രമേശ് ചെന്നിത്തല വിജിലന്‍സ് ഒഴിയും?

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സ് ഒഴിയും? ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിജു രമേശ് തിരുവനന്തപുരം കോടതിയില്‍ മൂന്നു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് കോഴ കൊടുത്തിട്ടുണ്ടെന്ന് രഹസ്യം മൊഴി നല്‍കിയിട്ടുണ്ട്. ഇതിലൊരാള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്ന് സൂചനയുണ്ട്. നേരത്തെ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കോഴ നല്‍കിയതായുള്ള ബിജുവിന്റെ ഫോണ്‍ അന്വേഷണം പുറത്തു വന്നിരുന്നു.
കോഴ നല്‍കിയെന്ന ആരോപണത്തിന്റെ നിജ സ്ഥിതി എന്തു തന്നെയായാലും ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. കാരണം ഉമ്മന്‍ചാണ്ടിയുടെ കാബിനറ്റിലെ സീനിയര്‍ മന്ത്രിയായ കെഎം മാണിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ക്വിക്ക് വെരിഫിക്കേഷനും എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തിരുന്നു. മാണിക്കെതിരെ ആരോപണം ഉയരുമ്പോള്‍ ജി. കാര്‍ത്തികേയന്റെ ചികിത്സാര്‍ത്ഥം വിദേശത്തായിരുന്ന രമേശ് ചെന്നിത്തല മടങ്ങിയെത്തിയുടന്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
നേരത്തെ പാമോയില്‍ കേസില്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറിയിരുന്നു. ഇതേ പാരമ്പര്യം രമേശും പിന്തുടരേണ്ടി വരും.
രമേശ് വിജിലന്‍സ് ഒഴിയുകയാണെങ്കില്‍ വിജിലന്‍സ് വകുപ്പ് ഏതെങ്കിലും ഐ ഗ്രൂപ്പ് മന്ത്രിക്ക് കൈ മാറാനായിരിക്കും മന്ത്രി തയ്യാറാവുക. എന്നാല്‍ ശിവകുമാറും അടൂര്‍പ്രകാശും അടക്കം ഒട്ടുമിക്ക ഐ ഗ്രൂപ്പ് മന്ത്രിമാരും ആരോപണ വിധേയരാണ്. അപ്പോള്‍ തിരുവഞ്ചൂരിനു തന്നെ വകുപ്പ് കൈ മാറേണ്ടി വന്നേക്കും. മുഖ്യമന്ത്രിക്കും ഇതിനോടായിരിക്കും യോജിപ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha