ചത്.
ഫെയര്‍ റിവിഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ജസ്റ്റീസ് രാമചന്ദ്രന്റെ ബസ് ചാര്‍ജ് വര്‍ദ്ധനവ് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ 2011 ആഗസ്റ്റില്‍ ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു. ഓര്‍ഡിനറി ബസുകൂലിയില്‍ ആദ്യത്തെ മൂന്നു ഫെയര്‍ സ്റ്റേജുകളില്‍ മാത്രമുണ്ടായിരുന്ന ഫെയര്‍ സ്റ്റേജ് അനോമലി അദ്ദേഹം കൊണ്ടുവന്ന \'ങകചകങഡങ ഇഒഅഞഏഋ + സാ നിരക്ക്\'\' എന്ന പുതിയ ബസ്ചാര്‍ജു വര്‍ദ്ധനവ് മാനദണ്ഡത്തിലൂടെ എല്ലാ ഫെയര്‍ സ്റ്റേജുകളിലേക്കും അനോമലി വ്യാപിപ്പിച്ചു. 2011-നു മുന്‍പ് നാലാമത്തെ ഫെയര്‍സ്റ്റേജ് (10 സാ) മുതല്‍ ബസുകൂലി എന്നതു സര്‍ക്കാര്‍ പറയുന്ന സാ നിരക്കിനെ ഫെയര്‍ സ്റ്റേജിലേക്കുള്ള ദൂരം കൊണ്ടു ഗുണിക്കുന്നതായിരുന്നു. 55 പൈസായായിരുന്നു ഓര്‍ഡിനറി കിലോമീറ്റര്‍ നിരക്കെങ്കില്‍ 10 കി.മീ. ദുരമുള്ള 4-ാമത്തെ ഫെയര്‍ സ്റ്റേജിലെ യാത്രക്കൂലി 5.50 രൂപാ മാത്രമായിരുന്നു.
രാമചന്ദ്രന്‍ 2011-ല്‍ കൊണ്ടുവന്ന പുതിയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഓര്‍ഡിനറി കി.മീ. നിരക്ക് 64 പൈസയാണെങ്കിലും 10കി.മീ ദൂരമുള്ള 4-ാമത്തെ ഫെയര്‍സ്റ്റേജിലെ ഓര്‍ഡിനറി യാത്രക്കൂലി 640 പൈസയല്ല 10 രൂപയാണ്. എല്ലാ ഫെയര്‍സ്റ്റേജുകളിലെ സ്ഥിതിയും ഇതുതന്നെ. കോടിക്കണക്കിനു രൂപയാണ് പുതിയ മാനദണ്ഡത്തിന്റെ പേരില്‍ യാത്രക്കാര്‍ക്കു നഷ്ടപ്പെടുന്നത്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും വിജിത്രമായ ഈ നിരക്കു നിര്‍ണ്ണയമില്ല. എന്നൊക്കെ എന്നെ ബോധ്യപ്പെടുത്തിയത് സംസ്ഥാനത്തെതന്നെ അറിയപ്പെടുന്ന ചഏഛ യായ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍എഡ്യൂക്കേഷന്‍ ട്രസ്റ്റി ഡിജോ കാപ്പനായിരുന്നു.
ഇങ്ങനെയൊക്കെ ആരോപണവിധേയനായ ജസ്റ്റീസ് രാമചന്ദ്രനെ മന്ത്രി കെ. ബാബു അബ്കാരിനയ ഏകാംഗ കമ്മീഷനാക്കിയത് മന്ത്രിക്കു സ്വീകാര്യമായ അബ്കാരിനയം സൃഷ്ടിക്കുക എന്നതിനായിരുന്നു എന്നും ആരോപണമുയര്‍ന്നിരുന്നു.
ജസ്റ്റീസ് രാമചന്ദ്രന്റെ പരിഗണനാവിഷയങ്ങള്‍:
റിട്ടയേര്‍ഡ് ജസ്റ്റീസ് ശ്രീ.എം. രാമചന്ദ്രനെ ഏകാംഗ കമ്മീഷനായി 23-1-2013 തീയതിയിലെ g o (ms)no 12/2013/ ഉത്തരവു പ്രകാരം സര്‍ക്കാര്‍ നിയമിച്ചു. കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ 4-3-2013 തീയതിയിലെ G.O.(MS) No.28/2013/ഠഉ ഉത്തരവു പ്രകാരം നിശ്ചയിച്ചു. തുടര്‍ന്ന് രണ്ട് അവസരങ്ങളിലായി 24-5-2013 തീയതിയിലെ ഏ.ഛ.(ങട) ചീ. 113/2013/ഠഉ ഉത്തരവു പ്രകാരവും 4-10-2013 തീയതികളിലെ 169/2013/ ഉത്തരവു പ്രകാരവും കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ വിപുലീകരിച്ചു. ഇത്തരത്തില്‍ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ താഴെ പറയുംപ്രകാരമായിരുന്നു.
2011-12 വര്‍ഷത്തെ മദ്യനയത്തിലെ വ്യവസ്ഥകളനുസരിച്ച് വിദേശമദ്യനിയമത്തില്‍ വരുത്തിയ ചില ഭേദഗതികള്‍ ബഹു. കേരള ഹൈക്കോടതിയുടെ 27-07-2012-ലെ ണ.അ 470/2012-ാം കേസിലെയും ബന്ധപ്പെട്ട കേസുകളുടെ വിധിയുടെയും ബഹു. സുപ്രീം കോടതിയിലെ ടഘജ(ഇ) 26241-26243/12 ഇടക്കാലവിധിയുടെയും പശ്ചാത്തലത്തില്‍ \'\'മദ്യവിമുക്ത കേരളം\'\' എന്ന അന്തിമലക്ഷ്യം കൈവരിക്കുന്നതിലേക്കായി എടുക്കേണ്ട നടപടികള്‍/മാനദണ്ഡങ്ങള്‍/ഘടകങ്ങള്‍.
നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള ദൂരപരിധി, ബാറുകള്‍ തമ്മിലുള്ള ദൂരം, ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം മുതലായ ഘടകങ്ങള്‍ പോലെ ഏതൊക്കെ നടപടികള്‍ മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും കുറയ്ക്കുന്നതിനുവേണ്ടി സ്വീകരിക്കാവുന്ന നടപടികള്‍.
എഫ്.എല്‍ റൂള്‍സ് അനുസരിച്ച് മുന്‍പ് അനുവദിച്ചിട്ടുള്ള എഫ് എല്‍-3 ലൈസന്‍സുകളുടെ പുനഃപരിശോധനയും മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അപേക്ഷകള്‍ പരിഗണിക്കുന്നതിനുള്ള നിര്‍ണ്ണായക തീയതി (ഇൃൗരശമഹ ഉമലേ) ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിയമപരമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക.
കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ടൂറിസം പരിപോഷിപ്പിക്കുന്നതിനായി, എഫ് എല്‍ - 3 ലൈസന്‍സുകള്‍ നല്‍കുന്നതിനുള്ള യാര്‍ഡ് സ്റ്റിക്കും/മാനദണ്ഡങ്ങളും നിലവിലുള്ള ഹോട്ടലുകളുടെ തരംതിരിവിലെ ഘടനകളും പുനഃപരിശോധിക്കുക. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 2 സ്റ്റാര്‍ പദവിയില്ലാത്ത എഫ് എല്‍-3 ലൈസന്‍സുകള്‍ പുനഃപരിശോധിക്കുകയും ഇത്തരം ബാര്‍ഹോട്ടലുകളുടെ ലൈസന്‍സുകളുടെ പുതുക്കല്‍/ലൈസന്‍സ് കൈമാറ്റം/പാര്‍ട്ട്ണര്‍ഷിപ്പ് പുനഃസംഘടന/മാറ്റിസ്ഥാപിക്കല്‍ എന്നീ കാര്യങ്ങള്‍ക്ക് നിയതരൂപം നല്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക.
അബ്കാരി നയത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി നിലവിലുള്ള അബ്കാരി ആക്ട്/ചട്ടം എന്നിവയുടെ പുനഃപരിശോധന. നീര ഉത്പാദനത്തിന് വേണ്ടിയുള്ള നാളികേരകര്‍ഷകരുടെ നിരന്തരാവശ്യത്തിന്റെ വെളിച്ചത്തില്‍, ചില ജില്ലകളില്‍ കള്ളുഷാപ്പ് ഏറ്റെടുത്ത് നടത്തുന്നതിന് ആവശ്യക്കാരില്ലാത്ത സാഹചര്യം മറികടക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക. കള്ളുഷാപ്പുകളുടെ നിലവിലെ ഗ്രൂപ്പ് ലൈസന്‍സിംഗ് സമ്പ്രദായം പരിശോധിക്കുകയും കള്ളുവ്യവസായമേഖലയിലുള്ള ബിനാമി ഇടപാടുകള്‍ ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക.
. മദ്യപാനം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ആല്‍ക്കഹോളിന്റെ അംശം കുറഞ്ഞ മദ്യം (Low Alcohol content)കൊണ്ടുവരുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക. കോടതിവിധികളുടെ വെളിച്ചത്തില്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍/ആരാധനാലയങ്ങള്‍ എന്നിവയില്‍നിന്നും മദ്യശാലകളിലേക്കുള്ള ദൂരം അളക്കുന്ന രീതി (Methodology),(definition) എന്നിവ പരിശോധിച്ച്, യാഥാര്‍ത്ഥ്യബോധത്തോടെ ഇവ നിശ്ചയിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വിതരണം ചെയ്യുന്നതിന് വീണ്ടും ഉപയോഗിക്കാവുന്ന ഗ്ലാസ് ബോട്ടിലുകളുടെ ഉപയോഗവും പ്ലാസ്റ്റിക് ബോട്ടിലുകളുടെ നിരോധനവും. ദേശീയപാതയോരത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ മാറ്റുന്നതും ഭാവിയില്‍ പുതിയ മദ്യശാലകള്‍ക്ക് അനുമതി നല്കാതിരിക്കുന്നത് സംബന്ധിച്ചും കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
മന്ത്രിസഭാതീരുമാനങ്ങള്‍ രഹസ്യമല്ല:
വിവരാവകാശനിയമം നടപ്പിലായശേഷം തീരുമാനങ്ങള്‍ എടുത്ത മന്ത്രിസഭാഫയലുകള്‍ ഒന്നും രഹസ്യസ്വഭാവമുള്ള ഫയലുകളല്ല. ഏതു വിഷയത്തിലെ ഏതു മന്ത്രിസഭാഫയലുകളും ആര്‍ക്കും ലഭ്യമാണ്. ഒരു പേജിനു 2 രൂപ നല്കണമെന്നുമാത്രം. നികുതിവകുപ്പിന്റെ ചീ 17605/ഏ1/13/ നി.വ 30/12/2013 കത്തുപ്രകാരം അബ്കാരി നയരൂപീകരണ ഏകാംഗകമ്മീഷന്‍ നിയമനത്തിനാധാരമായ മന്ത്രിസഭാനോട്ടുഫയലിന്റെ കോപ്പി നല്കുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ അബ്കാരി നയരൂപീകരണ ഏകാംഗകമ്മീഷന്‍ മന്ത്രിസഭാതീരുമാന നോട്ടുഫയലില്‍നിന്നും ലഭിച്ച വിശദാംസങ്ങളുടെ അടിസ്ഥാനത്തിലാണ് ഈപുസ്തകത്തിന്റെ പല ഭാഗങ്ങള്‍ തയ്യാറാക്കിയത്.
തുടരും...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha