കോഴയില്‍ മുങ്ങുന്ന കേരളം : ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ നിന്നും മറച്ചുവച്ചു

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ ഏട്ടാം ഭാഗമാണിത്.
ജസ്റ്റീസ് രാമചന്ദ്രന്‍ എന്നാണ് റിപ്പോര്‍ട്ട് നല്കിയത്?
അബ്കാരി നയരൂപീകരണത്തിനായി നിയമിക്കപ്പെട്ട ജസ്റ്റീസ് രാമചന്ദ്രന്‍ ഏകാംഗകമ്മീഷന്‍ 2 ദിവസങ്ങളിലായിട്ടാണ് അവരുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത്. ജസ്റ്റീസ് രാമചന്ദ്രന്‍ ഏകാംഗകമ്മീഷന്‍ റിപ്പോര്‍ട്ട് 3 ഭാഗങ്ങളാണ്. ഇതില്‍ ജഅഞഠ ക, ജഅഞഠ കക എന്നിവ 12/8/2013ന് സര്‍ക്കാരിനു സമര്‍പ്പിച്ചതായും ജഅഞഠ കകക 4/3/2014-ല്‍ സര്‍ക്കാരിനു സമര്‍പ്പിച്ചതാ യും രേഖപ്പെടുത്തിയിരിക്കുന്നു. ഇതില്‍ 139-ാം പേജില്‍ 125-മത്തെ ഖണ്ഡികയായി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
“The recommentations were to be presented by 31st july 2013. But, however, the department had informed me that pending SPECIAL LEAVE PETITION before the supreME court was listed for hearing and orders are expected shortly. But, since no orders are forthcoming, the present report is being handed over, and if found necessary supplementary reports could be prepared and furnishED as the situation might demand.
ജസ്റ്റീസ് രാമചന്ദ്രന്‍ എന്നാണ് റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്കിയതെന്നതാണ് ബാര്‍ കോഴവിവാദത്തിലെയും ബാര്‍ ലൈസന്‍സ് പുതുക്കല്‍ വിവാദത്തിലെയും ഏറ്റവും പ്രസക്തമായ കാര്യം. 12/8/2013ല്‍ റിപ്പോര്‍ട്ട് നല്കിയെന്ന് ജസ്റ്റീസ് രാമചന്ദ്രന്‍. 5/3/2014ല്‍ സുപ്രീംകോടതി ബാര്‍ ലൈസന്‍സ് സംബന്ധിച്ച വിധി പ്രസ്താവിക്കുന്നു. അതില്‍ നിലവാരമില്ലാത്ത ബാറുകളെ സംബന്ധിച്ച് പരാമര്‍ശം ഉണ്ടാകുന്നു. നിലവാരമില്ലാത്ത ബാറുകളെ സംബന്ധിച്ച വിഷയം ഏകാംഗകമ്മീഷന്‍ (ജസ്റ്റീസ് രാമചന്ദ്രന്‍) പഠിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്നു.
12/8/2013നു ലഭിച്ച അബ്കാരിനയ ഏകാംഗകമ്മീഷന്‍ റിപ്പോര്‍ട്ട് 5/3/2014വരെ ഏതാണ്ട് 8 മാസം സുപ്രീംകോടതിയെ അറിയിക്കാതെ പൂഴ്ത്തിവച്ചത് ബാറുടമകളെ സഹായിക്കാനായിരുന്നു എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ വായിച്ചാല്‍ മനസ്സിലാകും. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ 32 മുതല്‍ 126 വരെയുള്ള ഖണ്ഡികളിലാണ് നിലവാരമില്ലാത്ത ബാര്‍ ഹോട്ടലുകളടക്കമുള്ള വിഷയങ്ങളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്.
സുപ്രീം കോടതിയില്‍നിന്നും റിപ്പോര്‍ട്ട് മറച്ചുവച്ചു!
നിലവാരമില്ലാത്ത ബാറുകളടക്കമുള്ള വിവാദവിഷയങ്ങളെ സംബന്ധിച്ച ജസ്റ്റീസ് രാമചന്ദ്രന്‍ ഏകാംഗകമ്മീഷന്‍ റിപ്പോര്‍ട്ട് 12/8/2013നു തന്നെ സംസ്ഥാന സര്‍ക്കാരിനു ലഭിച്ചതായിരുന്നു. എന്നാല്‍ അക്കാര്യം എക്‌സൈസ് വകുപ്പ് മന്ത്രിസഭാംഗങ്ങള്‍ക്കു മുമ്പിലും സുപ്രീം കോടതിക്കു മുമ്പിലും മറച്ചുവയ്ക്കുകയായിരുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നു. റിപ്പോര്‍ട്ട് സ്വീകരിച്ചതായി എക്‌സൈസ്/നികുതി സെക്രട്ടറി അജിത് കുമാര്‍ ഒപ്പിട്ട പേജില്‍തന്നെ അദ്ദേഹം തീയതി തിരുത്തിയിട്ടുണ്ട്.
ബാറുടമകള്‍ക്കെതിരായ കണ്ടെത്തലുകള്‍:
കമ്മീഷന്റെ കണ്ടെത്തലില്‍ 2 സ്റ്റാര്‍ സംവിധാനങ്ങളില്ലായിരുന്ന ബാറുകള്‍ 2007ല്‍ എല്‍.ഡി.എഫ്. റഗുലറൈസ് ചെയ്തതാണ് ബാര്‍വിവാദത്തിന്റെയും ബാര്‍കേസുകളുടെയും ആണിക്കല്ല്. (2007ലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ 2 സ്റ്റാര്‍ നിലവാരമില്ലാത്ത ബാറുകള്‍ റഗുലറൈസ് ചെയ്തത് എറണാകുളം ജില്ലയില്‍ കാഞ്ഞിരമറ്റത്ത് പ്രവര്‍ത്തിച്ചിരുന്ന സി.പി.ഐ. (എം) നേതാവിന്റെ മരുമകന്റെ ഉടമസ്ഥതയിലുള്ള ബാറിനെ സംരക്ഷിക്കാനായിരുന്നു എന്നാണ് പറയപ്പെടുന്നത്.)
SRO 223/2007-Go (P) No. 44/2007/ TD dated 13/3/2007 ഉത്തരവിറക്കി നിലവാരമില്ലാത്ത ബാറുകള്‍ റഗുലറൈസ് ചെയ്തതാണ് നിലവില്‍ ബാര്‍വിഷയം ഇത്ര വഷളാകാന്‍ കാരണമെന്നാണ് ജസ്റ്റീസ് രാമചന്ദ്രന്‍ ഏകാംഗകമ്മീഷന്‍ കണ്ടെത്തിയത്. എല്‍.ഡി.എഫ്. ഭരണകാലത്ത് 1/3/2007ലെ 2007-08 കാലഘട്ടത്തിലേക്കുള്ള അബ്കാരി നയത്തിലായിരുന്നു 2 സ്റ്റാര്‍ നിലവാരമില്ലാത്ത 418 ബാറുകള്‍ റഗുലറൈസ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് 5/3/2010ലെ 2010-11 വര്‍ഷത്തേക്കുള്ള അബ്കാരി നയത്തിലും നിലവാരമില്ലാത്ത 418 ബാറുകള്‍ റഗുലറൈസ് ചെയ്യാന്‍ സര്‍ക്കാര്‍ വീണ്ടും തീരുമാനിക്കുന്നു(PARA 18).
നിലവില്‍ 4 സ്റ്റാര്‍ സംവിധാനമോ അതിനു മുകളിലോ ഉള്ള ബാറുകള്‍ മാത്രം 1/4/2014 മുതല്‍ തുടരാന്‍ അനുവദിച്ചാല്‍ മതിയെന്നായിരുന്നു രാമചന്ദ്രന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. അത്യാവവശ്യമെങ്കില്‍ 3 സ്റ്റാറും വേണമെങ്കില്‍ പരിഗണിക്കാം. അബ്കാരി നയം ഇത് വ്യക്തമാക്കുന്നുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തി (PARA 57). ആവശ്യമായ സൗകര്യങ്ങളൊന്നുമില്ലാതെയാണ് മിക്ക ബാര്‍ ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത്. മദ്യപിച്ചുകഴിഞ്ഞാല്‍ വിശ്രമിക്കാനുള്ള സംവിധാനംപോലും മിക്ക ബാറുകളിലുമില്ലെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബാറുകള്‍ക്ക് 3 സ്റ്റാര്‍ സംവിധാനങ്ങള്‍ വേണമെന്നു സര്‍ക്കാര്‍ നിശ്ചയിച്ചതിനുശേഷവും യാതൊരു സംവിധാനങ്ങളും ഇല്ലാത്ത (2 സ്റ്റാര്‍പോലുമില്ലാത്ത)ബാറുകളെയും തുടരാന്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയെയാണ് സുപ്രീം കോടതി നിയമവിരുദ്ധമായി കണ്ടെത്തിയത്.
കണ്ടത്ത് ഡിസ്റ്റിലറീസ് KANDATH DISTELLERIES CASE കേസില്‍ മദ്യവില്പനയുടെ കാര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിന് എത്ര കഠിനമായ നിയന്ത്രണങ്ങളും നിബന്ധനകളും പുതുതായി കൊണ്ടുവരാവുന്നതാണെന്നും അതിനുള്ള അധികാരമുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ നിബന്ധനകളെ ബാറുടമകള്‍ അടക്കം ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. ഇക്കാരണങ്ങളാല്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്ത ( 2 സ്റ്റാര്‍/3 സ്റ്റാര്‍) ബാറുകള്‍ ലൈസന്‍സ് കാലാവധി കഴിയുന്ന മുറക്ക് (31/3/2014) റദ്ദാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഏകാംഗകമ്മീഷന്‍ കണ്ടെത്തിയിരുന്നു.
കേരളത്തിലെ നിരവധി ബാറുകള്‍ പഴയകാലത്തെ ചാരായകടകള്‍ക്ക് സമാനമാണെന്നും അത്തരം ബാറുകള്‍ക്ക് 3 സ്റ്റാര്‍/4 സ്റ്റാര്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കില്ലെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു (ജഅഞഅ 62). അതുകൊണ്ട് ഒരു കാരണവശാലും അത്തരം ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്കരുതെന്നും ഒരു ഔദാര്യമെന്ന നിലയില്‍ തല്‍ക്കാലത്തേക്ക് അവ \'KEPT IN HYBERNATION പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയിലാക്കണമെന്നും ഏകാംഗകമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.
ബാറുകളില്‍ മദ്യം വില്ക്കുന്നതു ടൂറിസം വികസനത്തിന്റെ ഭാഗമായതിനാല്‍ പുതിയ 3 സ്റ്റാര്‍ സംവിധാനം ഒരുക്കുന്ന ഹോട്ടലുകളില്‍ മാത്രം ബാറുകള്‍ അനുവദിച്ചാല്‍ മതിയെന്നാണു ഏകാംഗകമ്മീഷന്‍ കണ്ടെത്തിയത്. 1/4/2014 മുതല്‍ 3 സ്റ്റാറിനു മുകളിലേക്കുള്ള ഹോട്ടലുകളില്‍ മാത്രം ബാറുകള്‍ അനുവദിച്ചാല്‍ മതിയെന്നും ഒരു ബാറിലും കൗണ്ടര്‍ സെയില്‍സ് (നില്പ്പന്‍ കൗണ്ടര്‍ സെയില്‍സ്) അനുവദിക്കരുതെന്നും ഏകാംഗകമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു (PARA 64).
റിപ്പോര്‍ട്ട് മുക്കിയത് ഗൗരവകുറ്റം തന്നെ:
12/8/2013ല്‍ അബ്കാരിനയം രൂപീകരിക്കുന്ന ഏകാംഗകമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്കിയെങ്കിലും ആ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ എക്‌സൈസ് വകുപ്പ് തയ്യാറായില്ല. മദ്യനയവും നിലവാരമില്ലാത്ത ബാറുകളുടെ കാര്യവും ഏകാംഗകമ്മീഷന്‍ പരിഗണിക്കുന്ന വിഷയങ്ങളാണെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്കാതിരുന്നത് ഗൗരവമായ തെറ്റുതന്നെയാണ്.
12/8/2013-ല്‍ അബ്കാരിനയ ഏകാംഗ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കില്‍ നിലവാരമില്ലാത്ത 418 ബാറുകളും എന്നെന്നേക്കുമായി പൂട്ടിപോയേനെ. രാജ്യത്തെ പരമോന്നത കോടതിയായതിനാല്‍ സുപ്രീം കോടതി തീരുമാനിച്ചാല്‍പിന്നെ 418 ബാറുടമകള്‍ക്ക് ഒരിടത്തും രക്ഷയില്ല. ഏകാംഗകമ്മീഷന്‍ റിപ്പോര്‍ട്ട് നല്കാതെ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചാല്‍ ഈ റിപ്പോര്‍ട്ടിനെ ഹൈക്കോടതിയില്‍ സിംഗിള്‍ ബെഞ്ചിലും ഡിവിഷന്‍ ബെഞ്ചിലും പിന്നെ സുപ്രീം കോടതിയിലും ചോദ്യംചെയ്യാം.
അതിനായി വര്‍ഷങ്ങള്‍ തള്ളിനീക്കാം. അപ്പോഴേക്കും യു.ഡി.എഫ്. ഭരണം മാറി എല്‍.ഡി.എഫ്. വരും. 1992 മുതല്‍ 2007 വരെ സര്‍ക്കാര്‍ നിയമമില്ലാതെ സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ 418 ബാറുകള്‍ക്ക് പ്രവര്‍ത്തനം നടത്താവുന്ന കേരളത്തില്‍ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് മുക്കുന്നതോ സുപ്രീം കോടതിയില്‍നിന്നും മറച്ചുവയ്ക്കുന്നതോ ഒരു വിഷയമല്ല. എന്നാല്‍ ഈ റിപ്പോര്‍ട്ട് മറച്ചുവയ്ക്കല്‍ കള്ളക്കളി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ കളി പാളും.
12/8/2013ല്‍ മദ്യനയ രൂപീകരണ ഏകാംഗകമ്മീഷന്‍ നല്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാണ് പൂഴ്ത്തിവച്ചതെന്ന കണ്ടെത്തല്‍ സത്യമാണെന്നു തെളിയിക്കുന്നത് യു.ഡി.എഫ്. സര്‍ക്കാര്‍ എക്‌സൈസ് നയത്തിനെതിരെ കൊടുത്ത കേസിലെ സുപ്രീം കോടതിവിധിയാണ്. സത്യത്തില്‍ ഒരു കോടി ബാര്‍ കോഴ വിവാദത്തേക്കാള്‍ ഗൗരവമായി വിജിലന്‍സ് അന്വേഷിക്കേണ്ടത് ആ റിപ്പോര്‍ട്ട് മുക്കല്‍ അല്ലേ? ആരായിരുന്നു അതിനു പിന്നിലെന്നു കണ്ടെത്തിയാല്‍ ബാര്‍ കോഴ വിവാദത്തിലെ ഗൂഢാലോചന പുറത്തുവരും.
തുടരും...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha