പുലിവാലു പിടിച്ചവര്‍ ആരൊക്കെ; മാണിയെ പിടിക്കാന്‍ നിന്നവര്‍ ആകെ കുഴപ്പത്തില്‍

ബാര്‍ക്കോഴയില്‍ മൂന്നു കോണ്‍ഗ്രസ് മന്ത്രിമാരും റോഡ് അഴിമതിയില്‍ ലീഗ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും അകപ്പെട്ടതോടെ മന്ത്രി കെ.എം മാണിക്കെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ നിന്നവര്‍ക്കിട്ട് വലിയ പണിയായെന്നു പറഞ്ഞാല്‍ മതിയല്ലോ. പണം നല്‍കിയതായി ബിജുരമേശ് ആരോപണം ഉന്നയിച്ച മന്ത്രിമാരായ ശിവകുമാര്‍, രമേശ് ചെന്നിത്തല, കെ ബാബു എന്നിവര്‍ക്കെതിരെയും കെ.ബി ഗണേഷ്‌കുമാര്‍ ആരോപണം ഉന്നയിച്ച മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയും എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. യഥാര്‍ത്ഥത്തില്‍ ബാര്‍ക്കോഴ ആരോപണം കെഎം മാണിക്ക്‌മേല്‍ ചാരിയത് കെ ബാബുവാണ്. തുടര്‍ന്ന് രമേശ് ചെന്നിത്തലയുടെ നേതൃത്വം അത് ഏറ്റെടുക്കുകയായിരുന്നു. കെ എം മാണി വെള്ളത്തില്‍ വീണപ്പോള്‍ കൈകൊട്ടി ചിരിച്ചവരൊക്കെ ഇപ്പോള്‍ വേദന കാരണം അന്ധാളിക്കുന്നു.
ബിജുരമേശ് തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയ സ്ഥിതിക്ക് ആരോപണ വിധേയരായ മൂന്നു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാനാവാത്ത അവസ്ഥ സംജാതമായിരിക്കുന്നു. കെ.എം മാണിക്ക് ഒരു കോടി നല്‍കിയെന്നാണ് ബിജു രമേശ് പറഞ്ഞത്. എന്നാല്‍ കെ ബാബുവിന് 10 കോടി നല്‍കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
കോണ്‍ഗ്രസിലെ മൂന്ന് മന്ത്രിമാര്‍ക്ക് പണം നല്‍കിയെന്നാണ് ബിജു രമേശ് പറയുന്നതെങ്കിലും കൂടുതല്‍ മന്ത്രിമാര്‍ ബാറുകാരില്‍ നിന്നും പണം വാങ്ങി എന്നത് പരസ്യമായ രഹസ്യമാണ്. പണം വാങ്ങിയവരാകട്ടെ പാര്‍ട്ടിക്ക് നല്‍കിയതുമില്ല. പാര്‍ട്ടി നേതൃത്വത്തിലുള്ള ആരും ബാറുകാരില്‍ നിന്നും പണം വാങ്ങിയിട്ടില്ല. പ്രത്യേകിച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.
കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അവര്‍ക്കെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ പാര്‍ട്ടി തന്നെ നിര്‍ദ്ദേശം നല്‍കുമെന്നാണ് കേള്‍ക്കുന്നത്. ഇതിനു സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ മന്ത്രി കെഎം മാണി ഇത് ആയുധമാക്കും. തനിക്കെതിരെ ക്വിക്ക് വെരിഫിക്കേഷനും എഫ്‌ഐ ആറും ഇട്ടവര്‍ എന്തു കൊണ്ട് മറ്റ് കോണ്‍ഗ്രസ് മന്ത്രിമാരെ ഒഴിവാക്കി എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. ഇതെങ്ങനെ നേരിട്ടും എന്നതിനെകുറിച്ച് സര്‍ക്കാരിന് വ്യക്തമായ രൂപമില്ല. ആരോപണ വിധേയരായ മൂന്നു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും ഒരു ലീഗ് മന്ത്രിക്കും എതിരെ എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ അത് മന്ത്രിസഭയെ തന്നെ നിലം പതിപ്പിച്ചേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha